5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nehru Trophy Boat Race: നെഹ്റു ട്രോഫി വള്ളംകളിക്ക് അനുമതി; ജലമേള ഈ മാസം 28ന് നടത്താൻ തീരുമാനം

Nehru Trophy Boat Race 2024: വള്ളംകളി നടത്തുന്നതിലെ അനിശ്ചിതത്വം ബോട്ട് ക്ലബ്ബുകളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വള്ളംകളി നടത്താൻ തീരുമാനമായിരിക്കുന്നത്. വള്ളംകളി ഈ മാസം 28ന് നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ഇന്നലെ കളക്ടർക്ക് നിവേദനം നൽകുകയും ചെയ്തു.

Nehru Trophy Boat Race: നെഹ്റു ട്രോഫി വള്ളംകളിക്ക് അനുമതി; ജലമേള ഈ മാസം 28ന് നടത്താൻ തീരുമാനം
Nehru Trophy Boat Race.
neethu-vijayan
Neethu Vijayan | Updated On: 03 Sep 2024 20:24 PM

ആലപ്പുഴ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളം കളി (Nehru Trophy Boat Race) ഈ മാസം 28ന് നടത്താൻ തീരുമാനം. നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഈ മാസം 28ന് ജലമേള നടത്താൻ മുഖ്യമന്ത്രി അനുമതി നൽകിയതായി മന്ത്രി പി പ്രസാദ് യോഗത്തിൽ അറിയിച്ചു. വള്ളംകളി നടത്തുന്നതിലെ അനിശ്ചിതത്വം ബോട്ട് ക്ലബ്ബുകളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വള്ളംകളി നടത്താൻ തീരുമാനമായിരിക്കുന്നത്.

പലരും ലക്ഷങ്ങൾ മുടക്കി പരിശീലനം ഉൾപ്പെടെ നടത്തിയിരിക്കെ വള്ളംകളി നടത്തേണ്ടെന്ന തീരുമാനം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. എത്രയും വേഗം വള്ളംകളി നടത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ സാംസ്കാരിക പരിപാടികളോ മറ്റു ആഘോഷങ്ങളോ ഇല്ലാതെ വള്ളംകളി മാത്രമായിട്ടായിരിക്കും ഇത്തവണ നടത്തുക. സിബിഎലും നടത്തണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.

വള്ളംകളി ഈ മാസം 28ന് നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ഇന്നലെ കളക്ടർക്ക് നിവേദനം നൽകുകയും ചെയ്തു. എൻടിബിആർ സൊസൈറ്റി യോഗം വിളിച്ച് എത്രയും വേഗം തീരുമാനം എടുക്കും എന്ന് കളക്ടർ വള്ളംകളി സംരക്ഷണസമിതിയ്ക്ക് ഉറപ്പു നൽകിയിരുന്നു. തുടർന്നാണ് ഇന്ന് വൈകിട്ട് യോഗം ചേർന്ന് 28ന് തന്നെ വള്ളം കളി നടത്താൻ തീരുമാനമായത്. തീയതി പ്രഖ്യാപനത്തിനൊപ്പം സിബിഎൽ നടത്തണം, ഗ്രാൻഡ് തുക വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും സംരക്ഷണ സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്.