MVD: ‘ആംബുലൻസിൽ നമ്മുടെ കുടുംബാംഗമാണെന്നുകൂടി ചിന്തിക്ക്; ഒരു നിമിഷത്തെ ക്ഷമ കൊണ്ട് രക്ഷിക്കുന്നത് ഒരു വിലപ്പെട്ട ജീവനാകാം’;എംവിഡി

MVD On ​ Driving Rules in Traffic Block: ഗതാ​ഗത നിയമത്തിന്റെ അടിസ്ഥാനം തന്നെ പരമാവധി ഇടതുവശം ചേർന്ന് വാഹനം ഓടിക്കുക എന്നാണെന്നും നിർത്തേണ്ടിവന്നാലും ഇത് തന്നെ പാലിച്ചാൽ എല്ലാവർക്കും സുഗമമായി റോഡ് ഉപയോഗിക്കാൻ സാധിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു.

MVD: ആംബുലൻസിൽ നമ്മുടെ കുടുംബാംഗമാണെന്നുകൂടി ചിന്തിക്ക്; ഒരു നിമിഷത്തെ ക്ഷമ കൊണ്ട് രക്ഷിക്കുന്നത് ഒരു വിലപ്പെട്ട ജീവനാകാം;എംവിഡി

Traffic Block

Published: 

24 Jan 2025 07:31 AM

കൊച്ചി: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗതാഗത നിയമലംഘനത്തിനെതിരെ മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. റോഡിൽ വാഹവുമായി വരുന്നവർ എല്ലാവരും തന്നെ അത്യാവശ്യ കാര്യത്തിനു പുറത്ത് പോകുന്നവരായിരിക്കുമെന്നും ഈ കാര്യം ചിന്തിച്ചാൽ തന്നെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ കഴിയുമെന്നുമാണ് എംവിഡി പറയുന്നത്. ​ഗതാ​ഗത നിയമത്തിന്റെ അടിസ്ഥാനം തന്നെ പരമാവധി ഇടതുവശം ചേർന്ന് വാഹനം ഓടിക്കുക എന്നാണെന്നും നിർത്തേണ്ടിവന്നാലും ഇത് തന്നെ പാലിച്ചാൽ എല്ലാവർക്കും സുഗമമായി റോഡ് ഉപയോഗിക്കാൻ സാധിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു.

ഇവിടങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ റോഡിന്റെ വലത് ഭാ​ഗം ചേർന്നാണ് പോകുന്നത് എന്നും മധ്യവര മറികടക്കാൻ അനുവദിച്ചിരിക്കുന്നത് ഓവർടേക്കിങ് സമയത്ത് മാത്രമാണെന്നും എന്നാൽ ഇത് മനസ്സിലാക്കി പെരുമാറുന്നവർ എത്രപേരുണ്ട് നമ്മുടെ നാട്ടിൽ എന്നാണ് മോട്ടോർ വാഹനവകുപ്പ് ചോദിക്കുന്നത്. ഒരല്പം സംയമനം എല്ലാവരും പാലിച്ചാൽ ചുരുങ്ങിയ സമയം കൊണ്ട് കടന്നു പോകാൻ പറ്റുമെന്നും എന്നാൽ ഇത്തരം പ്രവർത്തികൾ ട്രാഫിക് ബ്ലോക്കിന്റെ ദൈർഘ്യം മണിക്കൂറുകളോളം വർധിപ്പിക്കുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ മോട്ടോർ വാഹനവകുപ്പ് കുറിച്ചു. ഇത്തരം സാഹചര്യത്തിൽ വൈദ്യസഹായം ആവശ്യമായ ഒരു രോഗിയുമായി കടന്നുവരുന്ന ആംബുലൻസിനെ സങ്കൽപ്പിച്ചാൽ മാത്രം മതിയാകുമെന്നും. മറ്റുള്ളവരുടെ ഒരു നിമിഷത്തെ ക്ഷമ കൊണ്ട് ഒരുപക്ഷേ ഒരു വിലപ്പെട്ട ജീവൻ ആയിരിക്കും തിരികെ കിട്ടുന്നതെന്നും മുന്നറിയിപ്പിൽ എംവിഡി പറയുന്നു.

