5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Eco Tourism : കാഷ് പറ്റില്ല യുപിഐ മാത്രം; ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പണമിടപാട് വൻ പണിയാകുന്നു

Kerala Eco Tourism Centers Online Payment Issue : ജൂലൈ ഒന്ന് മുതലാണ് സംസ്ഥാന വനം വകുപ്പ് ഈ സംവിധാനം ഏർപ്പെടുത്തിയത്. വനം വകുപ്പിൻ്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ തിരിമറി കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നടപടി

Kerala Eco Tourism : കാഷ് പറ്റില്ല യുപിഐ മാത്രം; ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പണമിടപാട് വൻ പണിയാകുന്നു
കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം
jenish-thomas
Jenish Thomas | Published: 09 Jul 2024 21:16 PM

പത്തനംതിട്ട : സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പണമിടപാട് ജൂലൈ ഒന്ന് മുതൽ ഓൺലൈനിലൂടെ മാത്രമാക്കിയിരിക്കുകയാണ് വനം വകുപ്പ്. ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ ടിക്കറ്റ് കൗണ്ടർ, കാൻ്റീൻ, താമസം എന്നിവിടങ്ങളിലേക്കുള്ള പണമിടപാടാണ് വനം വകുപ്പ് കാഷ്ലെസാക്കിയത്. ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ നടന്ന വിജിലൻസ് പരിശോധനയിൽ വൻ തിരിമറി കണ്ടെത്തിയ സാഹചര്യത്തിലാണ് വനം വകുപ്പ് പണമിടപാടുകൾ പൂർണമായും ഡിജിറ്റലാക്കി മാറ്റിയത്. എന്നാൽ ഇതെ തുടർന്ന് വലയുന്നത് സാധാരണക്കാരാണ്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വനം വകുപ്പ് കാഷ്ലെസ് പണമിടപാട് സംവിധാനം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സജ്ജമാക്കിയത്. എന്നാൽ വേണ്ടത്ര രീതിയിൽ അറിയിപ്പ് നൽകാതെയാണ് വകുപ്പ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് ചില ജീവനക്കാർ പറയുന്നത്. ഇത് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ എല്ലാ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഡിജിറ്റൽ പണമിടപാട് നടത്താൻ അറിയാത്ത സാധാരണക്കാരെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ നിന്നും അകറ്റി നിർത്താൻ ഇത് സാഹചര്യം ഒരുക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു . ഇത് മൂലം നിരവധി പേർ ബുദ്ധിമുട്ടിലാകുന്നുണ്ടെന്നാണ് കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാർ പറഞ്ഞത്.

ALSO READ : Kerala Pension Mustering: സെർവർ തകരാർ; മസ്റ്ററിങ് പൂർത്തിയാകാതെ പെൻഷനില്ല… കാത്തിരുന്നു മടുത്ത് ജനം

ചായ കുടിക്കാൻ പോലും റേഞ്ച് വേണം

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രധാന വെല്ലുവിളി മൊബൈൽ ഫോണുകളുടെ റേഞ്ച് പ്രശ്നമാണ്. കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ബിഎസ്എൻഎൽ, വിഐ സിമ്മുകൾക്ക് മാത്രമാണ് റേഞ്ച് ലഭിക്കുക. മറ്റ് സർവൈസ് പ്രൊവൈഡർമാരുടെ ഉപയോക്താക്കൾക്ക് ഓൺലൈൻ പണമിടപാട് നടത്താൻ അൽപം പാടുപെടേണ്ടി വരും. ഇത് പണമടയ്ക്കാൻ സാധിക്കാതെ വരുമ്പോൾ വിനോദ സഞ്ചാരികൾക്ക് തിരികെ പോകേണ്ടി വരുന്ന സ്ഥിതിയും ഉണ്ടാക്കുന്നുണ്ട്.

ഒരു ചായ കുടിക്കുന്നതിന് മുമ്പ് ഇക്കോ ടൂറിസത്തിലേക്ക് വരുന്നവർ റേഞ്ച് ഉണ്ടോ എന്ന അന്വേഷിക്കേണ്ട സ്ഥിതിയാണ്. ടിക്കറ്റ് കൗണ്ടറുകളിൽ പോയിൻ്റ് ഓഫ് സെയിൽ (പിഒഎസ്) മെഷനുകൾ ഉള്ളതിനായി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണമിടപാട് നടത്താൻ അവിടെ സാധിക്കും. എന്നാൽ ക്യാൻ്റീനുകളിൽ ഈ സംവിധാനമില്ല. അടവിയിൽ കുട്ടവഞ്ചി സവാരിക്ക് പുറത്തുള്ള വനം വകുപ്പിൻ്റെ ചായക്കടയിൽ നിന്നും ഒരു ചായ കുടിക്കണമെങ്കിൽ ഫോണിൻ്റെ റേഞ്ചും യുപിഐ ആപ്പുകളുടെ പ്രവർത്തനത്തെ ആശ്രയിക്കേണ്ടിയിരിക്കുന്നു. ഇതൊന്നും സാധ്യാമാകാതെ വരുന്നവരിൽ നിന്നും പണം കൈയ്യിൽ വാങ്ങിയതിന് ശേഷം ആ തുക വനം വകുപ്പ് ജീവനക്കാർ സ്വന്തം അക്കൗണ്ടിൽ നിന്നും യുപിഐ ചെയ്യേണ്ട സ്ഥിതിയാണുള്ളത്. ഒരു സഹായം എന്ന പോലെ ഒന്ന് രണ്ട് തവണ മാത്രമാണ് ഇത് സാധ്യമാകുക.

തെന്മലയിൽ ഈ പ്രശ്നമില്ല

സംസ്ഥാനത്ത് വനം വകുപ്പിൻ്റെ കീഴിൽ 40 ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിൽ തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിൽ മാത്രമാണ് പൂർമായിട്ടും ഡിജിറ്റൽ പണമിടപാട് സംവിധാനമേർപ്പെടുത്താത്തത്. തമിഴ്നാട്ടിൽ നിന്നും നിരവധി പേർ തെന്മലയിലെ കേന്ദ്രത്തിലേക്ക് വരുന്നത് കൊണ്ടാണ് വനം വകുപ്പ് ഈ നടപടിയിൽ നിന്നും കൊല്ലത്തെ ഇക്കോ ടൂറിസം കേന്ദ്രത്തെ ഒഴിവാക്കിയത്.

എന്തുകൊണ്ട് ഇങ്ങനെ ഒരു നടപടി

കഴിഞ്ഞ മാസം വനം വകുപ്പിൻ്റെ വിജിലൻസ് ചില ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വിറ്റു പോയ ടിക്കറ്റും കൗണ്ടറിലെ പണവും തമ്മിൽ പൊരുത്തപ്പെടുത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വൻ തിരിമറി കണ്ടെത്തിയ സാഹചര്യത്തിലാണ് വനം വകുപ്പിൻ്റെ ഈ നടപടി. ആറ് മാസങ്ങൾക്ക് മുമ്പ് വിജിലൻസിൻ്റെ പരിശോധനയിൽ സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സമാനമായ മറ്റ് ചില തിരിമറികളും കണ്ടെത്തിയിരുന്നു.