Munambam Waqf Issue: മുനമ്പം വിഷയം അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്; ബിജെപി കൂടെയുണ്ടെന്ന് രാജീവ്
Rajeev Chandrasekhar on Munambam Waqf Issue: വഖഫ് ബോര്‍ഡിന്റെ അവകാശ വാദങ്ങള്‍ കാരണം വിഷമിക്കുന്ന പലരും ഇവിടെയുണ്ട്. മുസ്ലിങ്ങളും ക്രിസ്ത്യാനികളുമുണ്ട് അക്കൂട്ടത്തില്‍. കേരളത്തിലെ എംപിമാര്‍ക്ക് ബില്ലിനെതിരെ വോട്ട് ചെയ്യാതിരിക്കാമായിരുന്നു. പൗരന്മാരുടെ ആവശ്യമായിരുന്നു പരിഗണിക്കേണ്ടിയിരുന്നതെന്നും അല്ലാതെ അധികാരം നിലനിര്‍ത്താനുള്ള വഴികളല്ലെന്നും ഫിലിപ്പ് കവിയില്‍ പറഞ്ഞു.

കൊച്ചി: മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് എംപിമാര്‍ കണ്ടില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍. അക്കാര്യം അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംപിമാര്‍ നടത്തിയ പ്രതിഷേധം ജനങ്ങളുടെ ഹൃദയത്തില്‍ വലിയൊരു മുറിവുണ്ടാക്കി. അതെന്നും അവിടെ അവശേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഖഫ് ബോര്‍ഡിന്റെ അവകാശ വാദങ്ങള്‍ കാരണം വിഷമിക്കുന്ന പലരും ഇവിടെയുണ്ട്. മുസ്ലിങ്ങളും ക്രിസ്ത്യാനികളുമുണ്ട് അക്കൂട്ടത്തില്‍. കേരളത്തിലെ എംപിമാര്‍ക്ക് ബില്ലിനെതിരെ വോട്ട് ചെയ്യാതിരിക്കാമായിരുന്നു. പൗരന്മാരുടെ ആവശ്യമായിരുന്നു പരിഗണിക്കേണ്ടിയിരുന്നതെന്നും അല്ലാതെ അധികാരം നിലനിര്‍ത്താനുള്ള വഴികളല്ലെന്നും ഫിലിപ്പ് കവിയില്‍ പറഞ്ഞു.
അതേസമയം, വഖഫ് ബില്‍ പാസായതിന് പിന്നാലെ തന്നെ മുനമ്പത്തെ ജനങ്ങളുടെ അവകാശം വീണ്ടെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുനമ്പത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായുള്ളതാണ് വഖഫ് ബില്‍. അക്കാര്യം യാതൊരു വിധ സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.




മുനമ്പത്തെ ജനങ്ങളുടെ കൂടെ നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കേണ്ടിയിരുന്നത്. മുനമ്പത്തെ ജനങ്ങള്‍ക്കൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ ആരാണ് അവരുടെ കൂടെ നില്‍ക്കുകയെന്ന് മനസിലായി. പാര്‍ലമെന്റില്‍ ആരാണ് നുണ പറയുന്നതെന്നും ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇന്നുവരെ എല്ലാവര്‍ക്കൊപ്പവും നിന്ന് വികസനത്തിന്റെ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികളാണ് യു ടേണ്‍ അടിക്കുന്നതെന്നും കേരളത്തെ മുന്നോട്ട് കൊണ്ടുപോകാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.