തെരുവ് നായയുടെ നഖം കൊണ്ട് ശരീരത്തിൽ മുറിവ്; പേവിഷ ബാധയേറ്റ് മരിച്ചു ഒന്‍പത് വയസ്സുകാരൻ മരിച്ചു
നേരത്തെ ഓടയില്‍ വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു അത് തെരുവ് നായയെ കണ്ട് പേടിച്ച് ഓടുമ്പോഴായിരുന്നു
ആലപ്പുഴ: തെരുവ് നായയുടെ ആക്രമണത്തിലെ പരിക്ക് ശ്രദ്ധിക്കാതെ പോയ ഒന്‍പതുകാരന്‍ പേവിഷ ബാധയേറ്റ് മരിച്ചു. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപു- രാധിക ദമ്പതികളുടെ മകന്‍ ദേവനാരായണന്‍ (9) ആണ് മരിച്ചത്.
നായയുടെ ആക്രമണത്തിന് ഒരു മാസത്തിന് ശേഷമാണ് മരണം സംഭവിക്കുന്നത്. കുട്ടിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.
ഇത് ശ്രദ്ധിക്കാതെ പോയതോടെ കൃത്യമായ ചികിത്സ കിട്ടാതായതോടെ മരണം സംഭവിച്ചെന്ന് സമകാലിക മലയാളം റിപ്പോർട്ട് ചെയ്യുന്നു. മുല്ലക്കര എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ദേവനാരായണന്‍.
നേരത്തെ ഓടയില്‍ വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു അത് തെരുവ് നായയെ കണ്ട് പേടിച്ച് ഓടുമ്പോഴായിരുന്നു. ഇതിനിടയിൽ നായയുടെ നഖം കൊണ്ട് ശരീരത്തിൽ മുറിവേറ്റിരുന്നു.
താലൂക്ക് ആശുപത്രിയില്‍ പോയി മരുന്നു വെച്ചിരുന്നെങ്കിലും നായയുടെ കാര്യം ശ്രദ്ധിച്ചിരുന്നില്ല. അതു കൊണ്ട് തന്നെ റാബിസ് ഇൻഞ്ചക്ഷനും എടുത്തില്ല. ഇതാവാം മരണത്തിന് കാരണമെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസം കുട്ടി ശരീരത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഉടൻ സമീപത്തെ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ദേവനാരായണൻറെ ജീവന്‍ രക്ഷിക്കാനായില്ല.