Onam 2024 : മൂന്നാർ, ഇലവീഴാപൂഞ്ചിറ, രാമക്കൽമേട്; ഓണാവധിയിൽ കെഎസ്ആർടിസിയുടെ തകർപ്പൻ ടൂർ പാക്കേജുകൾ

Onam 2024 KSRTC Tour Packages : ഓണാവധിയിൽ തകർപ്പൻ ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി. മൂന്നാർ, ഇലവീഴാപൂഞ്ചിറ, രാമക്കൽമേട് തുടങ്ങി വിവിധ ഇടങ്ങളിലേക്കാണ് പാക്കേജുകൾ.

Onam 2024 : മൂന്നാർ, ഇലവീഴാപൂഞ്ചിറ, രാമക്കൽമേട്; ഓണാവധിയിൽ കെഎസ്ആർടിസിയുടെ തകർപ്പൻ ടൂർ പാക്കേജുകൾ

കെഎസ്ആർടിസി (Image Credits : EyesWideOpen/Getty Images)

Published: 

15 Sep 2024 12:53 PM

ഓണാവധിയിൽ തകർപ്പൻ ടൂർ പാക്കേജുകളുകൾ അവതരിപ്പിച്ച് കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ കിളിമാനൂർ ബജറ്റ് സെൽ ആണ് പാക്കേജുകൾ അവതരിപ്പിച്ചത്. നാളെ, സെപ്തംബർ 16 മുതൽ 21 വരെ വിവിധ പാക്കേജുകളാണ് കെഎസ്ആർടിസി അവതരിപ്പിച്ചിരിക്കുന്നത്.

16 നുള്ള ആദ്യ പാക്കേജ് വാഗമൺ – മൂന്നാർ യാത്രയാണ്. വാഗമൺ – മാമലക്കണ്ടം – മൂന്നാർ എന്നിങ്ങനെയാണ് യാത്ര. മൂന്നാറിലെത്തി ഒരു ദിവസം തങ്ങി പിറ്റേന്ന് മറയൂരും കാന്തല്ലൂരും സന്ദർശിച്ച് നാട്ടിലേക്ക് മടങ്ങും. 17ന് ഇലവീഴാപൂഞ്ചിറയിലേക്കാണ് യാത്ര. ഇല്ലിക്കൽ കല്ലും ഈ യാത്രയിൽ സന്ദർശിക്കും. പിറ്റേന്ന്, അതായത് 18ന് അടവി, കുട്ടവഞ്ചി പാക്കേജുണ്ട്. ട്രെക്കിങ് പ്രേമികൾക്ക് പറ്റിയ പാക്കേജാണിത്. അന്ന് തന്നെ ഗുരുവായൂർ, ചോറ്റാനിക്കര, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിലേക്കുള്ള ഭക്തി പാക്കേജും ആറന്മുള വള്ളസദ്യ കാണാനുള്ള പാക്കേജും ഉണ്ട്.

Also Read : Onam 2024: ഇന്ന് തിരുവോണം; ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും മറ്റൊരു നല്ലോണം കൂടി

19ന് രാമക്കൽമേട്, അഞ്ചുരുളി പാക്കേജുണ്ട്. 20ന് അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിലേക്കുള്ള യാത്രയും കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നു. അന്ന് തന്നെ തേക്കടി, കേരള തമിഴ്നാട് വ്യൂ പോയിൻ്റ്, മുന്തിരിപ്പാട് ജീപ്പ് സവാരി എന്നീ പാക്കേജുകളുമുണ്ട്. 21 ന് ആനച്ചാടികുത്ത് വെള്ളച്ചാട്ടം, പട്ടുമല ദേവാലയം എന്നീ പാക്കേജുകളാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ നമ്പരുകളിൽ വിളിക്കാം: 9633732363, 9447013457, 9645667733

കാടും കായലും കടലും ഒറ്റ യാത്രയിൽ ആസ്വദിക്കുന്ന തരത്തിൽ മറ്റ് പാക്കേജുകളും കെഎസ്ആർടിസി അവതരിപ്പിച്ചിരുന്നു. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്‍ സംസ്ഥാന ജലഗതാഗത വകുപ്പ്, കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍(കെ.എസ്.ഐ.എന്‍.സി.) എന്നിവയുമായി ചേര്‍ന്നാണ് ടൂറുകൾ‌ ഒരുക്കിയിരിക്കുന്നത്. ബസ്, ബോട്ട്, കപ്പൽ എന്നിവയൊക്കെ ഉൾപ്പെടുന്ന തരത്തിലാണ് പാക്കേജുകൾ. കാലാവസ്ഥ അനുകൂലമാണെങ്കില്‍ മൂന്ന് മേഖലകളായി തിരിച്ച് 250 ട്രിപ്പ് നടത്താനാണ് തീരുമാനം.

