5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MV Jayarajan: ബി ഗോപാലകൃഷ്ണൻ പോലും മാപ്പ് പറഞ്ഞു, മുഖ്യമന്ത്രിയോട് മാത്യു കുഴൽനാടൻ മാപ്പുപറയണം: എം വി ജയരാജൻ

MV Jayarajan About Mathew Kuzhalnadan: മാസപ്പടി കേസിൽ വീണാ വിജയനെതിരായ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് എം വി ജയരാജന്റെ പ്രതികരണം. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു നടക്കുന്ന മാത്യു കുഴൽനാടനും മുഖ്യമന്ത്രിയോട് പരസ്യമായി മാപ്പുപറയണമെന്നാണ് എം വി ജയരാജൻ പറഞ്ഞത്.

MV Jayarajan: ബി ഗോപാലകൃഷ്ണൻ പോലും മാപ്പ് പറഞ്ഞു, മുഖ്യമന്ത്രിയോട് മാത്യു കുഴൽനാടൻ മാപ്പുപറയണം: എം വി ജയരാജൻ
Mv JayarajanImage Credit source: Facebook
neethu-vijayan
Neethu Vijayan | Published: 30 Mar 2025 06:36 AM

കണ്ണൂർ: നിയമസഭയ്ക്കകത്തും പുറത്തും മുഖ്യമന്ത്രി പിണറായി വിജയനെതിരെ (chief minister pinarayi vijayan) ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ എംഎൽഎ മാപ്പുപറയണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ (MV Jayarajan). മുൻ മന്ത്രി പി കെ ശ്രീമതിക്കെതിരെ ഇത്തരത്തിൽ ആരോപണം ഉന്നയിച്ച ബി ഗോപാലകൃഷ്ണൻ പോലും പലസ്യമായി മാപ്പു പറഞ്ഞിട്ടുണ്ട്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു നടക്കുന്ന മാത്യു കുഴൽനാടനും മുഖ്യമന്ത്രിയോട് പരസ്യമായി മാപ്പുപറയണമെന്നാണ് എം വി ജയരാജൻ പറഞ്ഞത്.

മാസപ്പടി കേസിൽ വീണാ വിജയനെതിരായ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് എം വി ജയരാജന്റെ പ്രതികരണം. കണ്ണൂർ തെക്കി ബസാറിൽ ഇഡിയുടെ പ്രതിപക്ഷ വേട്ടയ്‌ക്കെതിരെ സിപിഎം കണ്ണൂർ ഏരിയാ കമ്മിറ്റി പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഇത് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ജയരാജൻ ഇക്കാര്യം പറഞ്ഞത്.

കേരള രാഷ്ട്രീയത്തിൽ നിലവാരവുമില്ലാത്ത നേതാവാണ് ബി ഗോപാലകൃഷ്ണൻ. അദ്ദേഹം പി കെ ശ്രീമതി ടീച്ചർക്ക് മുൻപിൽ മാപ്പ് മാപ്പേയെന്ന് തൊഴുതു നിൽക്കുന്ന കാഴ്ച്ച കാണേണ്ടത് തന്നെയായിരുന്നുവെന്നും പൊതുയോ​ഗത്തിൽ അദ്ദേഹം വ്യക്തമാക്കി. നുണക്കഥകളുടെ കുഴലൂത്തുകാരനായ മാത്യു ഗോപാലകൃഷ്ണനെ പോലെ മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. പുറകു വശത്ത് ഒരാൽ മുളച്ചാൽ അതും തണലായി കൊണ്ടു നടക്കുന്നയാളാണ് മാത്യു കുഴൽനാടനെന്ന് എം വി ജയരാജൻ ആരോപിച്ചു.

മാസപ്പടി കേസിൽ വീണാ വിജയനെതിരായ കേസ് വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ റിവിഷൻ ഹർജിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത്. കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽ നാടനും, കളമശേരി സ്വദേശി അന്തരിച്ച ഗിരീഷ് ബാബുവുമാണ് റിവിഷൻ ഹർജി ഹൈക്കോടതിയിൽ നൽകിയത്.