Also Read:‘രക്ഷപ്പെട്ടു’; കിണറ്റില്‍ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

തിരക്കിനിടയിൽ തിരക്ക് കൂട്ടണോ? ഈ ചിത്രത്തിൽ കാണുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ എല്ലാവരും ഡ്രൈവിങ്ങിൽ മുന്നിൽ തന്നെ നിൽക്കുന്നവർ ആണെന്നതിൽ സംശയമുണ്ടാവാനിടയില്ല, … പിന്നിൽ നിൽക്കുക എന്ന ഒരു കാര്യത്തിൽ ഒഴികെ…

തമാശക്കായി വാഹനവുമായി നിരത്തിലിറങ്ങുന്നവർ തുലോം കുറവാണ്. എല്ലാവരും തന്നെ അത്യാവശ്യ കാര്യം തിരക്കുള്ള വരുമായിരിക്കും. അക്കാര്യം തിരിച്ചറിഞ്ഞാൽ മാത്രം മതിയാകും ഈ തരത്തിലുള്ള ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ. നമ്മുടെ നാട്ടിലെ ഗതാഗത നിയമത്തിന്റെ അടിസ്ഥാനം തന്നെ പരമാവധി ഇടതുവശം ചേർന്ന് വാഹനം ഓടിക്കുക എന്നുള്ളതാണ്. നിർത്തേണ്ടി വരുമ്പോഴും അതുതന്നെ പാലിച്ചാൽ എല്ലാവർക്കും സുഗമമായി റോഡ് ഉപയോഗിക്കാൻ സാധിക്കും. ഇവിടെ ഇരുചക്രവാഹനങ്ങൾ റോഡിന്റെ വലത്തേ അറ്റത്ത്,അതായത് ഒരു കാരണവശാലും അവർക്ക് എത്താൻ പാടില്ലാത്ത ഭാഗത്താണ് നിൽക്കുന്നത്. മധ്യവര മറികടക്കാൻ അനുവദിച്ചിരിക്കുന്നത് ഓവർടേക്കിങ് സമയത്ത് മാത്രമാണ് എന്ന് മനസ്സിലാക്കി പെരുമാറുന്നവർ എത്രപേരുണ്ട് നമ്മുടെ നാട്ടിൽ? ഒരല്പം സംയമനം എല്ലാവരും പാലിച്ചാൽ ചുരുങ്ങിയ സമയം കൊണ്ട് കടന്നു പോകാവുന്ന ഒരു തിരക്കേറിയ ജംഗ്ഷനാണ് ഇത്. പക്ഷേ ഇത്തരം പ്രവർത്തികൾ ട്രാഫിക് ബ്ലോക്കിന്റെ ദൈർഘ്യം മണിക്കൂറുകളോളം വർധിപ്പിക്കാനേ സഹായിക്കൂ. ഇവരുടെ പ്രവർത്തിയുടെ ഗൗരവം അറിയണമെങ്കിൽ ഈ സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായം ആവശ്യമായ ഒരു രോഗിയുമായി കടന്നുവരുന്ന ആംബുലൻസിനെ സങ്കൽപ്പിച്ചാൽ മാത്രം മതിയാകും. ആ ആംബുലൻസിൽ ഉള്ളത് നമ്മുടെ കുടുംബാംഗമാണെന്നുകൂടി ചിന്തിച്ചാൽ കൂടുതൽ നന്ന്. മറ്റുള്ളവരുടെ ഒരു നിമിഷത്തെ ക്ഷമ കൊണ്ട് ഒരുപക്ഷേ ഒരു വിലപ്പെട്ട ജീവൻ ആയിരിക്കും തിരികെ കിട്ടുന്നത്”.

മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