Muthalapozhi Boat Accident: മുതലപ്പൊഴിയില്‍ വീണ്ടും അപകടം; വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു
Again Boat Accident in Muthalapozhi: ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടമുണ്ടായത്. ഫ്രാന്‍സിസ്, സുരേഷ്, യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.

ക്രിസ്റ്റഫര്‍- Image Social Media
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ക്രിസ്റ്റഫര്‍ (50) ആണ് മരിച്ചത്. മീന്‍പിടിച്ച് തിരിച്ചുവരുന്നതിനിടയില്‍ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. ക്രിസ്റ്റഫറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികള്‍ രക്ഷപ്പെട്ടു.
Also Read: KSRTC Driving School : കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളിൽ പഠനച്ചെലവ് കുറയും; ഫീസ് നിരക്ക് ഇങ്ങനെ
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടമുണ്ടായത്. ഫ്രാന്‍സിസ്, സുരേഷ്, യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. അപകട സമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാര്‍ഡുകളും കോസ്റ്റല്‍ പോലീസും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.