Nenmara Double Murder: വിശന്നാൽ ഭക്ഷണത്തിനിറങ്ങുന്ന ചെന്താമരയ്ക്കായി വലവീശി പോലീസ്; അന്വേഷണം തമിഴ്നാട്ടിലേക്കും

Nenmara Double Murder Police Search: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. പ്രതി ചെന്താമരയ്ക്കായി ഏഴ് പേർ വീതമുള്ള നാല് ടീമുകൾ തമിഴ്നാട് ഉൾപ്പെടെ വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തിരച്ചിൽ.

Nenmara Double Murder: വിശന്നാൽ ഭക്ഷണത്തിനിറങ്ങുന്ന ചെന്താമരയ്ക്കായി വലവീശി പോലീസ്; അന്വേഷണം തമിഴ്നാട്ടിലേക്കും

പ്രതീകാത്മക ചിത്രം

abdul-basith
Published: 

28 Jan 2025 07:27 AM

നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയ്ക്കായി വലവീശി പോലീസ്. തമിഴ്നാട്ടിലേക്കടക്കമാണ് തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുന്നത്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴ് പേർ വീതമുള്ള നാല് ടീമുകൾ വിവിധയിടങ്ങളിലായി പരിശോധന നടത്തിവരികയാണ്. വിശന്നാൽ ഭക്ഷണം കഴിക്കാൻ ഒളിവിലുള്ള സ്ഥലത്തുനിന്ന് ചെന്താമര പുറത്തിറങ്ങുമെന്നും അപ്പോൾ പിടികൂടാമെന്നും പോലീസ് കരുതുന്നു. ജനുവരി 27നാണ് ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽക്കാരായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി ഒളിവിൽ പോയത്.

നേരത്തെ നടത്തിയ കൊലപാതകത്തിന് ശേഷം ചെന്താമര ഒളിവിൽ കഴിഞ്ഞ പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിൽ തിരച്ചിൽ വ്യാപിപ്പിക്കാനാണ് പോലീസിൻ്റെ തീരുമാനം. നാട്ടുകാരും തിരച്ചിൽ സംഘത്തിലുണ്ട്. മലയടിവാരങ്ങളിലാണ് പ്രതി ഒളിവിൽ കഴിയുന്നതെങ്കിൽ ഭക്ഷണത്തിനായി ഇയാൾ പുറത്തിറങ്ങിയേക്കുമെന്നാണ് പോലീസിൻ്റെ നിഗമനം. ഇങ്ങനെ പുറത്തിറങ്ങുമ്പോൾ പിടികൂടാമെന്നും പോലീസ് കരുതുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് പാതി ഉപയോഗിച്ച നിലയിൽ വിഷക്കുപ്പി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ചെന്താമര ആത്മഹത്യ ചെയ്യാനുള്ള സാധ്യതയുമുണ്ട്. ഇതും പോലീസ് പരിഗണിക്കുന്നുണ്ട്.

കൊല്ലപ്പെട്ട സുധാകരൻ്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. ശേഷം മൃതദേഹങ്ങൾ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവന്ന് ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും. 2019ലാണ് ഇയാൾ സുധാകരൻ്റെ ഭാര്യയും ലക്ഷ്മിയുടെ മകളുമായ സജിതയെ കൊലപ്പെടുത്തിയത്.

Also Read: Nenmara Double Murder : നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ

നെന്മാറ ഇരട്ടക്കൊല
ജനുവരി 27-ാം തീയതി തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സുധാകരനെയും ലക്ഷ്മിയെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ ചെന്താമര മാനസികരോഗിയാണെന്നാണ് നാട്ടുകാർ പറയുന്നു. ജാമ്യം നൽകിയ ഉടൻ തന്നെ നാട്ടുകാർ ഇയാൾക്കെതിരെ പോലീസിൽ പരാതിനൽകുകയും ചെയ്തിരുന്നു.