കെഎസ്ആര്‍ടിസിയുടെ സ്‌പെഷ്യല്‍ ബസുകളില്‍ എത്തിയശേഷം ആഡംബര ബോട്ടുകളില്‍ കായല്‍ യാത്ര ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് ടൂര്‍ പാക്കേജുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ വേഗ -1, സീ കുട്ടനാട് എന്നീ ബോട്ടുകളിലും കൊല്ലത്ത് സീ അഷ്ടമുടി ബോട്ടിലും, എറണാകുളത്ത് പുതുതായി പുറത്തിറക്കിയ ‘ഇന്ദ്ര’ എന്ന സോളാര്‍-ഇലക്ട്രിക് ബോട്ടുമൊക്കെ പാക്കേജിൽ ഉൾപ്പെടുന്നു. കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ബോട്ടിന്റെ മുകളില്‍ ഡക്കില്‍ നിന്ന് യാത്ര ചെയ്യാന്‍ കഴിയുന്ന പ്രത്യേക പാക്കേജും ഓണാഘോഷത്തിനായി ഒരുക്കിയിട്ടുണ്ട്. സീ അഷ്ടമുടി ബോട്ട് സർവീസിൽ സാമ്പ്രാണിക്കോടി, കോവില, മണ്‍റോ ദ്വീപ് തുടങ്ങിയ സ്ഥലങ്ങൾ സന്ദര്‍ശിക്കാം. തിരുവനന്തപുരത്തെയും പാറശ്ശാലയിലെയും കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകള്‍ ഇതിനകംതന്നെ വേഗ, സീ കുട്ടനാട് ടൂര്‍ പാക്കേജുകള്‍ ആരംഭിച്ചു കഴിഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളിൽ നിന്നായി 250 ഓളം ടൂര്‍ പാക്കേജുകള്‍ ആണ് ബജറ്റ് ടൂറിസം സെല്‍ തയ്യാറാക്കിയിട്ടുള്ളത്. വയനാട്, മൂന്നാര്‍, ഗവി, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വനയാത്രയും കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുണ്ട്. ഈ പാക്കേജുകൾ കൂടാതെ കെ.എസ്.ഐ.എന്‍.സി.യുടെ സഹകരണത്തോടെ എറണാകുളം ബോര്‍ഗാട്ടിയില്‍നിന്ന് ക്രൂയിസ് കപ്പലില്‍ യാത്ര നടത്താനും കെഎസ്ആര്‍ടിസിയ്ക്ക് പദ്ധതിയുണ്ട്. 22 കിലോമീറ്റര്‍ കടലിലൂടെ യാത്രചെയ്യാൻ പറ്റുന്ന തരത്തിലാണ് ഈ യാത്ര ക്രമീകരിച്ചിരിക്കുന്നത് . ഓണത്തോടനുബന്ധിച്ചുള്ള ആദ്യ കടല്‍യാത്രാസംഘം ഞായറാഴ്ച ഉച്ചയോടെ തൊടുപുഴ ഡിപ്പോയില്‍നിന്ന് പുറപ്പെട്ടിരുന്നു.

Also Read : Onam MVD Instructions: ഓണക്കാലം ബ്ലോക്കിലാവല്ലേ…; റോഡ് സുരക്ഷാ മാർ​ഗനിർദേശങ്ങളുമായി എംവിഡി

ആധുനികസൗകര്യങ്ങളോടെയുള്ള ബസുകളാണ് യാത്രയ്ക്കായി സജ്ജീകരിച്ചിരിക്കുന്നത്. പൂര്‍വവിദ്യാര്‍ഥിസംഘം, കുടുംബശ്രീകള്‍, ക്ലബ്ബുകള്‍, റെസിഡെന്‍സ് അസോസിയേഷനുകള്‍ എന്നിവയ്ക്ക് 50 പേരടങ്ങുന്ന ഗ്രൂപ്പുകളായി ബുക്കുചെയ്യാം.

ഇന്നാണ് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓർമപ്പെടുത്തലിന്റേയും മറക്കാനാവത്ത ഒരു ദിനം കൂടിയാണ്. മാലോകരെല്ലാം സമന്മാരായിരുന്ന മഹാബലിയുടെ സുവർണ്ണ കാലത്തെ ഹൃദയത്തോട് ചേർത്താണ് ഓരോ മലയാളികളും പൊന്നോണ ദിവസത്തെ വരവേൽക്കുന്നത്. വലിയവനും ചെറിയവനുമെന്നോ ഉള്ളവനും ഇല്ലാത്തവനുമെന്നോ മുതലാളിയും തൊഴിലാളിയുമെന്നോ ഇല്ലാതെ എല്ലാവരും ഒന്നായിരുന്ന ഒരു കാലത്തിന്റെ ഓർമപ്പെടുത്തലാണ് തിരുവോണം.

Related Stories
work near home: ഇത് കിടുക്കും ! എന്താണ് വര്‍ക്ക് നിയര്‍ ഹോം ? ആരെല്ലാമാണ് ഗുണഭോക്താക്കള്‍ ? അറിയേണ്ടതെല്ലാം
Priyanka Gandhi: വോട്ടുകൊണ്ട് മാത്രം പ്രിയങ്കരിയാകില്ല; വയനാടന്‍ ഹൃദയം തൊടാന്‍ പ്രിയങ്കയ്ക്ക് മുന്നില്‍ കടമ്പകളേറേ
Ration Card Mustering: റേഷൻ കാർഡിൽനിന്ന് ലക്ഷത്തിലേറെപ്പേർ പുറത്തേക്ക്…; കാരണം മസ്റ്ററിങ് നടത്തിയില്ല
KSEB: വീട്ടിലിരുന്ന് വൈദ്യുതി കണക്ഷനെടുക്കാം…; ഡിസംബർ ഒന്ന് മുതൽ അടിമുടിമാറാൻ കെഎസ്ഇബി
Badminton Coach Arrested: തിയറി ക്ലാസിനു വീട്ടിൽ വിളിച്ചുവരുത്തി പീഡനം; നഗ്നചിത്രങ്ങൾ പകർത്തി; തിരുവനന്തപുരത്ത് ബാഡ്മിന്റൺ കോച്ച് അറസ്റ്റിൽ
Munampam Waqf Board Issue: ‘മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ല’: ഉറപ്പു നൽകി മുഖ്യമന്ത്രി
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