Minister Ganesh kumar: താന്‍ എന്തു പൊട്ടനാടോ എന്നു ചോദിക്കാത്ത് തേജോവധം ചെയ്യുമെന്നു പേടിച്ചിട്ടാണ് – മന്ത്രി ഗണേഷിനെതിരെ ഉദ്യോഗസ്ഥന്‍

Officer's facebook post against minister Ganesh kumar: യോഗത്തിലെ കൊച്ചുകുട്ടിക്കു പോലും മനസ്സിലാകുന്ന തരത്തിൽ വിഷയം അവതരിപ്പിച്ച ഉദ്യോഗസ്ഥരെ, ഇതേപ്പറ്റി ലവലേശം വിവരമില്ലാത്ത തലപ്പത്തിരിക്കുന്നവർ അടച്ചാക്ഷേപിക്കുന്നതു കണ്ടെന്ന് സുബിൻ ബാബു.

Minister Ganesh kumar: താന്‍ എന്തു പൊട്ടനാടോ എന്നു ചോദിക്കാത്ത് തേജോവധം ചെയ്യുമെന്നു പേടിച്ചിട്ടാണ് - മന്ത്രി ഗണേഷിനെതിരെ ഉദ്യോഗസ്ഥന്‍

KB Ganesh Kumar ( Image - Facebook, ganeshkumar official)

Updated On: 

11 Oct 2024 12:26 PM

തിരുവനന്തപുരം: ഉദ്യോ​ഗസ്ഥരും രാഷ്ട്രീയക്കാരായ മന്ത്രിമാരും തമ്മിലുള്ള വാക്ക് തർക്കങ്ങൾ പലപ്പോഴും ചർച്ച ആകാറുണ്ട്. മന്ത്രിക്കെതിരേ പരസ്യമായി പോസ്റ്റിട്ട് ശ്രദ്ധ നേടിയ ഉദ്യോ​ഗസ്ഥർ എണ്ണത്തിൽ കുറയും. അത്തരത്തിൽ ശ്രദ്ധ നേടുകയാണ് നാറ്റ്പാക്കിലെ ഹൈവേ എൻജിനീയറിങ് ഡിവിഷൻ സീനിയർ സയന്റിസ്റ്റ് സുബിൻ ബാബു. സുബിന്റെ മന്ത്രി കെ ബി ​ഗണേഷ് കുമാറിന്റെ പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ ആഞ്ഞടിച്ചത്.

കാർ യാത്രയിൽ ചൈൽഡ് സീറ്റ് നിർബന്ധമാക്കണമെന്ന മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം റദ്ദാക്കാൻ വിളിച്ച യോഗത്തിലാണ് സംഭവങ്ങളുടെ തുടക്കം. മന്ത്രി കെ.ബി.ഗണേഷ്‌കുമാർ ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിച്ചെന്ന ആരോപണവുമായി, അതിൽ പങ്കെടുത്ത നാറ്റ്പാക് ഉദ്യോഗസ്ഥനായ സുബിൻ രം​ഗത്ത് വരികയായിരുന്നു.

യോഗത്തിലെ കൊച്ചുകുട്ടിക്കു പോലും മനസ്സിലാകുന്ന തരത്തിൽ വിഷയം അവതരിപ്പിച്ച ഉദ്യോഗസ്ഥരെ, ഇതേപ്പറ്റി ലവലേശം വിവരമില്ലാത്ത തലപ്പത്തിരിക്കുന്നവർ മറ്റുള്ളവരുടെ മുന്നിൽ വച്ച് രാഷ്ട്രീയ ലാഭത്തിനും ഈഗോ കാണിക്കാനും വേണ്ടി അടച്ചാക്ഷേപിക്കുന്നതു കണ്ടെന്ന് സുബിൻ ബാബു വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് സുബിൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ALSO READ – കോഴിയിറച്ചിയുടെ മറവില്‍ ലഹരി വില്‍പന; കൊല്ലത്ത് നിന്ന് കണ്ടെടുത്ത് 200 കിലോ പുകയില

