5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Neyyattinkara Gopan Death: നെയ്യാറ്റിൻകര ഗോപൻ്റെ മരണം; ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കും പ്രമേഹവും, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Neyyattinkara Gopan Death Case Update: ഗോപൻ സമാധിയായെന്ന വിവരം പുറത്തുവന്നതോടെയാണ് സംഭവം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടപടിയിലേക്ക് കടന്നതും. ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് നേരത്തെ പോസ്റ്റുമോർട്ടത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നിരുന്നു. വലിയ തർക്കങ്ങൾക്കൊടുവിൽ കഴിഞ്ഞ 17 നായിരുന്നു കല്ലറ തുറന്ന് ​ഗോപൻ്റെ മൃതദേഹം പുറത്തെടുത്തത്.

Neyyattinkara Gopan Death: നെയ്യാറ്റിൻകര ഗോപൻ്റെ മരണം; ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കും പ്രമേഹവും, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
നെയ്യാറ്റിൻകര ഗോപൻ്റെ മരണംImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 20 Jan 2025 12:59 PM

തിരുവനന്തപുരം: നെയ്യാറ്റിൻക്കരയിലെ ​ഗോപൻ്റെ മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. സമാധി വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ​ഗോപൻ്റെ ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ അസുഖങ്ങൾ മരണത്തിന് കാരണമായോ എന്ന കാര്യം വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം പുറത്തുവരണം.

​ഗോപൻ സമാധിയായെന്ന വിവരം പുറത്തുവന്നതോടെയാണ് സംഭവം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടപടിയിലേക്ക് കടന്നതും. ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് നേരത്തെ പോസ്റ്റുമോർട്ടത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നിരുന്നു. വലിയ തർക്കങ്ങൾക്കൊടുവിൽ കഴിഞ്ഞ 17 നായിരുന്നു കല്ലറ തുറന്ന് ​ഗോപൻ്റെ മൃതദേഹം പുറത്തെടുത്തത്.

കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബത്തിൻ്റെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. അന്നേ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് പോലീസും ജില്ലാ ഭരണകൂടവും സംയുക്തമായാണ് നടപടികൾ പൂർത്തിയാക്കിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. പിന്നാലെ മതാചാര പ്രകാരവും വലിയ ചടങ്ങോടു കൂടിയും സംസ്കാരം നടത്തുകയും ചെയ്തിരുന്നു.

ആന്തരിക അവയവ പരിശോധന ഫലങ്ങൾ കൂടി വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് ഫോറൻസിക് വിദ​ഗ്ധർ പറയുന്നത്. എന്നാൽ അച്ഛൻ സമാധിയായെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. ഇതിന് തടസം നിന്ന എല്ലാവർക്കുമെതിരെ നിയമ നടപടിയെടുക്കണമെന്ന് ​ഗോപൻ്റെ മകൻ നേരത്തെ പറഞ്ഞിരുന്നു. ഒരു രാജാവിനെ പോലെ സന്യാസിമാരെ വിളിച്ച് ഗോപൻ സ്വാമിയുടെ മഹാസമാധി ചടങ്ങ് നടത്തുമെന്നും കുടുംബം പറഞ്ഞിരുന്നു. അച്ഛൻ സമാധിയായതാണെന്ന ഉറച്ച വിശ്വാസത്തോടെ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും സംഭവിച്ച കാര്യങ്ങളിൽ വളരെ വിഷമം ഉണ്ടായെന്നും മകൻ സനന്ദൻ പറഞ്ഞു.