Navakerala bus: രണ്ട് ദിവസമായി സർവ്വീസ് നടത്തുന്നില്ല; നവകേരള ബസിൽ യാത്ര ചെയ്യാൻ ആളില്ലേ?
Navakerala bus Kerala : ശനിയും ഞായറും ദിവസങ്ങൾ ഒഴിച്ച് മറ്റ് എല്ലാ ദിവസങ്ങളിലും ബസ് നഷ്ടത്തിലാണ് സർവീസ് നടത്തുന്നത് എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു. മറ്റു ബസുകളിൽ നിരക്ക് 700 രൂപ ഉള്ളപ്പോൾ നവകേരള ബസിന് 1240 രൂപയാണ് എന്നതും യാത്രക്കാരെ പിന്നോട്ട് വലിക്കുന്നു.
കോഴിക്കോട്: യാത്രക്കാരെ കിട്ടാത്തതിനെ തുടർന്ന് രണ്ട് ദിവസമായി നവകേരള’ ബസ് സർവീസ് നടത്തുന്നില്ല. കോഴിക്കോട് -ബെംഗളൂരു റൂട്ടിലെ ഗരുഡ പ്രീമിയം ബസാണ് സർവ്വീസ് നടത്താത്തത്. ബുധൻ, വ്യാഴം ദിവസങ്ങളിലായിരുന്നു ആളില്ലാത്തതിനാൽ സർവീസ് നിർത്തിയത്. ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തത് വെറും അഞ്ച് പേർ മാത്രമാണ് എന്നാണ് റിപ്പോർട്ട്.
ശനിയും ഞായറും ദിവസങ്ങൾ ഒഴിച്ച് മറ്റ് എല്ലാ ദിവസങ്ങളിലും ബസ് നഷ്ടത്തിലാണ് സർവീസ് നടത്തുന്നത് എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു. മറ്റു ബസുകളിൽ നിരക്ക് 700 രൂപ ഉള്ളപ്പോൾ നവകേരള ബസിന് 1240 രൂപയാണ് എന്നതും യാത്രക്കാരെ പിന്നോട്ട് വലിക്കുന്നു.
ഈ ആഴ്ചയിൽ തിങ്കളാഴ്ച 55,000 രൂപയും ചൊവ്വാഴ്ച 14,000 രൂപയും ആയിരുന്നു ബസിന്റെ വരുമാനം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ആരും ബുക്ക് ചെയ്തിരുന്നില്ല. ഇതിനാലാണ് സർവീസ് ഒഴിവാക്കിയത്. ബസ് സർവീസ് തുടങ്ങിയശേഷം യാത്രക്കാർ ഇത്രയും കുറയുന്നത് ഇത് ആദ്യമായാണ് എന്ന് അധികൃതർ പറഞ്ഞു.
ALSO READ : ഇനി വിഴിഞ്ഞം ഒരു സത്യമായ സ്വപ്നം ; ട്രയൽ റണ്ണിന്റെ ഉദ്ഘാടനം ഇന്ന്
എന്നാൽ വെള്ളിയാഴ്ചയും അതിനുശേഷവും കോഴിക്കോട്ടു നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും ബുക്കിങ് ഉള്ളതിനാൽ ബസ് സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചിട്ടുണ്ട്. സർവീസ് മുടങ്ങിയ ദിവസങ്ങളിൽ ചിലർ ബുക്ക് ചെയ്തിരുന്നു. ഈ യാത്രക്കാരെ മറ്റ് ബസുകളിൽ ബെംഗളൂരുവിലേക്ക് അയയ്ക്കുകയായിരുന്നു.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നവകേരള സദസ്സിനായി യാത്രനടത്തിയ ബസ് ചില മാറ്റങ്ങൾ വരുത്തി കഴിഞ്ഞ മെയ് അഞ്ച് മുതലാണ് സർവ്വീസ് തുടങ്ങിയത്. കോഴിക്കോട് -ബംഗളൂരു റൂട്ടിൽ സർവീസ്.