5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jerry Amaldev: സിബിഐ അറസ്റ്റെന്ന് ജെറി അമൽ ദേവിന് കോൾ; ബാങ്കിലെത്തിയപ്പോഴാണ് കഥ അറിയുന്നത്

Jerry Amaldev News: ഡിജിറ്റൽ അറസ്റ്റാണെന്നും വിളിച്ചയാൾ വിശ്വസിപ്പിച്ചു. കേസിൽ നിന്നും ഒഴിവാക്കാൻ 1,70,000 രൂപ വേണമെന്നും, സംസാരത്തിലാകെ ഭീഷണി

Jerry Amaldev: സിബിഐ അറസ്റ്റെന്ന് ജെറി അമൽ ദേവിന് കോൾ; ബാങ്കിലെത്തിയപ്പോഴാണ് കഥ അറിയുന്നത്
Jerry Amaldev | Credits: Facebook
arun-nair
Arun Nair | Published: 10 Sep 2024 10:37 AM

കൊച്ചി: തട്ടിപ്പുകാരുടെ മട്ടും ഭാവവുമൊക്കെ മാറിയത് എല്ലാവർക്കും അറിയുന്ന കാര്യം തന്നെയാണ്, എന്നാൽ എപ്പോഴെങ്കിലും ഒരു നിമിഷത്തിൻ്റെ ആശങ്കയിൽ ചിലപ്പോൾ അറിഞ്ഞോ അറിയാതെയോ അവരുടെ കെണിയിൽ നമ്മളും വീഴുന്നത് പതിവാണ്. സംഗീത സംവിധായകൻ ജെറി അമൽ ദേവിന് തിങ്കളാഴ്ചയൊരു ഫോൺകോൾ ഒരു കേസിൽ സിബിഐ നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും ഡിജിറ്റൽ അറസ്റ്റാണെന്നും വിളിച്ചയാൾ വിശ്വസിപ്പിച്ചു. കേസിൽ നിന്നും ഒഴിവാക്കാൻ 1,70,000 രൂപ വേണമെന്നും വിളിച്ചയാൾ പറഞ്ഞു.

ആദ്യം ഭയന്ന് പോയ ജെറി അമൽദേവ് പൈസ എടുക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും ജെറി അമൽദേവ് പറയുന്നു. വിളിക്കുന്നയാൾ ബോംബെ ധാരാവിയിൽ നിന്നാണെന്നും പറഞ്ഞിരുന്നു. ഭീഷണിയിലായിരുന്നു തട്ടിപ്പ് സംഘം സംസാരിച്ചതെന്ന് ജെറി അമൽദേവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തട്ടിപ്പ് മനസ്സിലായത് കൊണ്ടാണ് പണം നഷ്ടപ്പെടാതെ പോയത്. സംഭവത്തിൽ എറണാകുളം നോര്‍ത്ത് പോലീസിൽ ജെറി അമൽദേവ് പരാതി നൽകി.

ALSO READ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

അതേസമയം സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തത് കോഴിക്കോടാണ്. കോഴിക്കോട് സ്വദേശിയില്‍ നിന്ന് തട്ടിയത് ഒന്നര കോടിയോളം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. നേരത്തെ ഡോ. ഗിവര്‍ഗീസ് മാര്‍ കുറിലോസിനും ഇത്തരത്തിൽ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടിരുന്നു. 15 ലക്ഷം രൂപയാണ് അദ്ദേഹത്തിന് അന്ന് നഷ്ടമായത്. പരാതി നൽകിയത് വൈകിയതിനാൽ പോയ തുക തിരികെ ലഭിച്ചതുമില്ല. കുറച്ചു നാളുകളായി രാജ്യ വ്യാപകമായി ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നുണ്ട്. സിബിഐ ഉദ്യോഗസ്ഥരായി, ബാങ്ക് ജീവനക്കാരായി, പോലീസുകാരായി തുടങ്ങി വിവിധ മാർഗങ്ങളിലാണ് തട്ടിപ്പുകാരുടെ വെർച്വൽ അറസ്റ്റ്.

ഇത്തരം തട്ടിപ്പ് ഉണ്ടായാൽ

ഇത്തരം കോളുകൾ ലഭിച്ചാൽ ആദ്യം ചെയ്യേണ്ടത് പോലീസിൽ വിവരമറിയിക്കുക എന്നതാണ്. ഇതിന് പുറമെ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറായ 1930-ലും വിളിച്ച് അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.