2019ലാണ് എല്ലാത്തിൻ്റെയും തുടക്കം. 2019 ഓഗസ്റ്റ് 31നാണ് സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര വീട്ടിൽ അതിക്രമിച്ചുകയറി കൊലപ്പെടുത്തുന്നത്. വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി എത്തിയ പ്രതി സജിതയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. താനുമായി ഭാര്യ അകന്ന് ജീവിക്കുന്നതിൻ്റെ കാരണം സജിതയാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ ചെന്താമരയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തിലിറങ്ങിയ പ്രതി സുധാകരനെയും ലക്ഷ്മിയെയും കൂടി കൊലപ്പെടുത്തുകയായിരുന്നു.

ഇരട്ടക്കൊലപാതകത്തിൽ ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിയ നെന്മാറ പോലീസിനെ നാട്ടുകാർ തടഞ്ഞു. ചെന്താമരയുടെ കാര്യത്തിൽ പോലീസ് ജാഗ്രത കാണിച്ചില്ലെന്നും അതുകൊണ്ടാണ് രണ്ട് ജീവൻ നഷ്ടമായതെന്നും നാട്ടുകാർ ആരോപിച്ചു. ഇക്കാര്യത്തിൽ നാട്ടുകാരും പോലീസുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു.

നരഭോജിക്കടുവ ചത്തനിലയിൽ
വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ ഭീതി വിതച്ചിരുന്ന നരഭോജിക്കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കടുവയെ വെടിവച്ച് കൊലപ്പെടുത്താനുള്ള തീരുമാനമായതിന് ശേഷം നടത്തിയ തിരച്ചിലിലാണ് നരഭോജിയെ ചത്തനിലയിൽ കണ്ടെത്തിയത്. ഈ മാസം 27ന് പുലർച്ചെ 2.30ന് പഞ്ചാരക്കൊല്ലിക്ക് സമീപം പിലാക്കാവ് ഭാഗത്തുനിന്ന് കടുവയുടെ മൃതദേഹം ലഭിച്ചു. തോട്ടം തൊഴിലാളിയായ രാധയെയാണ് കടുവ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ കടുവയെ വെടിവച്ച് കൊലപ്പെടുത്താൻ സർക്കാർ ഉത്തരവിടുകയായിരുന്നു.

Related Stories
Neyyattinkara Gopan: ‘ഗോപന്‍ സ്വാമി എന്നുപറഞ്ഞ് പലരും പണമുണ്ടാക്കുന്നു, ഭഗവാനെ വച്ച് കച്ചവടം ചെയ്യില്ല’; മകന്‍
Viral News : പൂവൻകോഴിയുടെ കൂവൽ അസഹനീയം; അടൂരിൽ കോഴിക്കൂട് മാറ്റാൻ അർഡിഒയുടെ നിർദേശം
Fort Kochi Accident : ഫോര്‍ട്ട്‌കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു; ദാരുണാന്ത്യം പരീക്ഷാത്തലേന്ന്‌
Assault Case: പിതാവിന്റെ ചികിത്സയ്ക്ക് പണം വാ​ഗ്ദാനം ചെയ്ത് പീഡനശ്രമം; മലപ്പുറം സ്വദേശിക്കെതിരെ പരാതി; കേസെടുത്ത് പോലീസ്
Kambamala Forest Fire: മാനന്തവാടിക്കടുത്ത് കമ്പമല വനമേഖലയിൽ തീപിടിത്തം: തീയണക്കാൻ ശ്രമം തുടരുന്നു
KSRTC Accident Video : പത്തനംതിട്ട വെണ്ണിക്കുളത്ത് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധിക കെഎസ്ആർടിസി ബസിടിച്ച് മരിച്ചു
പച്ച കാബേജിനേക്കാൾ നല്ലത് പർപ്പിളോ? ​ഗുണമറിഞ്ഞ് കഴിക്കാം
രഞ്ജി താരങ്ങള്‍ക്ക് എത്ര രൂപ കിട്ടും?
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഈ 4 ഭക്ഷണങ്ങള്‍ ഒഴിവാക്കൂ
മുന്നിലേക്കല്ല... പിന്നിലേക്ക് നടക്കുന്നതിന്റെ ആരോ​ഗ്യ ഗുണങ്ങൾ അറിയാം