Neyyattinkara Samadhi Case: നെയ്യാറ്റിൻകര ഗോപന്‍ സ്വാമി: ‘ഓം നമഃ ശിവായ’ചൊല്ലി പ്രതിഷേധം; സമാധി സ്ഥലം പൊളിക്കല്‍ താത്കാലികമായി നിര്‍ത്തി

Neyyattinkara Gopan Swami Samadhi Case: ഗോപൻ സ്വാമിയുടെ ഭാ​ര്യയും മക്കളും മരുമക്കളും സമാധിസ്ഥലത്ത് കിടന്ന് പ്രതിഷേധിച്ചു. ഓം നമശിവായ എന്ന പ്രാര്‍ത്ഥനയോടെയാണ് ഗോപന്‍ സ്വാമിയുടെ കല്ലറയ്ക്ക് മുന്നില്‍ ഭാര്യ പ്രതിഷേധിച്ചത്.പിതാവ് സമാധിയിരിക്കുന്ന സ്ഥലമാണ്. വിശുദ്ധമായ സ്ഥലമാണിത്. സമാധിയെക്കുറിച്ച് പഠിച്ചിട്ടു വേണം സംസാരിക്കാന്‍. പൊലീസിന്റെ നടപടി ഏകപക്ഷീയമാണ്. തങ്ങളുടെ മരണത്തിനു ശേഷമേ കല്ലറ പൊളിക്കാന്‍ കഴിയൂവെന്നും മകന്‍ പറഞ്ഞു.

Neyyattinkara Samadhi Case: നെയ്യാറ്റിൻകര ഗോപന്‍ സ്വാമി: ഓം നമഃ ശിവായചൊല്ലി പ്രതിഷേധം; സമാധി സ്ഥലം പൊളിക്കല്‍ താത്കാലികമായി നിര്‍ത്തി

ഗോപൻ സ്വാമി, സമാധിയിരുത്തി എന്ന് പറയപ്പെടുന്ന സ്ഥലം

Updated On: 

13 Jan 2025 16:24 PM

തിരുവനന്തപുരം:നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ ‘സമാധി’ പൊളിക്കൽ നടപടി താത്കാലികമായി നിര്‍ത്തിവെച്ചു. സമാധി സ്ഥലം പൊളിക്കുന്നതിനെതിരെ കുടുബവും സാമുദായിക സംഘടനകളും പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. ​ഗോപൻ സ്വാമിയുടെ കുടുംബത്തിന്റെ ഭാ​ഗം കൂടി കേള്‍ക്കുമെന്ന് സബ് കലക്ടര്‍ പറഞ്ഞു. ഇതിന്റെ ഭാ​ഗമായി ഇവരെ സബ് കളക്ടർ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ചർച്ചയ്ക്ക് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. സംഭവത്തിൽ ദുരൂഹത ആരോപിച്ച് രം​ഗത്തെത്തിയ നാട്ടുകാരേയും ചര്‍ച്ചയ്ക്ക് വിളിച്ചിച്ചു.

ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് പോലീസിന്റെ നടപടി. കല്ലറ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനെതിരെ സാമുദായിക സംഘടനകളടക്കം രംഗത്തെത്തിയിരുന്നു. ഇത് പിന്നീട് കയ്യാകളിയിലേക്ക് എത്തുന്ന സാഹചര്യം വരെ ഉണ്ടായി. ​ഗോപൻ സ്വാമിയെ അടക്കിയിരിക്കുന്നത് കല്ലറയല്ലെന്നും സമാധിമണ്ഡപമാണെന്നുമാണ് കുടുംബത്തിന്റെ അവകാശവാദം. ​ഗോപൻ സ്വാമിയുടെ ഭാ​ര്യയും മക്കളും മരുമക്കളും സമാധിസ്ഥലത്ത് കിടന്ന് പ്രതിഷേധിച്ചു. ഓം നമശിവായ എന്ന പ്രാര്‍ത്ഥനയോടെയാണ് ഗോപന്‍ സ്വാമിയുടെ കല്ലറയ്ക്ക് മുന്നില്‍ ഭാര്യ പ്രതിഷേധിച്ചത്.പിതാവ് സമാധിയിരിക്കുന്ന സ്ഥലമാണ്. വിശുദ്ധമായ സ്ഥലമാണിത്. സമാധിയെക്കുറിച്ച് പഠിച്ചിട്ടു വേണം സംസാരിക്കാന്‍. പൊലീസിന്റെ നടപടി ഏകപക്ഷീയമാണ്. തങ്ങളുടെ മരണത്തിനു ശേഷമേ കല്ലറ പൊളിക്കാന്‍ കഴിയൂവെന്നും മകന്‍ പറഞ്ഞു.

