Nipah Virus: നിപ ഭീതിയില്‍ സംസ്ഥാനം: മാസ്‌ക് ഇല്ലാതെ പുറത്ത് പോവരുത്, പാണ്ടിക്കാടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രത നിര്‍ദേശം
Nipah virus in Malappuram: രോഗചികിത്സ നിര്‍ണയിക്കുന്നതിനായി മോണോക്ലോണല്‍ ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും ഇവിടേക്ക് അയച്ചിട്ടുണ്ട്. മരുന്നുകള്‍, മാസ്‌ക്, പിപിഇ കിറ്റ്, പരിശോധനാ കിറ്റുകള്‍ തുടങ്ങിയവ എത്തിക്കുന്നതിനായി കെ എം എസ് സി സെല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലപ്പുറം: സംസ്ഥാനത്ത് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ രോഗബാധ സംശയത്തെ തുടര്‍ന്ന് നിപ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ നടക്കുന്നുണ്ട്. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Also Read: Nipah Virus Symptoms: നിപ രോഗബാധ ഉണ്ടാകുന്നതെങ്ങനെ? രോഗലക്ഷണങ്ങളും മുന്‍കരുതലുകളും എന്തെല്ലാം?
പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കണം. രോഗം കണ്ടെത്തിയ പാണ്ടിക്കാടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു. മലപ്പുറം പിഡബ്‌ള്യുഡി റസ്റ്റ് ഹൗസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമാണ് തുറന്നത്. 0483-2732010 എന്നതാണ് കണ്‍ട്രോള്‍ റൂം നമ്പര്‍. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
Also Read: Nipah at Kerala : വീണ്ടും നിപ ഭീതി പടരുന്നു; കോഴിക്കോട് 14കാരന് രോഗം സ്ഥിരീകരിച്ചു
രോഗചികിത്സ നിര്‍ണയിക്കുന്നതിനായി മോണോക്ലോണല്‍ ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും ഇവിടേക്ക് അയച്ചിട്ടുണ്ട്. മരുന്നുകള്‍, മാസ്‌ക്, പിപിഇ കിറ്റ്, പരിശോധനാ കിറ്റുകള്‍ തുടങ്ങിയവ എത്തിക്കുന്നതിനായി കെ എം എസ് സി സെല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ സജീകരിച്ചിട്ടുണ്ട്. കൂടാതെ ആറ് ബെഡുള്ള ഐസിയുവും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.