Nipah at Kerala : വീണ്ടും നിപ ഭീതി പടരുന്നു; കോഴിക്കോട് 14കാരന് രോ​ഗം സ്ഥിരീകരിച്ചു

Nipah virus again at kerala: മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ്‌ ചികിത്സയിലുള്ള രോ​ഗബാധിതനെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതീവ ഗുരുതരമാണ് നിലവിൽ ഈ കുട്ടിയുടെ അവസ്ഥ.

Nipah at Kerala : വീണ്ടും നിപ ഭീതി പടരുന്നു; കോഴിക്കോട് 14കാരന് രോ​ഗം സ്ഥിരീകരിച്ചു
Updated On: 

20 Jul 2024 19:33 PM

മലപ്പുറം: കേരളം വീണ്ടും നിപ ഭീതിയിലേക്ക്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് നിപ സ്ഥിരീകരിച്ചതായി റിപ്പോർട്ട് പുറത്തു വന്നു. രോഗലക്ഷണങ്ങളോടെ എത്തിയ 14 -കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. ഈ വിവരം സംസ്ഥാനം സ്ഥിരീകരിച്ചുവെന്നും ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് മന്ത്രി ഈ വിവരം വ്യക്തമാക്കിത്. കുട്ടിയുടെ സ്രവം പുണെ വൈറോളജി ഇൻസ്റ്റിട്ട്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് ഇപ്പോൾ. അവിടെ നിന്നുള്ള ഫലം ലഭിച്ചതിനു ശേഷമായിരിക്കും ഔദ്യോഗികമായി രോ​ഗവിവരം സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്.

ALSO READ – നിപയല്ല; ചികിത്സയിലുള്ള പതിനാലുകാരന് സ്ഥിരീകരിച്ചത് ചെള്ളുപനി

മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ്‌ ചികിത്സയിലുള്ള രോ​ഗബാധിതനെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതീവ ഗുരുതരമാണ് നിലവിൽ ഈ കുട്ടിയുടെ അവസ്ഥ. അഞ്ച് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചതിനേത്തുടർന്ന് ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ദന്റെ അടുത്ത് ചികിത്സയ്ക്കായി എത്തിച്ചത്. അവിടത്തെ ചികിത്സയ്ക്കു ശേഷവും പനി കുറയാതെ വന്നതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. അവിടെ നിന്നും രോഗം കൂടിയപ്പോഴാണ് തുടർന്ന് പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റിയത്.

അവിടെ നിന്നും 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലലേക്ക് എത്തിക്കുകയായിരുന്നു. കുട്ടിയോട് ഏറ്റവും അധികം സമ്പർക്കം പുലർത്തിയ മാതാപിതാക്കളും അമ്മാവനും നിലവിൽ നിരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോൾ പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗ ഉറവിടത്തെ കുറിച്ച് സൂചന ഒന്നുമില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. 2018 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഇതുവരെയുള്ള നാല് തവണയാണ് കേരളത്തിൽ നിപ വൈറസ് ഉണ്ടായിട്ടുല്ളത്. ആദ്യതവണ 17 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

Related Stories
Pala Student Issue: പാലായിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ നഗ്നനാക്കി ദൃശ്യങ്ങൾ പ്രചരിപ്പിച്ച് സുഹൃത്തുക്കൾ
Sharon Murder Case: ‘അമ്മയും കൂടെ ചേർന്നല്ലേ എല്ലാം ചെയ്തത്’; ഗ്രീഷ്മയുടെ അമ്മയെയും ശിക്ഷിക്കണമെന്ന് ഷാരോൺ രാജിൻ്റെ കുടുംബം
Sharon Murder Case: ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരി; ശിക്ഷാവിധി നാളെ
Sharon Murder Case: ‘പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചില്ലെങ്കിൽ ഞങ്ങൾ എന്തിന് ജീവിക്കണം’; പ്രതികരിച്ച് ഷാരോണിന്റെ അച്ഛൻ
Tourist Bus Accident: കോളജിൽ നിന്ന് വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
Kerala Online Fraud: ഹൈക്കോടതി ജഡ്ജിയും തട്ടിപ്പിൽ കുടുങ്ങി; പറഞ്ഞത് 850% ലാഭം, പോയത് ലക്ഷങ്ങൾ
ഓറഞ്ച് ജ്യൂസിൽ ചിയ സീഡ് ചേർത്ത് കുടിക്കൂ
സെയ്ഫ് അലി ഖാൻ മാത്രമല്ല ഈ സെലിബ്രേറ്റികളുടെ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്
ഐസ് ബാത്ത് ചെയ്യുന്നത് എന്തിന്? ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ
മൂക്കില്‍ ദശ വളരുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം