5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nipah Update: തിരുവനന്തപുരത്ത് 4 പേര്‍ നിപ സമ്പര്‍ക്കപട്ടികയില്‍; മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം

Nipah 101 People in High Risk List: കുട്ടി ആശുപത്രിയില്‍ ചികിത്സക്കായി എത്തിയപ്പോള്‍ തിരുവനന്തപുരത്ത് സമ്പര്‍ക്കപട്ടികയിലുള്ളവരും എത്തിയിരുന്നു. മൂന്നംഗ കുടുംബവും ഒരു ഡ്രൈവറുമാണിത്. അതേസമയം, മലപ്പുറം തുവ്വൂരില്‍ യുവാവ് പനിയുണ്ടായിരുന്ന യുവാവ് മരിച്ചതിന്റെ കാരണവും പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

Nipah Update: തിരുവനന്തപുരത്ത് 4 പേര്‍ നിപ സമ്പര്‍ക്കപട്ടികയില്‍; മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം
Social Media
shiji-mk
Shiji M K | Updated On: 22 Jul 2024 13:05 PM

മലപ്പുറം: നിപ വൈറസ് രോഗബാധയെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലത്ത് എല്ലാവരും മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം. പതിനാലുകാരന്‍ മരിച്ച സാഹചര്യത്തില്‍ ഇന്ന് 13 പേരുടെ സാമ്പിളുകള്‍ പരിശോധിക്കും. ഒമ്പത് പേരുടേത് കോഴിക്കോടും നാല് പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക. നിലവില്‍ മരിച്ച കുട്ടിയുടെ സമ്പര്‍ക്കപട്ടികയിലുള്ളത് 350 പേരാണ്.

സമ്പര്‍ക്കപ്പട്ടികയില്‍ പാലക്കാട്ടുള്ള രണ്ടുപേരും തിരുവനന്തപുരത്തുകാരായ നാല് പേരും ഉള്‍പ്പെടുമെന്നും മന്ത്രി അറിയിച്ചു. പാലക്കാട്ടുള്ള രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. കുട്ടി ആശുപത്രിയില്‍ ചികിത്സക്കായി എത്തിയപ്പോള്‍ തിരുവനന്തപുരത്ത് സമ്പര്‍ക്കപട്ടികയിലുള്ളവരും എത്തിയിരുന്നു. മൂന്നംഗ കുടുംബവും ഒരു ഡ്രൈവറുമാണിത്. അതേസമയം, മലപ്പുറം തുവ്വൂരില്‍ യുവാവ് പനിയുണ്ടായിരുന്ന യുവാവ് മരിച്ചതിന്റെ കാരണവും പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പ്രദേശത്ത് നിന്ന് മൃഗങ്ങളുടെ സാമ്പിളുകളും ശേഖരിക്കും. മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ രണ്ട് പഞ്ചായത്തുകളില്‍ മാത്രമേ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളൂ എങ്കിലും രോഗം പടരാതെ തടയാന്‍ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. നലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പ്രോട്ടോക്കോള്‍ പ്രകാരം 21 ദിവസം ഐസൊലേഷനില്‍ നിര്‍ബന്ധമായും കഴിയണം. രോഗിയുമായി അവസാന സമ്പര്‍ക്കമുണ്ടായ സമയം മുതലുള്ള 21 ദിവസമാണ് കര്‍ശനമായ നിരീക്ഷണ കാലയളവെന്നും മന്ത്രി പറഞ്ഞു.

Also Read: Nipah Virus Symptoms: നിപ രോഗബാധ ഉണ്ടാകുന്നതെങ്ങനെ? രോഗലക്ഷണങ്ങളും മുന്‍കരുതലുകളും എന്തെല്ലാം?

