5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Murine Typhus: തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു; രോഗബാധ വിദേശത്ത് നിന്നെത്തിയ 75കാരന്

Murine Typhus In Thiruvananthapuram: ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. നിലവിൽ രോഗി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Murine Typhus: തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു; രോഗബാധ വിദേശത്ത് നിന്നെത്തിയ 75കാരന്
Represental Image/ Credits: Social Media
neethu-vijayan
Neethu Vijayan | Published: 10 Oct 2024 23:38 PM

തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് (Murine Typhus) രോ​ഗബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. നിലവിൽ രോഗി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേകതരം ചെള്ളിലൂടെയാണ് ഈ രോഗാണു പകരുന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നത് ആശ്വാസകരമാണെന്ന് അധികൃതർ അറിയിച്ചു.