Newlywed Woman Death: ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം; യുവാവ് കസ്റ്റഡിയിൽ
Newlywed Woman Indhuja Death Case: ഭർത്താവ് അഭിജിത്തിനെതിരെയാണ് ഇന്ദുജയുടെ പിതാവ് ശശിധരൻ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അഭിജിത്ത് കൂട്ടിക്കൊണ്ടു പോയതിനു ശേഷം മകളെ കാണാൻ അനുവാദം ലഭിച്ചിട്ടില്ലെന്നും കുടുംബം പരാതിയിൽ പറയുന്നു. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ട് പാലോട് പോലീസിൽ പരാതിപ്പെട്ടതിനു ശേഷം ഒരു ദിവസം മാത്രം മകളെ കൂട്ടിക്കൊണ്ടു പോകാൻ അനുവാദം ലഭിച്ചിരുന്നതായും പറയുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് യുവതിയെ ഭർതൃഗ്രഹത്തിൽ തൂങ്ങി മരിച്ചനിലയിൽ (newlywed woman indhika death) കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും ആദിവാസി സംഘടനകളും രംഗത്ത്. പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ശശിധരൻ കാണിയുടെ മകൾ ഇന്ദുജ (25) യെയാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.
ഭർത്താവ് അഭിജിത്തിനെതിരെയാണ് ഇന്ദുജയുടെ പിതാവ് ശശിധരൻ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അഭിജിത്ത് കൂട്ടിക്കൊണ്ടു പോയതിനു ശേഷം മകളെ കാണാൻ അനുവാദം ലഭിച്ചിട്ടില്ലെന്നും കുടുംബം പരാതിയിൽ പറയുന്നു. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ട് പാലോട് പോലീസിൽ പരാതിപ്പെട്ടതിനു ശേഷം ഒരു ദിവസം മകളെ കൂട്ടിക്കൊണ്ടു പോകാൻ അനുവാദം ലഭിച്ചു. അതിനു ശേഷം മകൾ പീഡനം നേരിട്ടതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ALSO READ: രണ്ടുവര്‍ഷത്തെ പ്രണയം, വിവാഹം കഴിഞ്ഞ് മൂന്നാം മാസം യുവതി ജീവനൊടുക്കി
ഇന്ദുജയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആർഡിഒയുടെ സാന്നിധ്യത്തിൽ ഇന്ന് പോസ്റ്റ്മോർട്ടം നടപടി നടത്തും. സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഇന്ദിക. നാല് മാസം മുൻപ് അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് വിവാഹം ചെയ്ത് അഭിജിത് ഇന്ദികയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. അതേസമയം, വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും വിവരമുണ്ട്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ഇന്ദുജയുടെ വീട്ടുകാർ എതിർപ്പറിയിച്ചിരുന്നു. സംഭവം നടക്കുന്ന സമയത്ത് അഭിജിത്തിന്റെ അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് ഇന്നലെ തന്നെ കുടുംബം രംഗത്തെത്തിയിരുന്നു. പെൺകുട്ടി ഭർതൃവീട്ടിൽ മാനസിക പീഡനം ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ഈ വിവരം ഫോണിലൂടെ മകൾ പറഞ്ഞിരുന്നതായും കുടുംബം ആരോപിക്കുന്നുണ്ട്. ഭർത്താവ് അഭിജിത്തും അമ്മയുമാണ് മകളുടെ മരണത്തിന് കാരണക്കാരെന്നാണ് കുടുംബത്തിൻ്റെ പരാതി. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ഇന്ദുജയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.