Nenmara Twin Murder : ‘ഉദ്ദേശിച്ച കാര്യം ചെയ്തു, 100 വർഷം ശിക്ഷിച്ചോളൂ’; ചെന്താമരയെ റിമാൻഡ് ചെയ്തു
Nenmar Twin Murder Accused Remanded : ഫെബ്രുവരി 14 വരെ കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. കൃത്യമായ പദ്ധതിയോടെയാണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസിൻ്റെ റിമാൻഡ് റിപ്പോർട്ട്
![Nenmara Twin Murder : ‘ഉദ്ദേശിച്ച കാര്യം ചെയ്തു, 100 വർഷം ശിക്ഷിച്ചോളൂ’; ചെന്താമരയെ റിമാൻഡ് ചെയ്തു Nenmara Twin Murder : ‘ഉദ്ദേശിച്ച കാര്യം ചെയ്തു, 100 വർഷം ശിക്ഷിച്ചോളൂ’; ചെന്താമരയെ റിമാൻഡ് ചെയ്തു](https://images.malayalamtv9.com/uploads/2025/01/Chenthamara-1.jpg?w=1280)
പാലക്കാട് : നെന്മാറയിൽ അമ്മയെയും മകനെയും വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ചെന്താമരയെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് ഫെൂബ്രുവരി 12 വരെയാണ് കോടതി റിമാൻഡ് ചെയ്തത്. നടത്തിയ കൃത്യത്തിൽ പശ്ചാത്താപമില്ലാത്ത പ്രതി തന്നെ 100 വർഷം ശിക്ഷയ്ക്ക് വിധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ചെന്താമരയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ചെന്താമരയെ ഇന്ന് തന്നെ ആലത്തൂർ സബ് ജയിലിലേക്ക് മാറ്റും.
താൻ ഉദ്ദേശിച്ച കാര്യം നടന്നു. തൻ്റെ ജീവിതമാർഗത്തെ തകർത്തവരെയാണ് താൻ കൊലപാതകം ചെയ്തത്. മകളുടെയും മരുമകൻ്റെയും മുന്നിൽ തല കാണിക്കാൻ വയ്യാ എന്ന് കോടതിയോട് പറഞ്ഞാണ് ചെന്താമര തന്നെ 100 വർഷം ശിക്ഷിച്ചോളൂ എന്നാവശ്യപ്പെടുന്നത്. പോലീസ് പിടികൂടിയ സമയത്ത് ഉണ്ടായതല്ലാതെ മറ്റ് പരിക്കുകൾ ഉണ്ടോ എന്ന കോടതി ചെന്താമരയോട് ചോദിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. വൻ സുരക്ഷ വലയം സൃഷ്ടിച്ചാണ് പോലീസ് ചെന്താമരയെ കോടതിയിൽ ഹാജരാക്കിയത്. കോടതി പരിസരത്ത് വൻ ജനാവലി തടിച്ച് കൂടിയിരുന്നു.
ചെന്താമര പശ്ചത്താപമില്ലാത്ത കുറ്റവാളിയാണ്. പദ്ധതി പ്രകാരം കൊലപാതകം നടത്തിയതിൽ പ്രതി സന്തേഷവാനാണെന്നും പോലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പോത്തുണ്ടി സ്വദേശികളായ അമ്മയെയും മകനെയും കൊലപ്പെടുത്താൻ പ്രതി ദിവസങ്ങൾക്ക് മുമ്പാണ് കൊടുവാൾ വാങ്ങിയത്. കൃത്യം നടത്തിയ 36 മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ചെന്താമരയെ പോലീസ് പിടികൂടുന്നത്. പോത്തിണ്ടിയിൽ നിന്ന് തന്നെയാണ് പ്രതിയെ പിടികൂടിയത്. സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയതിന് ശേഷം ചെന്താമര തൻ്റെ ഭാര്യയെയും മകളയെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുയെന്ന് പോലീസ് അറിയിച്ചു.