5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Government Hospitals: ആശുപത്രികളുടെ പേര് മാറ്റില്ല; ഉൾപ്പെടുത്തുക കേന്ദ്രം നിർദ്ദേശിച്ച ബ്രാൻഡിംഗ് മാത്രം

Kerala Government Hospitals Name Change: കഴിഞ്ഞ ഡിസംബറിനുള്ളിൽ പേര് മാറ്റം പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. പക്ഷെ കേന്ദ്രത്തിന്റെ ബ്രാൻഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്ന നിലപാടിലായിരുന്നു കേരളം.

Kerala Government Hospitals: ആശുപത്രികളുടെ പേര് മാറ്റില്ല; ഉൾപ്പെടുത്തുക കേന്ദ്രം നിർദ്ദേശിച്ച ബ്രാൻഡിംഗ് മാത്രം
Hospital. (Representative image)
neethu-vijayan
Neethu Vijayan | Published: 28 Jun 2024 21:35 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ (Kerala Government Hospitals) പേര് മാറ്റുന്നുവെന്നത് അടിസ്ഥാന രഹിതമായ പ്രചരണമെന്ന് ആരോഗ്യ വകുപ്പ് (Kerala Health Departments). ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഇനിയും ആ പേരുകളിൽ തന്നെ അറിയപ്പെടും. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റേതാണ് വിശദീകരണം.

നെയിം ബോർഡുകളിൽ ഈ പേരുകളാണ് ഉണ്ടാവുക എന്നാൽ ബ്രാൻഡിംഗായി കേന്ദ്ര സർക്കാർ നിർദേശിച്ച ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’, ‘ആരോഗ്യം പരമം ധനം’ എന്നീ ടാഗ് ലൈനുകൾ കൂടി ഉൾപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ALSO READ: ഇരട്ട ജീവപര്യന്തം റദ്ദാക്കണം; ടിപി കേസിലെ പ്രതികൾ സുപ്രീം കോടതിയിൽ

കേന്ദ്രത്തിന്റെ ഫണ്ടുകൾ കിട്ടാതെയായതോടെയാണ് പേര് മാറ്റത്തിൽ കേന്ദ്രത്തിന് കേരളത്തിന് വഴങ്ങേണ്ടി വന്നതെന്നാണ് പ്രചരണം ഉണ്ടായത്. കഴിഞ്ഞ ഡിസംബറിനുള്ളിൽ പേര് മാറ്റം പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. പക്ഷെ കേന്ദ്രത്തിന്റെ ബ്രാൻഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്ന നിലപാടിലായിരുന്നു കേരളം.

ഇതോടെ എൻഎച്ച്എം ഫണ്ട് അനുവദിക്കാൻ കേന്ദ്രം വിസമ്മതിക്കുകയും ശമ്പള വിതരണം അടക്കം പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന പേരിനും ആരോഗ്യ പരം ധനം എന്ന ടാഗ് ലൈനിനും ഒപ്പം, പ്രാഥമിക, കുടുംബ, ജനകീയാരോഗ്യ കേന്ദ്രങ്ങളെന്നുമുണ്ടാകും. പേര് മാറ്റം നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. എത്രയും വേഗം ഉത്തരവ് നടപ്പിലാക്കാനും നിർദേശത്തിൽ പറഞ്ഞിരുന്നു.