5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nipah Virus: ഏഴുപേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്; സമ്പര്‍ക്ക പട്ടിക ഉയര്‍ന്നു

Seven People Nipah Negative: മരിച്ച കുട്ടിയുടെ പേര്, ഫോട്ടോ, വീഡിയോ എന്നിവ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രദേശത്തുള്ള വീടുകള്‍ കയറിയുള്ള സര്‍വെ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പനിയുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം.

Nipah Virus: ഏഴുപേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്; സമ്പര്‍ക്ക പട്ടിക ഉയര്‍ന്നു
Veena George
shiji-mk
Shiji M K | Updated On: 21 Jul 2024 19:44 PM

മലപ്പുറം: നിപ രോഗബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴുപേരുടെ സാംപിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആറുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയില്‍ കഴിയുന്നത്. നിപ രോഗം ബാധിച്ച് മരണമടഞ്ഞ പതിനാലുകാരന്റെ ബന്ധുക്കളുടെ പരിശോധനാഫലവും നെഗറ്റീവാണ്. അവര്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

Also Read: Nipah Virus: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയന്ത്രണം; അത്യാവശ്യമുള്ളവര്‍ മാത്രം വരിക

നിലവില്‍ പതിനാലുകാരന്റെ സമ്പര്‍ക്കപട്ടികയിലുള്ളത് 330 പേരാണ്. ഇതില്‍ 101 പേരെ ഹൈറിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 68 ആരോഗ്യ പ്രവര്‍ത്തകരും ഇതിലുണ്ട്. പാണ്ടിക്കാട് പഞ്ചായത്തില്‍ 18 പേരും ആനക്കരയില്‍ 10 പേരുമാണ് പനിയെ തുടര്‍ന്ന് ചികിത്സയിലുള്ളത്. ഇവരാരും മരിച്ച കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കമുള്ളവരല്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും.

മരിച്ച കുട്ടിയും സുഹൃത്തുക്കളും വീടിനടുത്തുള്ള മരത്തില്‍ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ വവ്വാല്‍ സാന്നിധ്യമുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇതാണോ വൈറസ് വ്യാപനത്തിന് കാരണമായതെന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടത് അനിവാര്യമാണ്. മരിച്ച കുട്ടിയുടെ പേര്, ഫോട്ടോ, വീഡിയോ എന്നിവ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Also Read: Nipah Virus: 2018ല്‍ ആരംഭിച്ച പോരാട്ടം 2024ലും തുടരണം; കേരളം നിപയെ എങ്ങനെ നേരിട്ടു, നാള്‍ വഴികളിങ്ങനെ

പ്രദേശത്തുള്ള വീടുകള്‍ കയറിയുള്ള സര്‍വെ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പനിയുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ തിങ്കളാഴ്ച സാമൂഹ്യ അകലം പാലിച്ച് മാത്രം പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടക്കും. പഴങ്ങളില്‍ നിപ വൈറസ് സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്താന്‍ ഗവേഷണം നടക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ആശുപത്രി മാനേജ്‌മെന്റുകള്‍, ഐഎംഎ നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.