Nipah Virus: നിപ രോ​ഗബാധ: കേന്ദ്രസംഘം ഇന്നെത്തും, തുടർനടപടികൾക്കായി അവലോകനയോ​ഗം

Nipah Virus Updates: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വൺഹെൽത്ത് മിഷനിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന കേന്ദ്രസംഘത്തെയാണ് സംസ്ഥാന സർക്കാരിന്റെ സഹായത്തിനായി വിന്യസിച്ചിരിക്കുന്നത്. നിലവിൽ 330 പേർ നിപ സമ്പർക്കപ്പട്ടികയിലുണ്ട്. ഇതിൽ തന്നെ 101 പേർ ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്.

Nipah Virus: നിപ രോ​ഗബാധ: കേന്ദ്രസംഘം ഇന്നെത്തും, തുടർനടപടികൾക്കായി അവലോകനയോ​ഗം

Nipah Virus.

Updated On: 

22 Jul 2024 14:05 PM

മലപ്പുറം: നിപ പ്രതിരോധ (Nipah Virus) പ്രവർത്തനത്തിന്റെ ഭാഗമായി കേന്ദ്ര സംഘം ഇന്ന് മലപ്പുറത്തെത്തും (malappuram). നിപ ബാധിച്ച് മരിച്ച 14 കാരനുമായി സമ്പർക്കത്തിലുള്ള ആറ് പേരടക്കം ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. നിലവിൽ 330 പേർ നിപ സമ്പർക്കപ്പട്ടികയിലുണ്ട്. ഇതിൽ തന്നെ 101 പേർ ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. എന്നാൽ പാണ്ടിക്കാട്, ആനക്കയത്തും നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വൺഹെൽത്ത് മിഷനിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന കേന്ദ്രസംഘത്തെയാണ് സംസ്ഥാന സർക്കാരിന്റെ സഹായത്തിനായി വിന്യസിച്ചിരിക്കുന്നത്.

കൂടാതെ സ്രവ പരിശോധന ത്വരിതപ്പെടുത്താൻ ഒരു മൊബൈൽ ബയോസേഫ്റ്റി ലെവൽ-3 ലബോറട്ടറിയും കോഴിക്കോട്ടേക്ക് എത്തിച്ചേർന്നിട്ടുണ്ട്. പ്ലസ് വൺ അലോട്ട്‌മെന്റ് നടക്കുന്നതിനാൽ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളിൽ അഡ്മിഷനായി വരുന്ന വിദ്യാർത്ഥികളും ജില്ലയിലെ മറ്റ് സ്‌കൂളുകളിലേക്ക് അഡ്മിഷനായി പോകുന്ന വിദ്യാർത്ഥികളും സ്‌കൂൾ അധികൃതരും കർശനമായി നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ: ഏഴുപേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്; സമ്പര്‍ക്ക പട്ടിക ഉയര്‍ന്നു

പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ പാടില്ല, എൻ95 മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, വിദ്യാർത്ഥിക്കൊപ്പം ഒരു രക്ഷിതാവ് മാത്രമേ പാടുള്ളൂ, അഡ്മിഷനായി പോകുന്ന സമ്പർക്ക പട്ടികയിലുള്ള വിദ്യാർത്ഥികളുടെയും അനുഗമിക്കുന്ന രക്ഷിതാക്കളുടെയും വിവരങ്ങൾ കൺട്രോൾ റൂം നമ്പറിൽ വിളിച്ച് അറിയിക്കണം, എല്ലാ സ്‌കൂൾ മേധാവികളും അഡ്മിഷൻ നേടാൻ വരുന്നവർ സാമൂഹിക അകലം പാലിച്ച് അഡ്മിഷൻ നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കണം, സ്‌കൂൾ മേധാവികൾ ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ സ്‌കൂളുകളിൽ ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് നിലവിൽ ഉള്ളത്.

അതേസമയം നിപ രോഗബാധ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴുപേരുടെ സാംപിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഇന്നലെ അറിയിച്ചിരുന്നു. ആറുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് ചികിത്സയിൽ കഴിയുന്നത്. നിപ രോഗം ബാധിച്ച് മരണമടഞ്ഞ പതിനാലുകാരന്റെ ബന്ധുക്കളുടെ പരിശോധനാഫലവും നെഗറ്റീവാണ്. അവർക്ക് ഇതുവരെ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

പാണ്ടിക്കാട് പഞ്ചായത്തിൽ 18 പേരും ആനക്കരയിൽ 10 പേരുമാണ് പനിയെ തുടർന്ന് ചികിത്സയിലുള്ളത്. ഇവരാരും മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കമുള്ളവരല്ല. പ്രദേശത്തുള്ള വീടുകൾ കയറിയുള്ള സർവെ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പനിയുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ തിങ്കളാഴ്ച സാമൂഹ്യ അകലം പാലിച്ച് മാത്രം പ്ലസ് വൺ അലോട്ട്‌മെന്റ് നടക്കും. പഴങ്ങളിൽ നിപ വൈറസ് സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്താൻ ഗവേഷണം നടക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, ആശുപത്രി മാനേജ്‌മെന്റുകൾ, ഐഎംഎ നേതാക്കൾ എന്നിവരുമായി ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.

 

 

Related Stories
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു