N Prasanth IAS: സർക്കാരിനെ വിമർശിക്കരുതെന്നാണ് ഐഎഎസ് ചട്ടം, ജയതിലകിനെതിരെ വീണ്ടും കളക്ടർ ബ്രോ; മേഴ്സിക്കുട്ടിയമ്മ ആരെന്നും ചോദ്യം

N Prasanth IAS Facebook Post against Jayathilak IAS: വ്യാജ റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും, ഫയലുകൾ അപ്രത്യക്ഷമാക്കുകയും, വാട്സാപ്പ്‌ ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന ഒരു ഗ്രൂപ്പ്‌ സിവിൽ സർവ്വീസിൽ ഉണ്ട്‌ എന്നത്‌ ലജ്ജാവഹമാണെന്നും പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

N Prasanth IAS: സർക്കാരിനെ വിമർശിക്കരുതെന്നാണ് ഐഎഎസ് ചട്ടം, ജയതിലകിനെതിരെ വീണ്ടും കളക്ടർ ബ്രോ; മേഴ്സിക്കുട്ടിയമ്മ ആരെന്നും ചോദ്യം

N Prasanth IAS, Jayathilak IAS, J Mercykutty Amma (Image Credits Social Media)

Published: 

10 Nov 2024 15:16 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥൻ ഡോ.എ. ജയതിലകിനെതിരെ അധിക്ഷേപപരാമർശം തുടർന്ന് എൻ.പ്രശാന്ത്. നിരവധിയാളുകളുടെ ജീവിതം തകർത്ത വ്യക്തിയാണെന്നും തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരങ്ങൾ പുറത്തുവിടുമെന്നും പ്രശാന്ത് ഐഎഎസ് ഫേസ്ബുക്കിൽ കുറിച്ചു. മുൻ മന്ത്രിയും സിപിഎം നേതാവുമായ മേഴ്സിക്കുട്ടിയമ്മ ആരാണെന്നും പ്രശാന്ത് ചോദിച്ചു. ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങൾക്ക് പിന്നിൽ പ്രശാന്താണെന്ന് മുൻ മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് അത് ആരാണെന്ന് ചോദിച്ചത്.

സർക്കാരിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്നാണ് സിവിൽ സർവ്വീസ് ചട്ടപ്രകാരം പറയുന്നത്. അഞ്ചുകൊല്ലം നിയമം പഠിച്ച തന്നെ പഠിപ്പിക്കാൻ വരണ്ടെന്നും പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ‘ഡോ. ജയതിലകുമായി സംസാരിച്ച് സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തിൽ ചിലർ ഉപദേശിക്കുന്നുണ്ട്. അപകടം വിളിച്ച് വരുത്താതിരിക്കാൻ ഇതാണെന്ന് നല്ലതെന്നാണ് പറയുന്നത്. അദ്ദേഹം ഇല്ലാതാക്കിയ ജീവിതങ്ങളുടെ പട്ടിക പരിശോധിച്ചാൽ ഭയം തോന്നില്ല. അവർക്കും നീതി ലഭിക്കണം. പ്രശാന്ത് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പല സുഹൃത്തുക്കളും ചോദിക്കുന്നു, അദ്ദേഹത്തിന്റെയും ഗോപാലകൃഷ്ണന്റെയും പേര്‌ പറയാതെ പോസ്റ്റ്‌ ചെയ്താൽ പോരെ എന്ന്. അല്ലെങ്കിൽ മറ്റൊരു മാധ്യമം വഴി അവർ ചെയ്യുന്ന അതേ പരിപാടി ചെയ്താൽ പോരേ എന്ന്. അതിലൊരു ചറിയ പ്രശ്നമുണ്ട്‌ വർമ്മ സാറേ. സർക്കാർ ഫയലിൽ കാര്യങ്ങൾ എഴുതിത്തീർത്താൽ പോരെ എന്ന് മറ്റ്‌ ചിലർക്കെങ്കിലും സംശയം തോന്നാം. അനവധി അഴിമതിക്കേസുകളിൽ ആരോപിതനായാലും, CBI അന്വേഷണം വരെ എത്തിയാലും, മാധ്യമ-കച്ചവട-മാഫിയ സംഘത്താൽ സംരക്ഷിക്കപ്പെടുന്നവരെ കുറിച്ചുള്ള ഫയലുകളിൽ സ്വാഭാവികമായും നടപടിയാവുമെന്ന് ചിന്തിക്കുന്നത്‌ അതിരുകടന്ന നിഷ്കളങ്കതയാണ്‌‌.