Also Read: സമാധി സ്ഥലത്ത് പോലീസ് കാവല്‍; പോസ്റ്റുമോര്‍ട്ടത്തിന് കളക്ടറുടെ അനുമതി തേടാന്‍ നീക്കം

അതേസമയം കല്ലറ പൊളിക്കണമെന്നുള്ള തീരുമാനം നാളെ എടുക്കുമെന്നും സബ് കളക്ടര്‍ ഒ വി ആൽഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാര്യങ്ങളും നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. സംഭവം മതപരമായ വിഷയമുണ്ടാക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നില്ല. ഇതിൽ ഉണ്ടായിട്ടുള്ള അസ്വാഭാവികത പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കല്ലറ പൊളിക്കുന്നതിനെതിരെ ഏതാനും ഹൈന്ദവ സംഘടനകളും രംഗത്ത് എത്തിയിരുന്നു. വീട്ടുകാരുടെ വിശ്വാസത്തിന്റെ പ്രശ്നമാണെന്നും ഹൈന്ദവ വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അവര്‍ ആരോപിച്ചു. കല്ലറ പൊളിക്കുന്നതിനെതിരെ കോടതിയെ അടക്കം സമീപിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.  ഗോപൻ സ്വാമിയുടെ മരണത്തിൽ ആരോപണം ഉന്നയിച്ച് നാട്ടുക്കാർ രം​ഗത്ത് എത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഗോപന്‍സ്വാമി എങ്ങനെയാണ് മരണപ്പെട്ടതെന്ന് അറിയണമെന്നാണ് നാട്ടുക്കാർ പറയുന്നത്. ഗോപന്‍ സ്വാമി അതിനുള്ളിലുണ്ടോ എന്ന് അറിയണം. എങ്ങനെ മരണപ്പെട്ടു എന്നറിയണം. ഈ രണ്ട് ആവശ്യങ്ങള്‍ മാത്രമാണ് മുന്നോട്ടുവെക്കുന്നത്. നാട്ടുകാരെന്ന നിലയില്‍ തങ്ങളുടെ ആവശ്യം അതുമാത്രമാണെന്നും അവര്‍ പറയുന്നു. ഇതിന്റെ സാഹചര്യത്തിലാണ് ​ഗോപൻ സ്വാമിയുടെ കല്ലറ പരിശോധിക്കാൻ ഇന്ന് രാവിലെയാണ് അനുമതി ലഭിച്ചത്. ഡോക്ടർമാരും ഫോറൻസിക് സംഘവും സ്ഥലത്ത് എത്തി. ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.

Related Stories
Kerala Rain Alert: ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Boby Chemmanur: ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം
Kerala Lottery Results: ഈ ടിക്കറ്റ് കൈയ്യിലുണ്ടോ? സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Honey Rose – Boby Chemmannur: ‘സമൂഹത്തിന് ഇപ്പഴേ വ്യക്തമായ സന്ദേശം ലഭിച്ചില്ലേ’യെന്ന് കോടതി; ബോബി ചെമ്മണ്ണൂരിന് ജാമ്യം
Kochi Water Metro: ആലുവയിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ഇനി വാട്ടർ മെട്രോയിൽ സഞ്ചരിക്കാം; പ്രാഥമിക പഠനങ്ങളാരംഭിച്ച് കെഎംആർഎൽ
PV Anvar – P Sasi : വിഡി സതീശനെതിരായ അഴിമതിയാരോപണം; അൻവർ പറഞ്ഞത് പച്ചക്കള്ളമെന്ന് പി ശശി
ഹിറ്റ്മാനെ തോല്പിക്കാനാവില്ല; രഞ്ജി കളിച്ച് ഫോം വീണ്ടെടുക്കാൻ രോഹിത്
ക്രിക്കറ്റ് ചരിത്രത്തിലെ വലിയ സിക്‌സുകള്‍
മുടിയുടെ കരുത്ത് വർധിപ്പിക്കാൻ ഈ ശീലങ്ങളാകാം
ദിവസവും ഏലയ്ക്ക ചവച്ച് കഴിക്കൂ... അറിയാം ഗുണങ്ങൾ