5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Driving school vehicles: ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ ഇനി ഒറ്റനോട്ടത്തിൽ തിരിച്ചറിയാം; ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ മാറ്റം

New change in driving school vehicles: ടൂറിസ്റ്റ് ബസ്സുകൾ നേരത്തെ തന്നെ വെള്ള നിറമാക്കിയിരുന്നു. ഇത് വെള്ളനിറത്തിൽ തന്നെ തുടരും. വാഹനങ്ങളിലെ കളർകോഡ് പിൻവലിക്കണമെന്ന ആവശ്യം സംസ്ഥാന ട്രാൻസ്‌പോർട് അതോറിറ്റി തള്ളിയിട്ടുണ്ട്.

Driving school vehicles: ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ ഇനി ഒറ്റനോട്ടത്തിൽ തിരിച്ചറിയാം; ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ മാറ്റം
ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം
Follow Us
aswathy-balachandran
Aswathy Balachandran | Published: 16 Aug 2024 18:39 PM

തിരുവനന്തപുരം: ഡ്രൈവിങ്ങിനിടെ പലപ്പോഴും റോഡുകളിൽ വളരെ സാവധാനം നീങ്ങുകയും തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് പരാതി ഉണ്ടാക്കുന്നവരാണ് ഡ്രൈവിങ് സ്കൂളിലെ വാഹനങ്ങൾ. പഠിക്കുന്ന ഡ്രൈവർമാരാണോ എന്നറിയാതെ ഇനി അവരെ ചീത്തവിളിക്കേണ്ടി വരില്ല.
ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾ ഇനി എളുപ്പത്തിൽ തിരിച്ചറിയാനുള്ള വഴിയുമായി എത്തിയിരിക്കുകയാണ് അധികൃതർ.

ഇനി മുതൽ മുന്നിലും പിന്നിലും ഇനി മഞ്ഞനിറം ഉണ്ടായിരിക്കും. ഒക്ടോബർ ഒന്നു മുതലാണ് ഇതേ പ്രാബല്യത്തിൽ വരിക. ടൂറിസ്റ്റ് ബസ്സുകൾ നേരത്തെ തന്നെ വെള്ള നിറമാക്കിയിരുന്നു. ഇത് വെള്ളനിറത്തിൽ തന്നെ തുടരും. വാഹനങ്ങളിലെ കളർകോഡ് പിൻവലിക്കണമെന്ന ആവശ്യം സംസ്ഥാന ട്രാൻസ്‌പോർട് അതോറിറ്റി തള്ളിയിട്ടുണ്ട്. ടൂറിസ്റ്റ് ബസ്സ് ഓപറേറ്റർമാരുമായും ഡ്രൈവിങ് സ്‌കൂൾ ഉടമകളുമായും നടത്തിയ ചർച്ചയ്ക്കു ശേഷം നടന്ന യോഗത്തിലാണു തീരുമാനം ഉണ്ടായിരിക്കുന്നത്.

ടൂറിസ്റ്റ് ബസുകളുടെ ബോഡിയിലും ഗ്ലാസിലും സിനിമാ താരങ്ങളുടെ ഉൾപ്പെടെയുള്ള ഭീമൻ ചിത്രങ്ങളും എഴുത്തുകളും പതിക്കുന്ന രീതി നേരത്തെ ഉണ്ടായിരുന്നു. ഇത് അനുവദിക്കാനാകില്ലെന്ന് 2019 ൽ ഒക്ടോബർ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടതാണ്. ഇക്കാര്യം കൂടി പരി​ഗണിച്ചാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി വെള്ളനിറം തുടരാൻ തീരുമാനിച്ചത് എന്നാണ് വിവരം.

6000 ഡ്രൈവിങ് സ്‌കൂളുകളിലായി 30,000 വാഹനങ്ങണ് ഇപ്പോഴുള്ളത്. റോഡ്‌ സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിർബന്ധമാക്കിയത്. നിറം മാറ്റുന്നതോടെ ഈ വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ മറ്റു ഡ്രൈവർമാർക്ക് കഴിയുകയും അതനുസരിച്ച് ഡ്രൈവിങ്ങിൽ മുൻകരുതൽ എടുക്കാനും കഴിയും. നിലവിൽ ‘എൽ’ ബോർഡും ഡ്രൈവിങ് സ്‌കൂളിന്റെ പേരുമാണ് വാഹനം തിരിച്ചറിയുന്നതിനുള്ള മാർഗം.

