Nipah Virus: നിപ ഭീതിയൊഴിഞ്ഞു; രണ്ട് പേരുടെയും ഫലം നെഗറ്റീവ്

രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ടുപേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മട്ടന്നൂർ മാലൂർ മേഖലയിലുള്ള അച്ഛനും മകനുമാണ് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തിയത്.

Nipah Virus: നിപ ഭീതിയൊഴിഞ്ഞു; രണ്ട് പേരുടെയും ഫലം നെഗറ്റീവ്

Nipah Virus Case.

Published: 

24 Aug 2024 16:43 PM

കണ്ണൂര്‍: നിപ ബാധയെന്ന് സംശയിച്ച് കണ്ണൂരിൽ ചികിത്സയിൽ കഴിയുന്ന രണ്ട പേരുടെയും പരിശോധനഫലം നെ​ഗറ്റീവ്. കഴിഞ്ഞ ദിവസമായിരുന്നു രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ടുപേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മട്ടന്നൂർ മാലൂർ മേഖലയിലുള്ള അച്ഛനും മകനുമാണ് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തിയത്.

തുടർന്ന് ഇരുവരുടെയും സ്രവ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിലേക്ക് സ്രവ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. തുടർന്ന് ഇന്ന് ലഭിച്ച പരിശോധനഫലത്തിൽ ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ ആശങ്കകള്‍ നീങ്ങി. പഴക്കടയിലെ തൊഴിലാളികളാണ് ഇരുവരും.

കടുത്ത പനിയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരും അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നിപ രോഗ ലക്ഷണങ്ങൾ കണ്ടതോടെയാണ് ഇരുവരെയും പരിയാരത്തേക്ക് മാറ്റിയത്. കഴിഞ്ഞ മാസം മലപ്പുറം പാണ്ടിക്കാട് 14-കാരന് നിപ സ്ഥിരീകരിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ നിപ മുക്തമായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചത്.

Also read-Nipah Virus: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം; കണ്ണൂരിൽ രണ്ട് പേർ ചികിത്സയിൽ

2018-ലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചത്. 2018-ൽ 17 പേരുടെ ജീവനാണ് വൈറസ് കവർന്നതെങ്കിൽ 2021-ൽ ഒരാളും 2023-ൽ രണ്ട് പേരും കഴിഞ്ഞ മാസം 14-കാരനുമാണ് മരിച്ചത്. വവ്വാലുകളിൽ നിന്നാണ് വൈറസ് ശരീരത്തിലേക്കെത്തുന്നത്. രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ വൈദ്യ സഹായം തേടുക.

Related Stories
Boby Chemmanur : ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം റദ്ദാക്കും? 12 മണിക്കുള്ളിൽ വിശദീകരണം വേണമെന്ന് ഹൈക്കോടതി
Uma Thomas Health Update: ‘മിനിസ്റ്ററേ..ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്’; മന്ത്രി ബിന്ദുവിനോട് വീഡിയോ കോളിൽ സംസാരിച്ച് ഉമ തോമസ്
Ration Mustering : സംസ്ഥാനത്തില്ലാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് ചെയ്യാനായില്ലേ? എങ്കില്‍ ‘നോ സീന്‍’; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി
Man Found Alive Before Morgue: മരിച്ചെന്നു കരുതി ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ കൈ അനക്കി; പവിത്രന് ഇത് രണ്ടാം ജന്മം
Neyyattinkara Samadhi Case : കല്ലറ പൊളിക്കാതിരിക്കാന്‍ ഗോപന്‍സ്വാമിയുടെ കുടുംബം കോടതിയിലേക്ക്, അടിമുടി ദുരൂഹത; കുഴഞ്ഞുമറിഞ്ഞ് സമാധിക്കേസ്‌
Boby Chemmanur : ബോബി ചെമ്മണ്ണൂര്‍ ഇന്ന് പുറത്തിറങ്ങുമോ? ജയിലിലെ ‘ബോചെ ഷോ’ കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന്‍; കേസിന്റെ നാള്‍വഴികളിലൂടെ
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?