‌OR Kelu Minister : സിപിഎം സംസ്ഥാന സമിതിയിലെ ആദ്യ പട്ടികവർഗ നേതാവ്; ആരാണ് ഒആർ കേളു?

O R Kelu Minister : പാർട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു ഒ.ആർ. കേളു. സംവരണ മണ്ഡലമായ മാനന്തവാടിയിൽനിന്നുള്ള നിയമസഭാംഗമായി. മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതോടെ പട്ടിക വ‍ർഗ വിഭാഗത്തിൽ നിന്നുളള സി പി ഐ എ ന്റെ ആദ്യമന്ത്രി കൂടിയാകും കേളു.

‌OR Kelu Minister : സിപിഎം സംസ്ഥാന സമിതിയിലെ ആദ്യ പട്ടികവർഗ നേതാവ്; ആരാണ് ഒആർ കേളു?

O R KELU

Updated On: 

20 Jun 2024 17:28 PM

മാനന്തവാടി: ലോക്സഭാ എംപിയായി കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് പകരമെത്തിയ പുതിയ മന്ത്രിയാണ് ഒ.ആർ. കേളു എം.എൽ.എ. പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് ലഭിക്കുക എന്നാണ് വിവരം. ഇപ്പോള്‍ വയനാട് ജില്ലയുടെ ചരിത്രത്തിലെ ആദ്യത്തെ സി.പി.എം മന്ത്രികൂടിയാണ് അദ്ദേഹം.

മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് പി.കെ ജയലക്ഷ്മിയെ അട്ടിമറിച്ച് നിയമസഭയിലെത്തിയ ചരിത്രമാണ് കേളുവിനുള്ളത്. എം.എല്‍.എ പദവിയിലേക്ക എത്തുന്നത് ഇത് രണ്ടാം തവണയാണ്.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവില്‍ ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന നിലവാരം ഉയര്‍ത്തുന്നതിനും ആരംഭിച്ച പഠനവീട് എന്ന പദ്ധതി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

പാർട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു ഒ.ആർ. കേളു. സംവരണ മണ്ഡലമായ മാനന്തവാടിയിൽനിന്നുള്ള നിയമസഭാംഗമായി. മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതോടെ പട്ടിക വ‍ർഗ വിഭാഗത്തിൽ നിന്നുളള സിപിഎമ്മിൻ്റെ ആദ്യമന്ത്രി കൂടിയാകും കേളു. നിയമസഭാ സമിതിയുടെ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമ ചെയർമാനും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂനിവേഴ്‌സിറ്റിയുടെ ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗവുമാണ്.

ALSO READ : കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രി

1970ല്‍ ഓലഞ്ചേരി പുത്തന്‍മിറ്റം രാമന്‍-അമ്മു ദമ്പതികളുടെ മകനായി കാട്ടിക്കുളം മുള്ളന്‍കൊല്ലിയിലാണ് ഒ.ആര്‍. കേളു ജനിച്ചത്. ദരിദ്ര പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന കേളുവി​ന്റെ വിദ്യാഭ്യാസം കാട്ടിക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു. പഠനകാലത്തും ജോലിയ്ക്ക് പോയിരുന്നു അദ്ദേഹം.

മാനന്തവാടി പഴശ്ശി പാര്‍ക്കിലെ നിര്‍മ്മാണ തൊഴിലാളി വേഷത്തിലാണ് വിദ്യാർത്ഥിയായിരുന്ന കേളു അവധി ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 1985 മുതല്‍ പനവല്ലിയിലെ സ്വകാര്യ തോട്ടങ്ങളില്‍ കൂലിപ്പണിക്കാരനായി ജോലി തുടങ്ങി. 1999 മുതല്‍ തൃശിലേരി പവര്‍ലൂമില്‍ ദിവസവേതനക്കാരനായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോഴും കർഷകൻ എന്ന ലേബലിന് മാറ്റം വന്നിട്ടുമില്ല.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂർക്കുന്ന് വാർഡിൽനിന്ന് 2000ത്തിൽ ഗ്രാമപഞ്ചായത്ത് അംഗമായാണ് കേളുവിൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. തുടർന്ന് 2005ലും 2010ലുമായി തുടർച്ചയായി 10 വർഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ക്ഷേമപ്രവർത്തനങ്ങൾ നടത്തി. പിന്നീട് 2015 ൽ തിരുനെല്ലി ഡിവിഷനിൽനിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായി മാറി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോൽപിച്ച് മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എയായതോടെ സ്ഥാനം വീണ്ടും ഉയർന്നു. സി.പി.എം വയനാട് ജില്ല കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരവേയാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടിയിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഭാര്യ ശാന്ത വീട്ടമ്മയാണ്. മക്കളായ മിഥുന ബേഗൂര്‍ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൾ ഭാവന വിദ്യാര്‍ഥിനിയാണ്.

 

 

Related Stories
Palakkad Lightning Strike: എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മൂന്ന് പേർക്ക് മിന്നലേറ്റു; ആശുപത്രിയിലേക്ക് മാറ്റി
Phone Explosion Death: പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോൺ പൊട്ടിത്തെറിച്ചു; കുട്ടനാട്ടിൽ യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
Kerala Lottery Results: ഇന്ന് 70 ലക്ഷം അടിച്ചത് നിങ്ങൾക്കോ? അറിയാം അക്ഷയ ലോട്ടറി ഫലം
Youth Stabbed for Refusing Lift: സുഹൃത്തിന് ലിഫ്റ്റ് നൽകിയില്ല; തിരുവനന്തപുരത്ത് യുവാവ് ബൈക്ക് യാത്രികനെ കുത്തി
Malappuram Gold Theft Case: കള്ളൻ കപ്പലിൽ തന്നെ; മലപ്പുറം സ്വർണ കവർച്ചാ കേസിൽ വൻ ട്വിസ്റ്റ്, 3 പേർ അറസ്റ്റിൽ
Faijas Uliyil : കണ്ണൂര്‍ ഇരിട്ടിയിൽ കാറുകൾ കൂട്ടിയിടിച്ചു; മാപ്പിളപ്പാട്ട് കലാകാരൻ ഫൈജാസ് ഉളിയിലിന്‌ ദാരുണാന്ത്യം
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