Nehru Trophy Boat Race 2024: ജലമേളക്കിനി മണിക്കൂറുകൾ മാത്രം, അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

Nehru Trophy Boat Race Time and Details: സെപ്റ്റംബര്‍ 28-ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.  വള്ളം കളി കാണാൻ എത്തുന്നവർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്

Nehru Trophy Boat Race 2024: ജലമേളക്കിനി മണിക്കൂറുകൾ മാത്രം, അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

പുന്നമടക്കായൽ | Credits: ( Facebook Page Dist Collector Alappuzha)

Published: 

27 Sep 2024 13:34 PM

ആലപ്പുഴ:  പുന്നമടക്കായലിൽ ആരവങ്ങളുയരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആശങ്കകൾക്കും സംശയങ്ങൾക്കും ഒടുവിൽ നെഹ്റുട്രോഫി വള്ളം കളി ശനിയാഴ്ച നടക്കുകയാണ്.  70-ാമത് വള്ളം കളിയാണ് ഇത്തവണ നടക്കുന്നത്. സെപ്റ്റംബര്‍ 28-ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.  വള്ളം കളി കാണാൻ എത്തുന്നവർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. വള്ളം കളി കാണേണ്ട സ്ഥലം മുതൽ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം.

ടിക്കറ്റ് വാങ്ങാൻ

ആലപ്പുഴ അടക്കമുള്ള അഞ്ചു ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്ക് ഓഫ് ബറോഡ, എസ് ബി ഐ എന്നീ ബാങ്കുകളിലൂടെ ഓണ്‍ലൈനായും വള്ളം കളി കാണാനുള്ള ടിക്കറ്റ് നിങ്ങൾക്ക് വാങ്ങാം. അതു പോലെ തന്നെ സ്പീഡ് ബോട്ടുകളുടെ സഞ്ചാരം, ഡ്രോണുകളുടെ ഉപയോഗം തുടങ്ങിയവയുടെ കാര്യത്തിൽ ഇത്തവണ കര്‍ശന നിയന്ത്രണം ജില്ലാ ഭരണൂകൂടം ഉറപ്പാക്കിയിട്ടുണ്ട്.

മത്സരം ആരംഭിക്കുന്ന സമയം

രാവിലെ 11 മുതലാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.  ഏറ്റവും ആദ്യം ചെറുവള്ളങ്ങളുടെ ഹീറ്റ്‌സായിരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഉദ്ഘാടന സമ്മേളനം നടക്കും ഇതിന് ശേഷമായിരിക്കും എല്ലാവരും കാത്തിരിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങൾ. ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും അപ്പോഴാണ് നടക്കുക. ശനിയാഴ്ച വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.

19 ചുണ്ടൻ വള്ളങ്ങൾ

ആകെ 74 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. ഇതിൽ 19 വള്ളങ്ങളാണ് ചുണ്ടൻ വള്ളങ്ങൾ. ഒന്‍പത് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.  ചുരുളന്‍-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി ഗ്രേഡ്-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-4 എന്നിങ്ങനെ മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളും ഉണ്ടാവും.

ആഗസ്റ്റിൽ നടക്കേണ്ട മത്സരം

ഓഗസ്റ്റ് 10-നാണ് വള്ളം കളി നടത്താൻ പ്ലാനിട്ടിരുന്നത്. എന്നാൽ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇത് വേണ്ടെന്ന് വെക്കുന്നത് സംബന്ധിച്ച് ആദ്യം ചർച്ച ചെയ്തിരുന്നു. അതേസമയം എല്ലാ വർഷവും  സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര, വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിരുന്നു.

Related Stories
Christmas New Year Bumper 2025: ഇത് കിട്ടും ഉറപ്പാ; ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ വില്‍പന പൊടിപൂരം
മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍; സംഭവം തിരുവനന്തപുരത്ത്‌
Youtuber Manavalan: ജയിലിൽ വെച്ച് മുടി മുറിച്ചതും അസ്വസ്ഥത പ്രകടിപ്പിച്ചു; യൂട്യൂബർ മണവാളനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
Pinarayi Vijayan: ഇടത് സര്‍ക്കാര്‍ വന്നതോടെ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് മാറി; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
Kerala Lottery Results: അമ്പടാ ഭാഗ്യവാനേ; കാരുണ്യ ടിക്കറ്റെടുത്തോ? സമ്മാനം നിങ്ങള്‍ക്ക് തന്നെ
Congress Politics: മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നവർ ഒന്നും രണ്ടുമല്ല? സീറ്റു കിട്ടാഞ്ഞാൽ ഭൂകമ്പം, കോൺഗ്രസ്സിന് എന്ത് സംഭവിക്കും?
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്