ALSO READ – ചക്രവാതച്ചുഴിയിൽ പെട്ട് കേരളം: ഈ ആഴ്ച മഴ കനക്കും

വാഹനങ്ങളുടെ നിറം മാറ്റുന്നവർക്കെതിരേ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമം ലംഘിച്ച് നിറം മാറ്റിയാൽ 52-ാം വകുപ്പ് പ്രകാരം കേസെടുക്കാം. ചരക്ക് വാഹനങ്ങൾക്ക് മുന്നിലും പിന്നിലും മഞ്ഞനിറം വേണമെന്ന നിബന്ധന ഗതാഗതവകുപ്പ് ഒഴിവാക്കിയിരുന്നു. വാഹനങ്ങളുടെ വലിപ്പവും ഉയരവും തിരിച്ചറിയാൻ സാധിക്കുന്ന തരത്തിൽ റിഫ്‌ളക്ഷൻ സ്റ്റിക്കറുകൾ പതിപ്പിക്കമെന്നും നേരത്തെ നിയമം ഉള്ളതാണ്.

രാത്രകാല യാത്രകളിൽ വാഹനങ്ങൾ തിരിച്ചറിയുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. വലിയ ചരക്ക് വാഹനങ്ങളുടെ നീളം, വീതി, ഉയരം എന്നിവ കൃത്യമായി മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുന്നതിനും മനസിലാക്കുന്നതിനും ഈ സ്റ്റിക്കറുകൾ സഹായിക്കു. ബോഡിയുടെ രൂപവും അതിന്റെ കൃത്യമായ വലിപ്പവും ഉയരവും തിരിച്ചറിയുന്നതിനും വശങ്ങളിലും പിന്നിലും പ്രകാശം പ്രതിഫലിക്കുന്ന ടേപ്പുകൾ അല്ലെങ്കിൽ റിഫ്‌ളക്ഷൻ ടേപ്പുകൾ ഒട്ടിക്കണമെന്നാണ് മോട്ടോർ വാഹന നിയമത്തിൽ നിർദേശിച്ചിട്ടുള്ളത്.

കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ച് 7.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ട്രെയിലർ, സെമി ട്രെയിലർ ഉൾപ്പെടെയുള്ള എല്ലാ ചരക്ക് ഗതാഗത വാഹനങ്ങൾക്കും ഇത് നിർബന്ധമാണ്. ഓട്ടോമോട്ടീവ് ഇൻഡസ്ട്രീസ് സ്റ്റാൻഡേർഡ് AIS: 090 അനുസരിച്ച് അനുമതി ലഭിച്ച റിഫ്‌ളക്ടീവ് ടേപ്പ് ഉപയോഗിച്ച് മാത്രമേ വാഹനങ്ങളിൽ ഇത്തരം മാർക്കിങ്ങുകൾ നൽകാൻ പാടുള്ളൂ.

വലിയ ചരക്ക് വാഹനങ്ങളുടെ പിന്നിലോ അല്ലെങ്കിൽ വശങ്ങളിലോ ആയി വേണം പതിക്കാൻ. 25 മീറ്ററോളം അകലത്തിൽ സഞ്ചരിക്കുന്ന മറ്റൊരു വാഹനത്തിന്റെ ഹെഡ്‌ലൈറ്റിന്റെ പ്രകാശം ഈ സ്റ്റിക്കറിൽ പതിക്കുമ്പോൾ ശക്തമായി പ്രതിഫലിക്കുകയും ഇതുവഴി വാഹനത്തിന്റെ നീളം, വീതി. ഉയരം എന്നിവ മനസിലാക്കി വലിയ അപകടം ഒഴിക്കാൻ സാധിക്കുകയും വേണം. ഇതിനാണ് ഇത്തരത്തിൽ സ്റ്റിക്കർ പതിക്കാൻ നിർദ്ദേശിക്കുന്നത്.

 

Latest News