കൊച്ചിയിൽ നടുറോഡിൽ പിഞ്ചുകുഞ്ഞിൻ്റെ മൃതദേഹം; ഫ്ലാറ്റിൽ നിന്നും വലിച്ചെറിഞ്ഞു
Kochi Newborn Baby Dead Body : ഓൺലൈൻ ഡെലിവറി പാക്കറ്റിൽ പൊതിഞ്ഞ നിലയിലാണ് നവജാതശിശുവിൻ്റെ മൃതദേഹം നടുറോഡിൽ നിന്നും കണ്ടെത്തിയത്
കൊച്ചി : നഗരമധ്യത്തിൽ നവജാതശിശുവിൻ്റെ മതൃദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൊച്ചി കടവന്ത്രയ്ക്ക് സമീപം പനമ്പള്ളിനഗറിലെ വിദ്യാനഗർ റോഡിലാണ് നവജാതശിശുവിൻ്റെ മതൃദേഹം നടുറോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സമീപത്തെ ഫ്ലാറ്റിൽ നിന്നും കുഞ്ഞിൻ്റെ വലിച്ചെറിഞ്ഞതായിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മറ്റ് നടപടികൾ സ്വീകരിച്ചു തുടങ്ങി.
രാവിലെ എട്ട് മണിക്ക് ശേഷമാണ് കുട്ടിയുടെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്നും ഒരു പൊതി റോഡിലേക്ക് വന്ന് വീഴുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. സമീപത്തുണ്ടായിരുന്നവർ വന്ന പരിശോധിച്ചപ്പോൾ ചോരയിൽ കുളിച്ച കിടക്കുന്ന പിഞ്ചുകുഞ്ഞിനെയാണ് കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മരണശേഷമാണോ അതോ കുഞ്ഞിനെ കൊലപ്പെടുത്താൻ വേണ്ടി വലിച്ചെറിഞ്ഞതാണോ എന്നതിൽ വ്യക്തതയില്ല.
അപ്പാർട്ട്മെൻ്റിലെ 21 ഫ്ലാറ്റുകളിൽ 18-ലും താമസക്കാറുണ്ട്. ഒഴിഞ്ഞു കിടിക്കുന്ന മൂന്ന് ഫ്ലാറ്റിലേക്ക് മറ്റാരെങ്കിലും വന്നിട്ടുണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തുകയാണ്. അപ്പാർട്ട്മെൻ്റിലെ ഫ്ലാറ്റുകളിൽ ആരെങ്കിലും ഗർഭിണികളായിട്ടുണ്ടോയെന്ന് അറിയില്ലെന്ന് ആശപ്രവർത്തക പോലീസിനോട് പറഞ്ഞു. അസ്വാഭാവികമായി അപ്പാർട്ട്മെൻ്റിൽ ഒന്നും കണ്ടിട്ടില്ലെന്നു സെക്യൂരിറ്റി ജീവനക്കാരും മൊഴി നൽകി.