5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala spot booking: ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിങ്ങ്; രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാല്‍ നേരിടും: വി എന്‍ വാസവന്‍

Minister V N Vasavan about spot booking at Sabarimala : നേരിട്ട് സ്‌പോട് ബുക്കിങ്ങ് ഉണ്ടാവില്ലെങ്കിലും തീർഥാടകർക്കായി ഇടത്താവളങ്ങളിൽ ബുക്കിങ്ങിന് അക്ഷയകേന്ദ്രങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

Sabarimala spot booking: ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിങ്ങ്; രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാല്‍ നേരിടും: വി എന്‍ വാസവന്‍
മന്ത്രി വി എൻ വാസവൻ, ശബരിമല, (Image - Facebook, VN Vasavan official, sabarimala devaswam)
aswathy-balachandran
Aswathy Balachandran | Published: 13 Oct 2024 12:41 PM

കോട്ടയം: ശബരിമല ദർശനത്തിന് സ്‌പോട് ബുക്കിങ്ങ് ഒഴിവാക്കിയതിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ രം​ഗത്ത്. ശബരിമലയിൽ പ്രതിദിനം 80,000 തീർഥാടകർക്ക് സുഗമമായും സുരക്ഷിതമായും ദർശനം നടത്താനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത്. മാലയിട്ട് ഇരുമുടിക്കെട്ടുമായി വരുന്ന ഒരു തീർഥാടകനും തിരിച്ചുപോകേണ്ടി വരില്ലെന്നും വാസവൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഭക്തരുടെ എണ്ണം ചുരുക്കിയത് സുഗമമായ ദർശനത്തിന് വേണ്ടിയാണ് എന്നും എല്ലാ തീർഥാടകർക്കും ദർശനത്തിന് അവസരം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ തീരുമാനം ഭക്തരുടെ ദർശനത്തെ ബാധിക്കില്ലെന്നും ഇത് സംബന്ധിച്ച് ഒരു സംശയവും വേണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തി വിശദീകരിച്ചിരുന്നു. അതുകൊണ്ട് ഒരു വിവാദത്തിന്റെയും പ്രശ്‌നമില്ലെന്നും മന്ത്രി പറഞ്ഞു.

ALSO READ – കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് യാത്രക്കാരന്‍ മരിച്ചു; കൊലപാതകമെന്ന് സംശയ

ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാൽ അതിനെ നേരിടും എന്നും അദ്ദേഹം തുറന്നടിച്ചു. ഭക്തജനങ്ങളെ ചില രാഷ്ട്രീയ കക്ഷികൾ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും എല്ലാ തീർഥാടകർക്കും ദർശനം ഒരുക്കുന്ന സാഹചര്യം ഉണ്ടാവുമെന്നും ഭക്തർക്ക് പൂർണമായ സുരക്ഷിതത്വവും സുഗമമായ ദർശനവും ലഭിക്കുന്നതിന് വേണ്ടിയാണ് എണ്ണം നിജപ്പെടുത്തിയത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

നേരിട്ട് സ്‌പോട് ബുക്കിങ്ങ് ഉണ്ടാവില്ലെങ്കിലും തീർഥാടകർക്കായി ഇടത്താവളങ്ങളിൽ ബുക്കിങ്ങിന് അക്ഷയകേന്ദ്രങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് തിരിച്ചടിയാകും എന്ന് നേരത്തെ ദേവസ്വം അഭിപ്രായപ്പെട്ടിരുന്നു.

സന്നിധാനത്ത് എത്തുന്നവരിൽ തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ എന്നാണ് വിലയിരുത്തൽ. ഇവരിൽ ഭൂരിഭാഗവും ഗ്രാമീണമേഖലയിൽനിന്നു വരുന്നവരാണ്. ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധമാണെന്നറിയാതെ എത്തുന്ന ഇവരിൽ പലരും ആശ്രയിക്കുന്നത് സ്പോട്ട് ബുക്കിങ്ങിനെ ആയിരിക്കും. സാങ്കേതിക തടസ്സങ്ങളാൽ ബുക്കു ചെയ്യാൻ കഴിയാതെ എത്തുന്നവരാണ് മറ്റൊരു വിഭാ​ഗം. ഇവർക്കും അനുഗ്രഹമായിരുന്നു സ്പോട്ട് ബുക്കിങ് സൗകര്യം എന്ന അഭിപ്രായവും ഉയരുന്നുണ്ട്.