Newlywed Woman Death: രണ്ടുവര്‍ഷത്തെ പ്രണയം, വിവാഹം കഴിഞ്ഞ് മൂന്നാം മാസം യുവതി ജീവനൊടുക്കി
Palode Newlywed Woman Death: അഭിജിത്തിന്റെ കുടുംബത്തോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് മരിച്ച യുവതി. അഭിജിത്ത് സ്വകാര്യവാഹന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സംഭവം നടക്കുന്ന സമയത്ത് അഭിജിത്തിന്റെ അമ്മൂമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലോട് ഇടിഞ്ഞാര്‍ കൊളച്ചാല്‍ കൊന്നമൂട് സ്വദേശി ഇന്ദുജ (25) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്കെത്തിയ ഭര്‍ത്താവ് അഭിജിത്താണ് യുവതിയെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വീടിന്റെ രണ്ടാംനിലയില്‍ കിടപ്പുമുറിയുടെ ജനലിലാണ് യുവതി തൂങ്ങിയത്.
ഇന്ദുജയെ ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ഇന്ദുജയുടെ വീട്ടുകാര്‍ എതിര്‍പ്പറിയിച്ചതോടെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്ന് ക്ഷേത്രത്തില്‍ വെച്ച് അഭിജിത്ത് താലിചാര്‍ത്തുകയായിരുന്നു. മൂന്നുമാസങ്ങള്‍ക്ക് മുമ്പായിരുന്നു വിവാഹം.
അഭിജിത്തിന്റെ കുടുംബത്തോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് മരിച്ച യുവതി. അഭിജിത്ത് സ്വകാര്യവാഹന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സംഭവം നടക്കുന്ന സമയത്ത് അഭിജിത്തിന്റെ അമ്മൂമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
അതേസമയം, യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് കുടുംബ രംഗത്തെത്തി. യുവതിക്ക് ഭര്‍തൃവീട്ടില്‍ മാനസിക പീഡനം ഏറ്റുവാങ്ങേണ്ടതായി വന്നിരുന്നുവെന്നും ഈ വിവരം ഫോണിലൂടെ മകള്‍ പറഞ്ഞിരുന്നതായും കുടുംബം ആരോപിച്ചു. ഭര്‍ത്താവ് അഭിജിത്തും അമ്മയുമാണ് മകളുടെ മരണത്തിന് കാരണക്കാര്‍. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ഇന്ദുജയുടെ കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം പാലോട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.