5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala By-Election 2024: എൻ.എസ്.എസ്സിന് രാഷ്ട്രീയമില്ല, ആർക്കു വോട്ടു ചെയ്യണമെന്ന് സർക്കുലർ ഇറക്കില്ല – സുകുമാരൻ നായർ

NSS has no politics in Kerala by-election 2024 : വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ആർക്കു വോട്ടു ചെയ്യണം എന്ന് എൻ.എസ്.എസ്സിന് സർക്കുലർ ഇറക്കില്ല എന്നും ഉപതിരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് തന്നെയാണ് എടുത്തിട്ടുള്ളത് എന്നും സുകുമാരൻ നായർ പറഞ്ഞു.

Kerala By-Election 2024: എൻ.എസ്.എസ്സിന് രാഷ്ട്രീയമില്ല, ആർക്കു വോട്ടു ചെയ്യണമെന്ന് സർക്കുലർ ഇറക്കില്ല – സുകുമാരൻ നായർ
ജി. സുകുമാരൻ നായർ (image -nss.org.in)
aswathy-balachandran
Aswathy Balachandran | Published: 24 Oct 2024 16:31 PM

തിരുവനന്തപുരം: രാഷ്ട്രീയത്തിൽ നായർ സർവ്വീസ് സൊസൈറ്റിയ്ക്ക് രാഷ്ട്രീയമില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ആർക്കു വോട്ടു ചെയ്യണം എന്ന് എൻ.എസ്.എസ്സിന് സർക്കുലർ ഇറക്കില്ല എന്നും ഉപതിരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് തന്നെയാണ് എടുത്തിട്ടുള്ളത് എന്നും സുകുമാരൻ നായർ പറഞ്ഞു.

‘മുൻപ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമുദായം അങ്ങനെയുള്ള നിലപാട് സ്വീകരിക്കാൻ പാടുള്ളതല്ലെന്നു ഞങ്ങൾക്ക് ബോധ്യപ്പെട്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സുകുമാരൻ നായരുടെ വാക്കുകളിലൂടെ എൻ.എസ്.എസ്സിന്റെ നിലപാടാണ് ഇതോടെ വ്യക്തമായത്. ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തൽ ആകുമോയെന്ന ചോദ്യത്തിന് വിലയിരുത്താൻ തക്ക സർക്കാരുകൾ കേന്ദ്രത്തിലും കേരളത്തിലും ഇല്ലെന്നും സുകുമാരൻ നായർ തുറന്നടിച്ചു.

ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ എൻ.എസ്.എസ് ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ വയനാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക കഴിഞ്ഞ ദിവസം സമർപ്പിച്ചു.

ALSO READ – അച്ചാറ് കൊടുത്ത് പറ്റിക്കേണ്ട, സ്കൂളിൽ പച്ചക്കറി തന്നെ ഉച്ചയ്ക്ക് വിളമ്പണം, പുതിയ സർക്കുലർ എത്തി

പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം. പ്രിയങ്ക ഗാന്ധിയെ വരവേൽക്കാനായി വൻ ജനാവലി തന്നെയാണ് കൽപ്പറ്റയിൽ എത്തിയത്. വയനാടിനെ നയിക്കാൻ അവസരം നൽകിയാൽ അത് വലിയൊരു ആദരവായി കാണുമെന്ന് പ്രിയങ്ക ഗാന്ധി ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. വയനാട് മണ്ഡലം ഒഴിഞ്ഞതിന് പിന്നാലെ രാഹുൽ പ്രിയങ്കയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

നാമനിർദേശപത്രിക സമർപ്പിച്ചതിന് ശേഷം വൈകീട്ടോടെ പ്രിയങ്കയും രാഹുലും സോണിയ ഗാന്ധിയും ഡൽഹിയിലേക്ക് മടങ്ങു. പ്രചരണത്തിനായി അടുത്തയാഴ്ച പ്രിയങ്ക വയനാട്ടിലേക്ക് മടങ്ങിയെത്താനാണ് സാധ്യത.നവംബർ 11നാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 23നും നടക്കും. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് സത്യൻ മൊകേരിയും ബിജെപി സീറ്റിൽ മത്സരിക്കുന്ന നവ്യ ഹരിദാസുമാണ്.

 

Latest News