താൻ എന്തു പൊട്ടനാടോ എന്നു തിരികെ അവരാരും ചോദിക്കാതെ അപമാനം സഹിച്ചത് തേജോവധം ചെയ്യുമെന്നു പേടിച്ചിട്ടാണ് എന്നും സുബിൻ തുറന്നടിക്കുന്നു. അണ മുട്ടിയാൽ നീർക്കോലിയും കടിക്കും എന്നു പൊട്ടത്തരം വിളിച്ചു പറയുന്നവർ ഓർക്കണം എന്നും പോസ്റ്റിൽ ഓർമ്മിക്കുന്നു. സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആസൂത്രണ, ഗവേഷണ സ്ഥാപനമാണ് നാറ്റ്പാക്.

 

കുറിപ്പിലെ പ്രധാന ഭാഗങ്ങൾ

 

‘‘ബഹുമാനപ്പെട്ട അങ്ങ് മനസ്സിലാക്കുക. താൻ എന്തു പൊട്ടനാടോ എന്നു തിരികെ അവരാരും ചോദിക്കാതെ അപമാനം സഹിച്ചത് തേജോവധം ചെയ്യുമെന്നു പേടിച്ചിട്ടാണ്. പൊട്ടയായ വ്യക്തിത്വമുള്ളയാളാണെന്നാണു പുറത്ത് അറിയുന്നത്. അണ മുട്ടിയാൽ നീർക്കോലിയും കടിക്കും എന്നു പൊട്ടത്തരം വിളിച്ചു പറയുന്നവർ ഓർക്കണം. അന്നം തരുന്ന സ്ഥാപനത്തെ തള്ളിപ്പറഞ്ഞാൽ എല്ലാവരും സഹിക്കണമെന്നില്ല. ആത്മാർഥമായി ജോലി ചെയ്യുന്ന ഒരുപാടുപേർ ഇവിടെയുണ്ട്.

വിഷയത്തിൽ ആധികാരിക അറിവുള്ളവർ പറയുന്നതിനെ ഇളിച്ച ചിരിയോടെ കളിയാക്കുന്നതു കണ്ട അസ്വസ്ഥത ഇപ്പോഴും മാറിയിട്ടില്ല. ശരിയായില്ല സർ, അങ്ങു കാണിച്ചത്. ഞങ്ങളാരും ആത്മാഭിമാനം ഇല്ലാത്തവരല്ല. അങ്ങ് ഇരിക്കുന്ന സീറ്റിനു വിലയുള്ളതുകൊണ്ടാണ് ഉദ്യോഗസ്ഥർ ആക്ഷേപം സഹിച്ചത്. നല്ലതു ചെയ്ത ഗതാഗത കമ്മിഷണർ ഇളിഭ്യനായി.

ലയാളികൾക്കു സന്തോഷവുമായി. ഇവിടെ എല്ലാ പരിപാടിയും ഞാനാണ്. മീഡിയ കവറേജ് കൊടുക്കാത്ത എല്ലാ പരിപാടിയും ഞാൻ മുടക്കും എന്നതാണു നിലപാട്. മിനിയാഞ്ഞത്തെ ഓർഡർ ഇന്നലത്തെ വേസ്റ്റ് പേപ്പറായി. പുതിയ ഗതാഗത കമ്മിഷണർക്ക് മന്ത്രിയെ അത്ര വശമില്ലെന്നു തോന്നുന്നു. പുള്ളി അറിയാതെ സർക്കുലർ ഇട്ടത്രെ. ചൈൽഡ് റെസ്‌ട്രെയിന്റ് സിസ്റ്റം അത്യാവശ്യമാണ്. എന്നാൽ നടപ്പാക്കാൻ സാവകാശം ആവശ്യമുണ്ട്. അതു മാത്രമേ ഗതാഗത കമ്മിഷണർ നാഗരാജു സാറിന്റെ സർക്കുലറിൽ കണ്ടുള്ളു.

Related Stories
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
Sharon Murder Case: പ്രതികൾക്ക് പറയാനുള്ളത് കേൾക്കും; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്നില്ല
KSEB Contractor Attacked: തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകി; ചോദ്യം ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാരനെ ആശുപത്രിയിൽ കയറി വെട്ടി
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