Nenmara Double Murder: പിടികൂടിയത് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ; സ്റ്റേഷനിലെത്തിച്ച പ്രതി ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണം
Nenmara Double Murder Accused Chenthamara: പിടികൂടിയ പ്രതിയെ സ്റ്റേഷനിലെത്തിച്ചപ്പോൾ ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണമായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഭക്ഷണം എത്തിച്ച് നൽകിയ പോലീസ് തുടർന്ന് വിശദമായ ചോദ്യം ചെയ്തു.
![Nenmara Double Murder: പിടികൂടിയത് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ; സ്റ്റേഷനിലെത്തിച്ച പ്രതി ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണം Nenmara Double Murder: പിടികൂടിയത് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ; സ്റ്റേഷനിലെത്തിച്ച പ്രതി ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണം](https://images.malayalamtv9.com/uploads/2025/01/Chenthamara.jpg?q=50&w=1280)
പ്രതി ചെന്താമര
നെന്മാറ: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയെ പോലീസ് പിടികൂടിയത് വിശന്ന് വലഞ്ഞ് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ. കൃത്യം നടത്തി ഒളിവിൽ പോയ പ്രതി ഒന്നരദിവസം വിശന്ന് വലഞ്ഞാണ് വീട്ടിലേക്ക് വന്നത്. പിടികൂടിയ പ്രതിയെ സ്റ്റേഷനിലെത്തിച്ചപ്പോൾ ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണമായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഭക്ഷണം എത്തിച്ച് നൽകിയ പോലീസ് തുടർന്ന് വിശദമായ ചോദ്യം ചെയ്തു.
കഴിഞ്ഞ ദിവസം പ്രതിയുടെ സഹോദരനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ സമയത്ത് ചെന്താമരയ്ക്ക് വിശപ്പ് കൂടുതലാണെന്നും പോകാൻ മറ്റ് ഇടങ്ങൾ ഇല്ലാത്തത് കൊണ്ട് തന്റെ വീട്ടിലേക്ക് തന്നെ എത്തുമെന്നും ഇയാൾ പറഞ്ഞിരുന്നു. തുടർന്ന് പോലീസ് പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. സഹോദരന്റെ വീട്ടിൽ മുഴുവൻ സമയവും പോലീസ് കാവലുണ്ടായിരുന്നു. മുൻപ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഇയാൾ ആദ്യം എത്തിയത് രാധാകൃഷ്ണന്റെ വീട്ടിലേക്കായിരുന്നു. അന്നും വിശന്ന് വലഞ്ഞാണ് അദ്ദേഹം എത്തിയത്. ഇതിനിടെയിലാണ് ഇയാൾ പോലീസ് പിടിയിലാകുന്നത്. എന്നാൽ ഇത്തവണ സഹോദരന്റെ വീട്ടിൽ പോകാതെ സ്വന്തം വീട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. ഈ സമയത്താണ് പോലീസിന്റെ വലയിൽ പ്രതി കുടുങ്ങിയത്.
Also Read:നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍
![Nenmara Double Murder: നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍ Nenmara Double Murder: നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍](https://images.malayalamtv9.com/uploads/2025/01/Nenmara-1.jpg?w=300)
![Nenmara Double Murder: നെന്മാറ ഇരട്ടകൊലപാതകം; പോലീസ് വീഴ്ച്ചയിൽ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ Nenmara Double Murder: നെന്മാറ ഇരട്ടകൊലപാതകം; പോലീസ് വീഴ്ച്ചയിൽ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ](https://images.malayalamtv9.com/uploads/2025/01/NENMARA.png?w=300)
![Karnavar Murder Case Sherin : ചെങ്ങന്നൂർ കാരണവർ കൊലക്കേസ്; 14 വർഷത്തിന് ശേഷം ഷെറിൻ ജയിൽമോചിതയാകുന്നു Karnavar Murder Case Sherin : ചെങ്ങന്നൂർ കാരണവർ കൊലക്കേസ്; 14 വർഷത്തിന് ശേഷം ഷെറിൻ ജയിൽമോചിതയാകുന്നു](https://images.malayalamtv9.com/uploads/2025/01/Sherin.jpg?w=300)
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതേമുക്കാലോടെത്തന്നെ ചെന്താമരയെ പോലീസ് പിടികൂടിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വയൽവരമ്പിൽ പിടികൂടിയ ഇയാളെ ആളുകളുടെ ശ്രദ്ധയിൽ പെടുത്താതിരിക്കാൻ പോലീസ് ശ്രദ്ധിച്ചു. ഇതിനായി കുറച്ച് നേരത്തിനുശേഷം തിരിച്ചിൽ നിർത്തിവെക്കുന്നതായി അറിയിച്ചു. തുടർന്നാണ് സ്വകാര്യ വാഹനത്തിൽ പോലീസ് സ്റ്റേഷനിലേക്ക് പ്രതിയെ എത്തിക്കുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. രണ്ടുദിവസം കഴിഞ്ഞ് കൂടുതൽ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ വിട്ടുനൽകാൻ അനുമതിതേടുമെന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി. എന്‍. മുരളീധരന്‍ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു നാടിനെ നടുക്കിയ ക്രൂരകൊലപാതകം നടന്നത്. 2019-ൽ സജിതയെ കൊലപ്പെടുത്തിയ പ്രതി ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ കുടുംബം തകരാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബം തകരാൻ കാരണമെന്ന് ജോത്സ്യൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അന്ധവിശ്വാസിയായ ഇയാൾ സജിതയെ സംശയിച്ചതും കൊലപ്പെടുത്തിയതും. അന്ന് തന്നെ സജിതയുടെ കുടുംബത്തെ വകവരുത്തുമെന്ന് പറഞ്ഞ പ്രതി വർഷം ഇത്ര കഴിഞ്ഞും പക ഉള്ളിൽ കൊണ്ട് നടക്കുകയായിരുന്നു.