5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Needle In Capsule: ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് സംശയം; ഡിജിപിയ്ക്ക് പരാതിനൽകി ആരോഗ്യവകുപ്പ്

Needle In Capsule Fake Complaint: വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യവകുപ്പ്. ഇതിൽ ഗൂഢാലോചനയുണ്ടെന്ന് കാട്ടി ആരോഗ്യവകുപ്പ് ഡിജിപിയ്ക്ക് പരാതിനൽകി.

Needle In Capsule: ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് സംശയം; ഡിജിപിയ്ക്ക് പരാതിനൽകി ആരോഗ്യവകുപ്പ്
ഗുളികയിൽ മൊട്ടുസൂചിImage Credit source: Screengrab
abdul-basith
Abdul Basith | Updated On: 21 Jan 2025 08:23 AM

താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് സംശയം. പരാതി വ്യാജമാണെന്നും ഗൂഢാലോചന പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പരാതിനൽകി. ആരോഗ്യവകുപ്പ് ഡയറക്ടർ ഡിജിപിയ്ക്കാണ് പരാതിനൽകിയത്. ഈ മാസം 17നാണ് വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയതായി പരാതി ഉയർന്നത്.

പരാതി വ്യാജമാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മൊട്ടുസൂചി കിട്ടിയെന്നു പരാതി നൽകിയ രോ​ഗിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. സർക്കാരിന്റെ മരുന്നു വിതരണ സംവിധാനത്തെ തകർക്കാൻ ബോധപൂർവമുള്ള ശ്രമമാണ് ഇതെന്ന് സംശയമുണ്ട് എന്നും ആരോഗ്യവകുപ്പ് പറയുന്നു. മൊട്ടുസൂചി ലഭിച്ചെന്ന പരാതിയ്ക്ക് പിന്നാലെ ആരോഗ്യവകുപ്പ് തന്നെ ഇക്കാര്യത്തിൽ അന്വേഷണം നടത്തിയിരുന്നു.

ശ്വാസം മുട്ടലിനായി ആശുപത്രിയിലെത്തിയ മേമല സ്വദേശി വസന്തയ്ക്കാണ് ഗുളികയില്‍ നിന്ന് സൂചി മൊട്ടുസൂചി കിട്ടിയത്. ആശുപത്രിയിൽ നിന്ന് നൽകിയ സി മോക്‌സ് ക്യാപ്‌സ്യൂളിൽ നിന്ന് സൂചി കണ്ടെത്തിയെന്നായിരുന്നു പരാതി. പരാതി അന്വേഷിച്ച ആരോഗ്യവകുപ്പ് തെളിവെടുപ്പും പരിശോധനയും നടത്തിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്നായിരുന്നു ആരോഗ്യവകുപ്പിൻ്റെ കണ്ടെത്തൽ. പരാതിക്കാരിയ്ക്ക് നൽകിയ ബാക്കി ഗുളികകളിലോ ആശുപത്രിയിൽ സ്റ്റോക്കുണ്ടായിരുന്ന ഗുളികകളിലോ പ്രശ്നങ്ങളുണ്ടായിരുന്നില്ല. കഴിച്ച ഗുളികയിൽ മൊട്ടുസൂചിയുണ്ടോ എന്ന് സംശയമുണ്ടെന്ന് പരാതി പറഞ്ഞിരുന്നതിനാൽ എക്സ്‌റേയിൽ അപാകതയൊന്നും കണ്ടില്ല. ഇതോടെയാണ് സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് ആരോഗ്യവകുപ്പ് പരാതിനൽകിയത്.

Also Read : Covid 19 Death: 2024ൽ ഏറ്റവും കൂടുതൽ കോവിഡ് മരണം കേരളത്തിൽ; രോ​ഗം ബാധിച്ചത് 5597 പേർക്ക്

കൊവിഡ് മരണങ്ങളിൽ ഒന്നാമത് കേരളം
2024ൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലെന്ന് കണക്കുകൾ. 2024 ജനുവരിക്കും ഡിസംബർ ആറിനുമിടയിൽ 66 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. പ്രതിമാസം ശരാശരി ആറ് കൊവിഡ് മരണങ്ങളെങ്കിലും സംസ്ഥാനത്ത് രേഖപ്പെടുത്തുന്നതായാണ് കേന്ദ്ര സർക്കാരിൻ്റെ റിപ്പോർട്ട്. കർണാടകയിൽ 39 പേരും മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ മുപ്പതിലധികം പേരും 2024ൽ കൊവിഡ് ബാധിച്ച് മരിച്ചതായും റിപ്പോർട്ടിലുണ്ട്.

അതേസമയം, 2024ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കർണാടകയിലാണ്. 7252 കൊവിഡ് കേസുകളാണ് കഴിഞ്ഞ വർഷം കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ കഴിഞ്ഞ വർഷം 5597 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5,658 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് പട്ടികയിൽ മൂന്നാമത്.

രാജ്യത്ത് ഇപ്പോൾ കൊവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങളൊന്നുമില്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. 2023 നവംബറിൽ സ്ഥിരീകരിച്ച ജെഎൻ 1 എന്ന വകഭേദമാണ് ഇപ്പോഴും രാജ്യത്ത് നിലനിൽക്കുന്നത്. എന്നാൽ, രാജ്യത്ത് കൊവിഡ് ബാധ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കൃത്യമായ വാക്‌സിനേഷനിലൂടെ കൊവിഡ് വൈറസിനെതിരായ പ്രതിരോധശേഷി ഉയർന്നതിനാലാണ് രോഗികളുടെ എണ്ണം കുറയുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. 2023ൽ സംസ്ഥാനത്ത് 87,242 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും 516 പേർ മരിക്കുകയും ചെയ്തു. 2022ൽ 15,83,884 പേർക്ക് രോഗം ബാധിക്കുകയും 24,114 പേർ മരിക്കുകയും ചെയ്തതാണ് 2023ൽ ഗണ്യമായി കുറഞ്ഞത്.