5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nine Year Old Girl Death: കുത്തിവയ്പ്പിനെ തുടർന്ന് ഒമ്പതുവയസുകാരി മരിച്ച സംഭവം; ആശുപത്രിയിൽ സംഘർഷം, വിശദീകരണവുമായി അധികൃതർ

9 Year Old Girl Dies During Treatment in Kayamkulam: ഇന്ന് രാവിലെ ഒരു കുത്തിവെയ്പ്പ് എടുത്തിരുന്നു. ഇതോടെ ഉറക്കത്തിലായ കുട്ടി ഉണരാതെ വന്നതോടെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

Nine Year Old Girl Death: കുത്തിവയ്പ്പിനെ തുടർന്ന് ഒമ്പതുവയസുകാരി മരിച്ച സംഭവം; ആശുപത്രിയിൽ സംഘർഷം,  വിശദീകരണവുമായി അധികൃതർ
ആദി ലക്ഷ്മിImage Credit source: social media
sarika-kp
Sarika KP | Published: 12 Apr 2025 18:49 PM

ആലപ്പുഴ: കായുകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപത് വയസ്സുകാരി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. എബ്‌നെസർ ആശുപത്രി അധികൃതരാണ് ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനത്തിൽ അജിത്തിന്റെയും ശരണ്യയുടെയും മകൾ ആദി ലക്ഷ്മി (9) മരിച്ച സംഭവത്തിൽ വിശ​ദീകരണവുമായി എത്തിയത്. ഹൃദയ സ്തംഭനം മൂലമാണ് കുട്ടി മരിച്ചതെന്നാണ് ഇവർ പറയുന്നത്.

ശനിയാഴ്ച പുലർച്ചെയോടെയാണ് ആദി ലക്ഷ്മി മരിച്ചത്. പനിയും വയറു വേദനയുമായി വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ സ്കാനിങ്ങിലും മറ്റു പരിശോധനകളിലും കുട്ടിക്കു കുഴപ്പങ്ങൾ ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നതായാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. തുടർന്ന്  ഇന്ന് രാവിലെ ഒരു കുത്തിവെയ്പ്പ് എടുത്തിരുന്നു. ഇതോടെ ഉറക്കത്തിലായ കുട്ടി ഉണർന്നില്ല. ഇതോടെ ഡോക്ടർ വന്ന് പരിശോധിച്ചപ്പോഴാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്.

Also Read:പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ആലുവയിൽ 18കാരൻ അറസ്റ്റിൽ

സംഭവത്തെ തുടർന്ന് രോഷാകുലരായ ബന്ധുക്കൾ ആശുപത്രി അധികാരികളോട് തട്ടിക്കയറുകയും ആശുപത്രിയുടെ ജനൽ ചില്ലുകൾ തല്ലിത്തകർക്കുകയും ചെയ്തു. കുട്ടിയുടെ മരണത്തിൽ കുടുംബം ആരോ​ഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗവ. എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദി ലക്ഷ്മി.