Neyyattinkara Samadhi Case: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണം; കൂടുതൽ വിവരങ്ങൾ പുറത്ത്
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്.

Neyyattinkara Samadhi Case
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് റിപ്പോർട്ട്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്. അതേസമയം ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിച്ച ശേഷമെ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. മരണശേഷമാണ് സമാധിത്തറയിലേക്ക് മാറ്റിയത് എന്നാണ് നിഗമനം.
നിലവിൽ പ്രാഥമിക നിഗമനങ്ങളാണ് പുറത്തുവരുന്നത്. എന്നാൽ ഇതോടെ . അസ്വാഭവികത പൂർണമായി തള്ളികളയാൻ കഴിയില്ല. രാസപരിശോധന റിപ്പോർട്ട് ഉൾപ്പെടെ ഇനി വരാനുണ്ട്. ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകും. നിലവിൽ മറ്റ് പോലീസ് നടപടികൾ ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന. മൂന്നംഗ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇതിനു പുറമെ ഗോപൻ തന്നെയാണ് മരിച്ചയാൾ എന്ന് കണ്ടെത്താൻ ഡിഎൻഎ പരിശോധനയും നടത്തുന്നുണ്ട്.
Also Read: ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു; ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി
ഇന്ന് രാവിലെയാണ് ഗോപൻ സ്വാമിയുടെ വിവാദ സമാധി കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റമോർട്ടം നടത്തിയത്. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലറയിൽ ഭസ്മവും പൂജാ ദ്രവ്യങ്ങളും കണ്ടെത്തി. മുകൾ ഭാഗത്തുള്ള സ്ലാബാണ് ആദ്യം മാറ്റിയത്. തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരം അഴുകിയ നിലയിലാണ്. കഴുത്ത് വരെ ഭസ്മം ഇട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്. ഇതോടെയാണ് ജില്ലാ ഭരണകൂടത്തിന്‍റെയും പോലീസിന്‍റെയും നേതൃത്വത്തിൽ കല്ലറ പൊളിച്ചത്. രണ്ട് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹമാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടമാണു കാര്യങ്ങൾ ഏകോപിപ്പിച്ചത്
അതേസമയം കല്ലറയ്ക്കുള്ളിൽ നിന്ന് പുറത്തെടുത്ത ഗോപന്‍സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് തിരുവനന്തപുരം സബ്കളക്ടര്‍ ഒ.വി ആല്‍ഫ്രഡ് മാധ്യമങ്ങളുടെ പറഞ്ഞു. ഗോപൻ സ്വാമിയുടെ കുടുംബാംഗങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയെന്നും സബ് കളക്ടര്‍ പറഞ്ഞു.