‌മിക്ക മാധ്യമങ്ങളിലും ഡോ.ജയതിലകിനെതിരെ വാർത്ത ചെയ്യാൻ വിലക്കുണ്ട്‌. എന്ത്‌ കൊണ്ടായിരിക്കും? 18 വർഷം സർവ്വീസായ IAS ഉദ്യോഗ്സ്ഥനോട്‌ മാതൃഭൂമിയെപ്പോലൊരു മഞ്ഞപ്പത്രത്തെ കൂട്ട്‌ പിടിച്ച്‌ ബാലിശമായ വ്യാജ നരേറ്റീവ്‌ സൃഷ്ടിക്കാൻ ധൈര്യപ്പെടുന്ന വ്യക്തി മറ്റ്‌ കീഴുദ്യോഗ്സ്ഥരോട്‌ എന്തൊക്കെ ചെയ്ത്‌ കാണും എന്ന് ചിന്തിച്ചിട്ടുണ്ടോ? അദ്ദേഹം കൽപ്പിക്കുന്ന രീതിയിൽ ഫയൽ/റിപ്പോർട്ട്‌/നോട്ടെഴുതാൻ വിസമ്മതിച്ച എത്ര സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ്‌ ഇടനാഴിയിൽ വെറുതേ നടന്നാൽ കേൾക്കാം. അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാൽ തീരുന്ന സംശയമേ ഉള്ളൂ.

Public scrutiny ഉണ്ടെങ്കിൽ മാത്രമേ ന്യായമായത്‌ നടക്കൂ എന്ന സമകാലിക ഗതികേട്‌ കൊണ്ടാണ്‌ റിസ്‌ക്‌ എടുത്ത്‌ ഒരാൾ ‘വിസിൽ ബ്ലോവർ’ ആവുന്നത്‌ എന്നത്‌ ദയവായി മനസ്സിലാക്കുക. ഭരണഘടനയുടെ 311 ആം അനുച്ഛേദത്തിന്റെ സുരക്ഷയുള്ള ഒരു IAS കാരനെങ്കിലും ധൈര്യപൂർവ്വം ഒരു ‘വിസിൽ ബ്ലോവർ’ ആയേ പറ്റൂ. തൽക്കാലം ഞാനല്ലാതെ ആര്‌? IAS കാരുടെ സർവ്വീസ്‌ ചട്ടപ്രകാരം സർക്കാറിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്നാണ്‌. മാതൃഭൂമിയെയോ ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമർശിക്കരുതെന്നല്ല. അഞ്ച്‌ കൊല്ലം നിയമം പഠിച്ച എനിക്ക്‌ സർവ്വീസ്‌ ചട്ടങ്ങളെക്കുറിച്ച്‌ മഞ്ഞപ്പത്രത്തിന്റെ എഡിറ്റോറിയൽ ഉപദേശം വേണ്ട. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഏതൊരു പൗരനുമെന്ന പോലെ എനിക്കും ഉള്ളതാണ്‌.

ഡോ. ജയതിലകുമായി സംസാരിച്ച്‌ സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തിൽ ചിലർ ഉപദേശിക്കുന്നുണ്ട്‌. സ്വയം അപകടം വിളിച്ച്‌ വരുത്താതിരിക്കാൻ അതാണത്രെ നല്ലത്‌. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാൽ, എനിക്ക്‌ ഭയമല്ല തോന്നുക. ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവർക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക്‌‌ തോന്നുന്നുള്ളൂ. He picked on the wrong person at the end of that long list of his.

പൊതുജനമധ്യത്തിൽ സിവിൽ സർവ്വീസിന്റെ ‘വില’ കളയാതിരിക്കാൻ മൗനം പാലിക്കാനും ചിലർ ഉപദേശിക്കുന്നു. വ്യാജ റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും, ഫയലുകൾ അപ്രത്യക്ഷമാക്കുകയും, വാട്സാപ്പ്‌ ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ്‌ സിവിൽ സർവ്വീസിൽ ഉണ്ട്‌ എന്നത്‌ ലജ്ജാവഹമാണ്‌. എന്നാലത്‌ ഒളിച്ച്‌ വെക്കുകയാണോ വേണ്ടത്‌? പിന്തിരിപ്പൻ സമൂഹങ്ങളിലെ വലിയ ഉദ്യോഗസ്ഥരുടെയും പ്രമാണിമാരുടെ വീടുകളിൽ ‘പീഡോഫീലിയ’ പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ രഹസ്യമായി വെക്കാൻ ഉപദേശിക്കുന്ന അതേ ലോജിക്‌!

വിവരങ്ങൾ പുറത്ത്‌ വരുന്നതിൽ എന്തിനാണ്‌ ഭയം? ഇതേ പേജിൽ എല്ലാ വിവരങ്ങളും വരും. ചില്ല്! ഒരു വിസിൽ ബ്ലോവർക്ക്‌ Indian Whistle Blowers’ Protection Act, 2011 പ്രകാരം കിട്ടേണ്ടുന്ന എല്ലാ സംരക്ഷണവും സുരക്ഷയും ഞാൻ പ്രതീക്ഷിക്കുന്നു. Competent Authority യെ നോട്ടിഫൈ ചെയ്തതായി അറിവില്ലാത്തതിനാൽ ഇവിടെ പറയാനല്ലേ പറ്റൂ! ‌Let me assure you, my dear concerned friends & well-wishers, I clearly know what I’m doing. And I’ve decided to blow the whistle.

Related Stories
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു