5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Murine Typhus: മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാത്ത മ്യുറിൻ ടൈഫസ്, അറിയാം മറ്റ് പ്രത്യേകതകൾ

Murine Typhus at Kerala: രോഗലക്ഷണങ്ങൾ ആരംഭിച്ചയുടനെ നൽകുമ്പോൾ ആൻറിബയോട്ടിക്കുകൾ കൂടുതൽ ഫലപ്രദമാണ്.

Murine Typhus: മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാത്ത മ്യുറിൻ ടൈഫസ്, അറിയാം മറ്റ് പ്രത്യേകതകൾ
മ്യൂറിൻ ടൈഫസ് ബാക്ടീരിയ, രോ​ഗം പരത്തുന്ന ചെള്ള് ( IMAGE - social media /health.hawaii.gov)
aswathy-balachandran
Aswathy Balachandran | Updated On: 11 Oct 2024 11:56 AM

തിരുവനന്തപുരം: ചെള്ളുപനിയ്ക്ക് സമാനമായ മ്യൂറിൻ ടൈഫസ് സംസ്ഥാനത്ത് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ജനങ്ങൾ. ഈ ബാക്ടീരിയ രോ​ഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് വളരെ അപൂർവ്വമാണ് എന്നാണ് വിലയിരുത്തൽ. ഈ രോ​ഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല എന്നതാണ്.

 

എന്താണ് മ്യൂറിൻ ടൈഫസ്

 

റിക്കെറ്റ്സിയ ടൈഫി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പനി പോലൊരു രോഗമാണ് മ്യൂറിൻ ടൈഫസ്. 3 മുതൽ 7 ദിവസം വരെ നീണ്ടു നിൽക്കുന്ന പനി, തലവേദന, ചുണങ്ങ്, ആർത്രാൽജിയ എന്നിവയാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. രോഗിക്ക് ചുണങ്ങു വരുന്നത്, പനി ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ്. ഇത് സാധാരണയായി 1 – 4 ദിവസം നീണ്ടുനിൽക്കും. രക്ത പരിശോധനയിലൂടെ ആണ് രോ​ഗം സ്ഥിരീകരിക്കുന്നത്.

ഇതിന് കുറച്ചു ദിവസങ്ങൾ എടുക്കുകയും ഈ സമയം കൊണ്ട് രോ​ഗം വ്യാപിക്കുകയും ചെയ്യുന്നതിനാൽ ഫലം വരുന്നതിനു മുമ്പു തന്നെ ചികിത്സ ആരംഭിക്കും. ആന്റിബയോട്ടിക്ക് ചികിത്സയാണ് നൽകുക. രോഗലക്ഷണങ്ങൾ ആരംഭിച്ചയുടനെ നൽകുമ്പോൾ ആൻറിബയോട്ടിക്കുകൾ കൂടുതൽ ഫലപ്രദമാണ്.
അസുഖം അപൂർവ്വമായേ രണ്ട് ആഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കൂ. പക്ഷേ ചികിത്സിച്ചില്ലെങ്കിൽ സങ്കീർണമാകും. ഇത് മാസങ്ങളോളം നീണ്ടുനിന്നേക്കാം. രോഗ ലക്ഷണങ്ങൾ സാധാരണയായി എക്സ്പോഷർ കഴിഞ്ഞ് 7 മുതൽ 14 ദിവസം വരെ പ്രത്യക്ഷപ്പെടും.

ALSO READ – തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു; രോഗബാധ വിദേശത്ത് നിന്നെത്തിയ 75കാരന

പകരുന്ന വിധം

 

ഒരു പ്രത്യേക തരം ചെള്ളാണ് ഈ രോ​ഗം പടർത്തുന്നത്. ഇത് സാധാരണ എലികൾ പോലെയുള്ള ജീവികളിൽ നിന്ന് ചെള്ളുകളിലേക്കും അവയിൽ നിന്ന് മനുഷ്യരിലേക്കും എത്തുന്നു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ തിരിച്ചോ പടരില്ല. ഒരിക്കൽ ചെള്ളുകളിൽ രോ​ഗാണു ബാധിച്ചാൽ അവ ഒരിക്കലും നശിക്കില്ല എന്ന എന്ന പ്രത്യേകത ഉണ്ട്. തൊലിയിലെ മുറിവിൽ ചെള്ളുകളോ  മറ്റ് രോ​ഗാണു വാഹകരായ ജിവികളുമായിനേരിട്ട് സമ്പർക്കം ഉണ്ടാകുമ്പോഴാണ് രോ​ഗം പടരുന്നത്.

 

കേരളത്തിൽ

 

വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ രോഗി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.