നിപ ബാധിച്ച കുട്ടി സമീപത്തെ പറമ്പില്‍ നിന്ന് അമ്പഴങ്ങ കഴിച്ചതായി കൂട്ടുകാര്‍ സ്ഥിരീകരിച്ചതായും അവിടെ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക വിലയിരുത്തലില്‍ വൈറസിന്റെ ഉറവിടം ഇതാകാനാണ് സാധ്യത. മറ്റ് പരിശോധനകള്‍ നടത്തിയാലേ ഇത് സ്ഥിരീകരിക്കാനാവൂ. വവ്വാലുകളെ നിരീക്ഷിക്കുന്നതിന് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നെത്തും. ഐസിഎംആര്‍ സംഘം ഇതിനകം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. കോഴിക്കോട് നിന്ന് ഉച്ചയോടെ അവര്‍ ജില്ലയിലെത്തുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പുതിയ റൂട്ട് മാപ്പില്‍ പറയുന്ന സ്ഥലങ്ങളില്‍ അതേ സമയത്ത് ഉണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവമരമറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജൂലൈ 11 മുതല്‍ 15 വരെ കുട്ടി പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആയിരുന്നു നേരത്തെ പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോള്‍ ജൂലൈ 11 മുതല്‍ 19 വരെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.

പുതുക്കിയ റൂട്ട് മാപ്പ്

ജൂലൈ 11

വീട്- ചെമ്പ്രശേരി ബസ് സ്റ്റോപ്പ്
സിപിബി സ്വകാര്യ ബസ് 6.50AM- ബ്രൈറ്റ് ട്യൂഷന്‍ സെന്റര്‍, പാണ്ടിക്കാട് 7.18AM-8.30AM
തിരിച്ച് വീട്ടില്‍

ജൂലൈ 12

വീട് (7.50AM)- ഓട്ടോയില്‍ ഡോ. വിജയന്‍ ക്ലിനിക്കിലേക്ക് ക്ലിനിക്കില്‍-8.00AM-8.30AM
ഓട്ടോയില്‍ തിരിച്ച് വീട്ടിലേക്ക്

ജൂലൈ 13

വീട്-ഓട്ടോയില്‍ പികെഎം ഹോസ്പിറ്റലിലേക്ക് (7.50AM to 8.30AM-കുട്ടികളുടെ ഒപിയില്‍)
8.30AMto 8.45 AM-കാഷ്യാലിറ്റിയില്‍
8.45AM to 9.50AM- നിരീക്ഷണ മുറി
9.50AM- 10.15AM-കുട്ടികളുടെ ഒ.പി
10.15 AM to 10.30AM-കാന്റീന്‍

ജൂലൈ 14

വീട്ടില്‍

ജൂലൈ 15

വീട്-ഓട്ടോയില്‍ പികെഎം ഹോസ്പിറ്റല്‍ 7.15AM to 7.50 AM- കാഷ്വാലിറ്റി
7.50AM t0 6.20PM- ആശുപത്രി മുറി
ആംബുലന്‍സില്‍ മൗലാന ഹോസ്പിറ്റലിലേക്ക് 6.20PM.
മൗലാന ഹോസ്പിറ്റല്‍ 6.50 PM to 8.10OPM- കാഷ്വാലിറ്റി
8.10PM to 8.50PM-എംആര്‍ഐ മുറി
8.50PM to 9.15PM-എമര്‍ജെന്‍സി വിഭാഗം
ജൂലൈ 15ന് രാത്രി 9.15 മുതല്‍ ജൂലൈ 17ന് രാത്രി 7.37 വരെ പീഡിയാട്രിക് ഐസിയു

ജൂലൈ 17

ജൂലൈ 17ന് രാത്രി- 7.37 മുതല്‍ 8.20വരെ എംആര്‍ഐ മുറി
ജൂലൈ 17ന് രാത്രി- 8.20 മുതല്‍ ജൂലൈ 19ന് വൈകിട്ട് 5.30വരെ പീഡിയാട്രിക് ഐസിയു

ജൂലൈ 19

വൈകിട്ട്- 5.30ന് മൗലാന ഹോസ്പിറ്റലില്‍ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക്

നിപ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

0483-2732010
0483-2732050
0483-2732060
0483-2732090