Nenmara Double Murder: ഭാര്യയെയും മകളെയും കൊല്ലാനും ചെന്താമര പദ്ധതിയിട്ടു; ചോദ്യംചെയ്യലില്‍ കൂസലില്ലാതെ പ്രതി

Police Interrogation of Chenthamara: സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഭാര്യ ഉൾപ്പടെ അഞ്ച് പേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ഇയാൾ പോലീസിനോട് പറഞ്ഞു. ഇതിനു ശേഷം ജയിലിൽ പോകാനായിരുന്നു പദ്ധതിയെന്നും ഇയാൾ പറഞ്ഞതായാണ് സൂചന.

Nenmara Double Murder: ഭാര്യയെയും മകളെയും കൊല്ലാനും ചെന്താമര പദ്ധതിയിട്ടു; ചോദ്യംചെയ്യലില്‍ കൂസലില്ലാതെ പ്രതി

പ്രതി ചെന്താമര, കൊല്ലപ്പെട്ട സുധാകരന്‍ അമ്മ ലക്ഷ്മി

sarika-kp
Published: 

29 Jan 2025 07:26 AM

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ പ്രതി ചെന്താമര ഭാര്യയെയും മകളെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് സൂചന. നെന്മാറ പോലീസ് സ്റ്റേഷനിൽ രാത്രിയിൽ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം സമ്മതിച്ചത്. സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഭാര്യ ഉൾപ്പടെ അഞ്ച് പേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ഇയാൾ പോലീസിനോട് പറഞ്ഞു. ഇതിനു ശേഷം ജയിലിൽ പോകാനായിരുന്നു പദ്ധതിയെന്നും ഇയാൾ പറഞ്ഞതായാണ് സൂചന.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരായിരുന്നു അതിൽ രണ്ട് പേർ. ചെന്താമരയുടെ ഭാര്യയും മകളും ഒരു പോലീസുകാരനുമാണ് മറ്റു മൂന്നു പേരെന്നും ഇയാൾ സമ്മതിച്ചതായാണ് സൂചന. രാത്രി തിരികെ വന്നത് രണ്ട് പേരെ കൂടി കൊലപ്പെടുത്താനാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ആലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ചെന്താമരയെ ചോദ്യം ചെയ്തത്. കൃത്യം നടത്തി ഒളിവിൽ പോയ ഇയാൾക്ക് അവശതയുണ്ടായിരുന്നെങ്കിലും കൂസലില്ലാതെയാണ് ചോദ്യം ചെയ്യലില്ല‍ പ്രതിയുടെ മറുപടി.

നാട്ടുകാരിയായ യുവതിയെ പ്രമിച്ചായിരുന്നു ചെന്താമര വിവാഹം കഴിച്ചത്. എന്നാൽ പിന്നീട് ഇയാളിൽ നിന്നുണ്ടായ മോശം അനുഭവത്തെ തുടർന്ന് ഭാര്യയും മകളും വേര്‍പിരിഞ്ഞത്. അന്ധവിശ്വാസിയായ ചെന്താമര ഭാര്യ പിണങ്ങി പോകാൻ കാരണം സുധാകരന്റെ ഭാര്യ സജിതയാണെന്ന് വിശ്വാസിക്കുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ തന്നെ സജിതയുടെ ഭർത്താവ് സുധാകരൻ വകവരുത്തുമെന്ന് ചെന്താമര ഭയന്നിരുന്നു. ഇതാണ് സുധാകരനെ ലക്ഷ്യമിട്ടതെന്നാണ് സൂചന.

Also Read:പിടികൂടിയത് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ; സ്റ്റേഷനിലെത്തിച്ച പ്രതി ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണം

2019 ആ​ഗസ്റ്റ് 31-നാണ് സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഇതിനു ശേഷം ഒളിവിൽ പോയ ഇയാൾ വിശപ്പ് സഹിക്കാനാവാതെ വീട്ടിലേക്ക് എത്തിയപ്പോഴായിരുന്നു പിടിയിലായത്. ഇത്തവണയും പ്രതിയെ കുടുക്കിയത് വിശപ്പ് തന്നെയാണ്. പ്രതിക്ക് വിശപ്പ് സഹിക്കാൻ പറ്റില്ലെന്ന് സഹോദരൻ പോലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് പ്രദേശത്ത് ശക്തമായ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയിലാണ് ഇയാൾ പിടിയിലായത്.

സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തി ജയിലിൽ പോയ ചെന്താമര ജാമ്യത്തിലിറങ്ങുകയായിരുന്നു. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സുധാകരനെയും അമ്മ ലക്ഷമിയെയും കൊലപ്പെടുത്തി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം രാത്രി ഒന്‍പതേമുക്കാലോടെ പിടിയിലായി. ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രണ്ടുദിവസത്തിനു ശേഷം കൂടുതൽ അന്വേഷണത്തിന് ഇയാളെ കസ്റ്റഡിയിൽ വിട്ടുനൽകാൻ അനുമതിതേടുമെന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി. എന്‍. മുരളീധരന്‍ പറഞ്ഞു.

Related Stories
ഇവരാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ നായകന്മാര്‍
ചോറ് കഴിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുത്
മാമ്പഴം കഴുകിയിട്ട് മാത്രം കാര്യമില്ല, ഇങ്ങനെ ചെയ്യണം
ആരാകും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍?