Needle in Pill: ഗുളികയ്ക്കുള്ളില്‍ മൊട്ടുസൂചി; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്
Vithura Taluk Hospital Needle News: സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അഡീഷണല്‍ ഡിഎച്ച്എസ്, ഡിഎംഒ ഉള്‍പ്പെടെയുള്ള സംഘം വസന്തയുടെ വീട്ടിലെത്തി പരിശോധന നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം: ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി. തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിലാണ് സംഭവം. മേമല സ്വദേശി വസന്തയ്ക്കാണ് ഗുളികയില്‍ നിന്ന് സൂചി മൊട്ടുസൂചി കിട്ടിയത്. ശ്വാസംമുട്ടലിന് നല്‍കിയ സി മോക്‌സ് ക്യാപ്‌സ്യൂളിലായിരുന്നു സൂചി ഉണ്ടായിരുന്നത്.
ഗുളികയ്ക്കുള്ളില്‍ മരുന്നുള്ളതായി തോന്നാതിരുന്നതോടെ തുറന്ന് നോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടത്. ഇതോടെ വിതുര പോലീസിലും മെഡിക്കല്‍ ഓഫീസര്‍ക്കും ഇവര്‍ പരാതി നല്‍കി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അഡീഷണല്‍ ഡിഎച്ച്എസ്, ഡിഎംഒ ഉള്‍പ്പെടെയുള്ള സംഘം വസന്തയുടെ വീട്ടിലെത്തി പരിശോധന നടത്തിയിട്ടുണ്ട്.
5000 കോടി രൂപ വായ്പയെടുക്കും
കോഴിക്കോട്: മരുന്ന് കമ്പനികള്‍ക്ക് നല്‍കാനുള്ള പണത്തിനായി വായ്പയെടുക്കാനൊരുങ്ങി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍. നല്‍കാനുള്ള 700 കോടിയിലേറെ രൂപയുടെ കുടിശിക തീര്‍ക്കുന്നതിനായി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 500 കോടി കടമെടുക്കാനാണ് പദ്ധതിയിടുന്നത്. ടെന്‍ഡറിന് മുന്നോടിയായ കമ്പനികളുമായി നടത്തിയ ചര്‍ച്ചകളിലാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞത്.
കുടിശിക തീര്‍ക്കാതെ ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്ന് കമ്പനികള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് സര്‍ക്കാരിന്റെ അനുമതിയോടെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുക്കുന്നതിന് അധികൃതര്‍ തീരുമാനിച്ചത്. മാര്‍ച്ചിന് മുമ്പ് തന്നെ കുടിശിക തീര്‍ക്കാനാണ് പദ്ധതി. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കെഎംഎസ്‌സിഎല്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറായില്ല.
2020 മുതലുള്ള കുടിശിക നല്‍കാനുള്ളതിനാല്‍ ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്നാണ് കമ്പനികള്‍ അറിയിച്ചത്. വിലക്ക് ഭീഷണി ഉയര്‍ത്തി ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ ഉയര്‍ന്ന നിരക്ക് ക്വാട്ട് ചെയ്തുള്ള ടെന്‍ഡറായിരിക്കും സമര്‍പ്പിക്കുക എന്നും കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കൂടാതെ, കെഎംഎസ്‌സിഎല്‍ മരുന്നുകള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസുകളുടെ പോരായ്മകളും കമ്പനികള്‍ ഉയര്‍ത്തിയിരുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടുതലുള്ളതിനാല്‍ മരുന്നിന്റെ നിലവാരം നഷ്ടപ്പെടുന്നുവെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയില്‍ പരാജയപ്പെടുകയാണെന്നും കമ്പനികള്‍ പറഞ്ഞിരുന്നു.