Nepali Attacked Police: എസ്ഐയുടെ മൂക്കിടിച്ച് തകർത്തു; വാഹനപരിശോധനയ്ക്കിടെ മദ്യലഹരിയിൽ പോലീസിനെ ആക്രമിച്ച് നേപ്പാൾ സ്വദേശികൾ

Nepal Natives Assaulted Police Officers: മറ്റൊരു പോലീസ് ഉദ്യോ​ഗസ്ഥനെ കടിക്കുകയും മാന്തുകയും ചെയ്തു. പിന്നാലെ കയ്യാങ്കളിയായതോടെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു.

Nepali Attacked Police: എസ്ഐയുടെ മൂക്കിടിച്ച് തകർത്തു; വാഹനപരിശോധനയ്ക്കിടെ മദ്യലഹരിയിൽ പോലീസിനെ ആക്രമിച്ച് നേപ്പാൾ സ്വദേശികൾ

കേരള പോലീസ്

sarika-kp
Published: 

28 Mar 2025 14:25 PM

എറണാകുളം: അങ്കമാലി അയ്യമ്പുഴ കുറ്റിപ്പാറയിൽ വാഹനപരിശോധനയ്ക്കിടെ പോലീസിനെ മർദിച്ച് നേപ്പാൾ സ്വദേശികൾ. നേപ്പാൽ സ്വദേശികളായ ഗീത, സുമൻ എന്നിവരാണ് പോലീസിനെ ആക്രമിച്ചത്. ഇവർ മദ്യലഹരിയിലായിരുന്നു ആക്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു.

ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. അയ്യമ്പുഴയിൽ വാഹനത്തിൽ വരികയായിരുന്ന ഇവരെ തടഞ്ഞുനിർ‌‌ത്തി പോലീസ് വാഹനം പരിശോധിക്കുകയായിരുന്നു. ഇവർ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. തുടർന്ന് പോലീസ് വാഹനത്തിലേക്ക് കയറാൻ ആവശ്യപ്പെട്ടതോടെ ഇവർ പോലീസിനെ മർദിക്കുകയായിരുന്നു. സ്ത്രീ എസ്ഐയുടെ മൂക്കിനിടിക്കുകയായിരുന്നു. മറ്റൊരു പോലീസ് ഉദ്യോ​ഗസ്ഥനെ കടിക്കുകയും മാന്തുകയും ചെയ്തു. പിന്നാലെ കയ്യാങ്കളിയായതോടെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു.

Also Read:കോട്ടയം നഴ്സിംഗ് കോളേജ് റാഗിം​ഗ്; ‘നടന്നത് കൊടും ക്രൂരത’, കുറ്റപത്രം ഇന്ന് സമർപ്പിക്കും

ജീപ്പിൽ കയറ്റി കൊണ്ടുപോകുന്നതിനിടെയിൽ വാഹനത്തിൽ നിന്ന് ചാടാനും ശ്രമിച്ചു. കൂടുതൽ പോലീസെത്തിയശേഷം രണ്ടുപേരേയും ആശുപത്രിയിലേക്ക് മാറ്റി. കുറെ കാലമായി ഈ പ്ര​​​ദേശത്താണ് ഇവർ താമസിക്കുന്നത്. സ്ത്രീ ചീനഞ്ചിറയിലെയും പുരുഷൻ മാണിക്യമംഗലത്തെയും പശു ഫാമിലെ ജോലിക്കാരാണ്.

തിളക്കമുള്ള മുടിക്ക് ബദാം ഓയിൽ
ചക്ക കഴിച്ചിട്ട് ഈ തെറ്റ് ചെയുന്നവരാണോ നിങ്ങൾ?
വായ്‌നാറ്റം അകറ്റാൻ പുതിന കഴിക്കാം
ഈ ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിക്കരുത്!