Infant Baby Death: നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ച് വലിച്ച നിലയില്‍; സംഭവം ഇടുക്കിയിൽ
Infant Baby Death: ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. നായ്ക്കൾ വലിച്ച് കീറിയ നിലയിലായിരുന്നു. വിവരമറിഞ്ഞ ഉടൻ രാജാക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇടുക്കി: നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കൾ വലിച്ച് കീറിയ നിലയിൽ കണ്ടെത്തി. ഇടുക്കി അരമവപ്പാറ എസ്റ്റേറ്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളെ കസ്റ്റഡിയിലെടുത്തു.
ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. നായ്ക്കൾ വലിച്ച് കീറിയ നിലയിലായിരുന്നു. വിവരമറിഞ്ഞ ഉടൻ രാജാക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ദമ്പതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോത്തിലാൽ മുർമു എന്ന യുവാവും ഭാര്യ പൂനം സോറനുമാണ് കസ്റ്റഡിയിലായിരിക്കുന്നത്.
ഏഴ് മാസം മുമ്പ് പൂനം സോറന്റെ ഭർത്താവ് മരിച്ച് പോയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് മോത്തിലാലിനെ യുവതി വിവാഹം കഴിച്ചത്. അതിന് ശേഷമാണ് ഇരുവരും എസ്റ്റേറ്റിൽ ജോലിക്ക് വരുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുഞ്ഞ് ജനിച്ചതെന്നാണ് ദമ്പതികൾ പറയുന്നു. കുഞ്ഞ് ജനിച്ചപ്പോൾ ജീവനില്ലായിരുന്നെന്നും അതിനാൽ കുഴിച്ചിട്ടതാണെന്നുമാണ് ഇവരുടെ മൊഴി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.