Central GST Officer and Family Death: ‘ജെപിഎസ്സി റാങ്ക് ലിസ്റ്റ് വിവാദങ്ങളിൽ ശാലിനി അസ്വസ്ഥ’; അന്വേഷണം ജാർഖണ്ഡിലേക്ക്
Central GST Officer and Family Death Update: വിവാദങ്ങളിൽ ഇവര്‍ ഏറെ അസ്വസ്ഥയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിനായി കേരള പൊലീസ് അടുത്തദിവസങ്ങളില്‍ ഝാര്‍ഖണ്ഡിലെത്തും.

കൊച്ചി: ഝാര്‍ഖണ്ഡ് സ്വദേശിയും സെന്‍ട്രല്‍ ജിഎസ്ടി അഡീ.കമ്മിഷണറുമായ മനീഷ് വിജയിയുടെയും കുടുംബത്തിന്റെയും അസ്വാഭാവിക മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് കാക്കനാട് സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സി മനീഷ് വിജയ്(43), സഹോദരി ശാലിനി വിജയ്(49), മാതാവ് ശകുന്തള അഗർവാൾ(77) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മനീഷിന്റെ ഇളയ സഹേദരി പ്രിയ അജയ് അബുദാബിയിൽ നിന്ന് എത്തിയശേഷം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.
അതേസമയം ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷന്റെ സംസ്ഥാന സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവായിരുന്നു മനീഷിന്റെ സഹോദരി ശാലിനി. എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇവര്‍ ഏറെ അസ്വസ്ഥയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിനായി കേരള പൊലീസ് അടുത്തദിവസങ്ങളില്‍ ഝാര്‍ഖണ്ഡിലെത്തും.
Also Read:കമ്മീഷ്ണറും കുടുംബവും ഭയപ്പെട്ടത് എന്ത്? അടുക്കളയിൽ കത്തിച്ച പേപ്പറുകളിൽ?
രാഷ്ട്രീയ നേതാക്കളും ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരും അവരുടെ അടുത്ത ബന്ധുക്കൾക്കു നിയമനം നൽകാൻ പരീക്ഷയിലും അഭിമുഖത്തിലും കൃത്രിമം കാട്ടിയെന്നായിരുന്നു ആരോപണം. വിഷയത്തിൽ ഝാര്‍ഖണ്ഡ് പോലീസ് ആദ്യം അന്വേഷണം നടത്തുകയും പിന്നീട് ഇത് സിബിഐക്ക് കൈമാറുകയും ചെയ്തിരുന്നു. സംഭവത്തിൽ കഴിഞ്ഞ നവംബറിൽ സിബിഐ ജെപിഎസ്‌സി ചെയർമാൻ ഉൾപ്പെടെ 60 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
രണ്ട് വർഷം മുൻപ് ജോലിയിൽ നിന്ന് അവധിയെടുത്ത ശാലിനി പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് ജാർഖണ്ഡിലെ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. കോച്ചിങ് ക്ലാസുകളെ ആശ്രയിക്കാതെയായിരുന്നു ശാലിനിയുടെ പഠനം. എന്നാൽ റാങ്ക് പട്ടികയിൽ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ ഇവരുടെ മൃതദേഹം മൂന്ന മുറികളിലായിരുന്നു ഉണ്ടായത്. രോഗബാധിതയായ മാതാവ് ശകുന്തളയുടെ മൃതദേഹം കട്ടിലിൽ വെള്ള പുതപ്പിച്ചു കിടത്തിയ നിലയിലും മനീഷിന്റെയും ശാലിനിയുടെയും മൃതദേഹം തൂങ്ങിയ നിലയിലുമായിരുന്നു. അമ്മയുടെ മൃതദേഹം പുതപ്പ് കൊണ്ട് മൂടി ചുറ്റും പൂക്കൾ വിതറിയ നിലയിലായിരുന്നു. ഇവർ സ്ഥിരമായി പൂക്കൾ വാങ്ങിയിരുന്നതിന്റെ ബില്ലുകൾ വീട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ബില്ലിലെ തീയതി 14 ആണ്. വീട്ടിൽ സ്ഥിരമായി പൂജകൾ നടത്തിയിരുന്നു.