NIA Raid : തെലങ്കാനയിലെ മാവോയിസ്റ്റ് അറസ്റ്റുമായി ബന്ധം; കൊച്ചിയിൽ എൻഐഎ റെയ്ഡ്
NIA Kochi Raid : മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിലാണ് എൻഐഎ റെയ്ഡ്. തെലങ്കാനയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കേന്ദ്ര ഏജൻസിയുടെ നടപടി.
കൊച്ചി : കൊച്ചിയിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. തെലങ്കാനയിലെ മാവോയിസ്റ്റ് അറസ്റ്റുമായി ബന്ധപ്പെട്ടാണ് എൻഐഎയുടെ റെയ്ഡ്. മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കൊച്ചിയിലെ വീട്ടിലാണ് കേന്ദ്ര ഏജൻസി പരിശോധന നടത്തുന്നത്. എട്ട് പേരടങ്ങുന്ന സംഘം മുരളി കണ്ണമ്പിള്ളിയുടെ മകൻ്റെ വീട്ടിലെത്തി റെയ്ഡ് സംഘടിപ്പിക്കുകയായികരുന്നു.
വീടിൻ്റെ വാതിൽ പൊളിച്ച് അകത്ത് കടന്നാണ് അന്വേഷണ സംഘം റെയ്ഡ് സംഘടിപ്പിക്കുന്നതെന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്. മുരളി ഒറ്റയ്ക്കാണ് ഈ വീട്ടിൽ താമസിക്കുന്നത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
1976ലെ കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ മുരളി പ്രതിയായിരുന്നു. മാവോയിസ്റ്റ് ബന്ധത്തിൽ പൂനെ യേർവാഡ ജയിലിൽ മുരളി കണ്ണമ്പിള്ളി നാല് വർഷത്തോളം ശിക്ഷ അനുഭവിച്ചിരുന്നു. 2019ലാണ് ജയിൽ മോചിതനാകുന്നത്. തുടർന്ന് കൊച്ചി തേവയ്ക്കലിലെ മകൻ്റെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ച് വരികയാണ്. ഹൃദ്രോഗിയും കൂടിയാണ് മുരളി.
Updating…