CPM: പിവി അൻവർ പുറത്തേക്ക്? മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എംവി ​ഗോവിന്ദൻ, പാർട്ടി തീരുമാനം ഇന്നറിയാം

PV Anwar MLA Vs CPM: പൊളിറ്റ് ബ്യൂറോ അവസാനിച്ചതിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 2.30-ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാധ്യമങ്ങളെ കാണും. അൻവറിനെതിരായ പാർട്ടി തീരുമാനം വാർത്ത സമ്മേളനത്തിൽ എംവി ​ഗോവിന്ദൻ അറിയിച്ചേക്കും.

CPM: പിവി അൻവർ പുറത്തേക്ക്? മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എംവി ​ഗോവിന്ദൻ, പാർട്ടി തീരുമാനം ഇന്നറിയാം

Credits Facebook

Published: 

27 Sep 2024 08:54 AM

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉയർത്തിയ പിവി അൻവറിനെ നേരിടാൻ സിപിഎം. ഇതിന്റെ ഭാ​ഗയിലെ ഡൽഹിയിലെ കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും തമ്മിൽ കൂടിക്കാഴ്ച നടത്തി. അൻവറുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് സിപിഎം ശ്രമം. ഉച്ചയ്ക്ക് 2.30 ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാധ്യമങ്ങളെ കാണുന്നുണ്ട്. ഈ വാർത്താ സമ്മേളനത്തിൽ അൻവറിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കികൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന സൂചന. അൻവറിനെതിരെ സർക്കാർ നടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ട്.

2016-ൽ മൂന്ന് പതിറ്റാണ്ടോണം നീണ്ട കോൺ​ഗ്രസ് കുത്തക മണ്ഡലം തിരിച്ചുപിടിച്ചത് അൻവറാണ്. 2021-ലും സിപിഎം സ്വതന്ത്രനായി അൻവർ വിജയിച്ചു. സിപിഎം പിന്തുണ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നെങ്കിലും എംഎൽഎ സ്ഥാനം രാജിവെക്കാതെ സ്വതന്ത്രനായി തന്നെ പോരിനിറങ്ങാനാണ് അൻവറിന്റെ തീരുമാനം. മുഖ്യമന്ത്രിയുടയെും സിപിഎമ്മിന്റെയും നെഞ്ചിൽ തറയ്ക്കുന്ന ആരോപണങ്ങളാണ് ഇന്നലെ പിവി അൻവർ ഉന്നയിച്ചത്. നാളുകളായി സിപിഎം അനുഭാവികളുടെ ഉള്ളിലുള്ള കാര്യങ്ങളാണ് അൻവർ തുറന്ന് പറഞ്ഞത്.

എന്നാൽ അൻവറിനെ തള്ളിക്കൊണ്ട് മുഖ്യമന്ത്രിയെ ചേർത്തുപിടിച്ചുകൊണ്ടായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം. അൻവർ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. മുഖ്യമന്ത്രിക്ക് ജനങ്ങൾ നൽകിയ സൂര്യശോഭ അൻവറിന് കെടുത്താൻ സാധിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണനും വ്യക്തമാക്കി. സിപിഎമ്മിന്റെ എതിരാളികളുടെ കെെയിലെ കളിപ്പാവയായി അൻവർ മാറിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം പി ജയരാജന്റെ പ്രതികരണം. ഇടതുപക്ഷം വിടാൻ പി വി അൻവർ കാരണങ്ങളുണ്ടാക്കുന്നുവെന്ന് എം സ്വരാജും പ്രതികരിച്ചു.

എന്നാൽ സിപിഎമ്മിന്റെ സെബർ മുഖം പോരാളി ഷാജി അൻവറിനെ പിന്തുണച്ചാണ് രം​ഗത്തെത്തിയിരിക്കുന്നത്. ഐസ്ക്രീം കേസ് അടിമറിച്ചത് ആരെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പോരാളി ഷാജി ചോദിക്കുന്നു. അൻവറിനെ പിന്തുണച്ചുള്ള പോസ്റ്റിന് കീഴെ ഒരു വടകര പോയിട്ട്‌ ഇത്‌ വരെ കിട്ടിയിട്ട്‌ ഇല്ല എന്നിട്ട്‌ അല്ലെ കേരളം എന്ന പരിഹാസവും പോരാളി ഷാജി ഉയർത്തുന്നുണ്ട്.

പോരാളി ഷാജി ഫേസ്ബുക്ക് പോസ്റ്റ്

നേതാക്കളല്ല പാർട്ടിയെന്നും, അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവിലയാണെന്നും ഓർപ്പിച്ചാണ് പോസ്റ്റ്. ”സിപിഎമ്മിന് ബം​ഗാളിൽ 220 എംഎൽഎമാരും 32 എംപിമാരും ഉണ്ടായിരുന്നു. ത്രിപുരയിൽ 50 ലധികം എംഎൽഎമാരും രണ്ട് എംപിമാരും. ആ നേതാക്കളിൽ ഏതാണ്ട് എല്ലാവരും ഇപ്പോഴും സിപിഎമ്മിന്റെ പ്രവർത്തകരാണ്. എന്നിട്ടും എങ്ങിനെ 48 ശതമാനം വോട്ടിൽ നിന്നും 6 ശതമാനത്തിലേക്ക് കൂപ്പുകുത്തി ??? നേതാക്കൾ അല്ല പാർട്ടി. അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവില. തെറ്റുകൾ തിരുത്താനുള്ളതാണ്. മസിൽ പിടിച്ചു നിന്നത്കൊണ്ടായില്ല.”

ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കുന്ന കാലമായതിനാൽ മുഖ്യമന്ത്രിയ്ക്ക് എതിരെ പിവി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ സിപിഎം പ്രവർത്തകർക്ക് വിശദീകരണം നൽകേണ്ട സാഹചര്യമുണ്ട്. രാഷ്ട്രീയമായി വ്യാഖ്യാനിക്കുന്ന ക്യാപ്സൂളുകളായിരിക്കും ബ്രാഞ്ച് സമ്മേളനങ്ങളിൽ സിപിഎം വിതരണം ചെയ്യുക.

Related Stories
Special Train Services: അവധിക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
Building Construction: വീടുകളുടെ ഉയരം ഇനി പ്രശ്നമേയല്ല; കെട്ടിടനിർമാണച്ചട്ടത്തിൽ ഭേദഗതി, വ്യവസ്ഥകൾ ഉദാരമാക്കുന്നു
Online Trading Scam: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിയത് 39.8 ലക്ഷം രൂപ: തൃശൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
Kanjirappally Twin Murder Case : ആദ്യം കുമളിക്കേസ്, ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകവും; രണ്ട് ദിവസത്തിനിടെ കേരളം കാത്തിരുന്ന രണ്ട് കേസുകളില്‍ ശിക്ഷാവിധി
Kerala Lottery Results: ഇന്നത്തെ 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Wayanad By Election : പ്രിയങ്കാ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാവുമോ? തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