Navakerala bus: രണ്ട് ദിവസമായി സർവ്വീസ് നടത്തുന്നില്ല; നവകേരള ബസിൽ യാത്ര ചെയ്യാൻ ആളില്ലേ?

Navakerala bus Kerala : ശനിയും ഞായറും ദിവസങ്ങൾ ഒഴിച്ച് മറ്റ് എല്ലാ ദിവസങ്ങളിലും ബസ് നഷ്ടത്തിലാണ് സർവീസ് നടത്തുന്നത് എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു. മറ്റു ബസുകളിൽ നിരക്ക് 700 രൂപ ഉള്ളപ്പോൾ നവകേരള ബസിന് 1240 രൂപയാണ് എന്നതും യാത്രക്കാരെ പിന്നോട്ട് വലിക്കുന്നു.

Navakerala bus: രണ്ട് ദിവസമായി സർവ്വീസ് നടത്തുന്നില്ല; നവകേരള ബസിൽ യാത്ര ചെയ്യാൻ ആളില്ലേ?
Published: 

12 Jul 2024 08:01 AM

കോഴിക്കോട്: യാത്രക്കാരെ കിട്ടാത്തതിനെ തുടർന്ന് രണ്ട് ദിവസമായി നവകേരള’ ബസ് സർവീസ് നടത്തുന്നില്ല. കോഴിക്കോട് -ബെംഗളൂരു റൂട്ടിലെ ​ഗരുഡ പ്രീമിയം ബസാണ് സർവ്വീസ് നടത്താത്തത്. ബുധൻ, വ്യാഴം ദിവസങ്ങളിലായിരുന്നു ആളില്ലാത്തതിനാൽ സർവീസ് നിർത്തിയത്. ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തത് വെറും അഞ്ച് പേർ മാത്രമാണ് എന്നാണ് റിപ്പോർട്ട്.

ശനിയും ഞായറും ദിവസങ്ങൾ ഒഴിച്ച് മറ്റ് എല്ലാ ദിവസങ്ങളിലും ബസ് നഷ്ടത്തിലാണ് സർവീസ് നടത്തുന്നത് എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു. മറ്റു ബസുകളിൽ നിരക്ക് 700 രൂപ ഉള്ളപ്പോൾ നവകേരള ബസിന് 1240 രൂപയാണ് എന്നതും യാത്രക്കാരെ പിന്നോട്ട് വലിക്കുന്നു.

ഈ ആഴ്ചയിൽ തിങ്കളാഴ്ച 55,000 രൂപയും ചൊവ്വാഴ്ച 14,000 രൂപയും ആയിരുന്നു ബസിന്റെ വരുമാനം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ആരും ബുക്ക് ചെയ്തിരുന്നില്ല. ഇതിനാലാണ് സർവീസ് ഒഴിവാക്കിയത്. ബസ് സർവീസ് തുടങ്ങിയശേഷം യാത്രക്കാർ ഇത്രയും കുറയുന്നത് ഇത് ആദ്യമായാണ് എന്ന് അധികൃതർ പറഞ്ഞു.

ALSO READ : ഇനി വിഴിഞ്ഞം ഒരു സത്യമായ സ്വപ്നം ; ട്രയൽ റണ്ണിന്റെ ഉദ്ഘാടനം ഇന്ന്

എന്നാൽ വെള്ളിയാഴ്ചയും അതിനുശേഷവും കോഴിക്കോട്ടു നിന്ന് ബാം​ഗ്ലൂരിലേക്കും തിരിച്ചും ബുക്കിങ് ഉള്ളതിനാൽ ബസ് സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചിട്ടുണ്ട്. സർവീസ് മുടങ്ങിയ ദിവസങ്ങളിൽ ചിലർ ബുക്ക് ചെയ്തിരുന്നു. ഈ യാത്രക്കാരെ മറ്റ് ബസുകളിൽ ബെംഗളൂരുവിലേക്ക് അയയ്ക്കുകയായിരുന്നു.

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നവകേരള സദസ്സിനായി യാത്രനടത്തിയ ബസ് ചില മാറ്റങ്ങൾ വരുത്തി കഴിഞ്ഞ മെയ് അഞ്ച് മുതലാണ് സർവ്വീസ് തുടങ്ങിയത്. കോഴിക്കോട് -ബംഗളൂരു റൂട്ടിൽ സർവീസ്.

Related Stories
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