5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mullaperiyar Dam: മുല്ലപ്പെരിയാര്‍ ആസ്ട്രിക്‌സ് ആന്‍ഡ് ഒബ്ലിക്‌സ് കാര്‍ട്ടൂണ്‍ പോലെ; ഇടിഞ്ഞ് വീഴുമെന്നത് ആശങ്ക മാത്രം: സുപ്രീം കോടതി

Supreme Court on Mullaperiyar Dam Concerns: മുല്ലപ്പെരിയാര്‍ അതിജീവിച്ചത് 135 വര്‍ഷങ്ങളെയാണ്. അത്രയും കാലം അതിജീവിച്ച അണക്കെട്ട് നിര്‍മിച്ചതിന് നിര്‍മാതാക്കളെ അഭിനന്ദിക്കുകയാണ് വേണ്ടത്. ആളുകള്‍ അണക്കെട്ട് പൊട്ടുമെന്ന ഭീതിയില്‍ കഴിയുകയാണ്. താനും ഒന്നര വര്‍ഷത്തോളം ഡാം പൊട്ടുമെന്ന ആശങ്കയില്‍ കഴിഞ്ഞിരുന്നുവെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് കൂട്ടിച്ചേര്‍ത്തു.

Mullaperiyar Dam: മുല്ലപ്പെരിയാര്‍ ആസ്ട്രിക്‌സ് ആന്‍ഡ് ഒബ്ലിക്‌സ് കാര്‍ട്ടൂണ്‍ പോലെ; ഇടിഞ്ഞ് വീഴുമെന്നത് ആശങ്ക മാത്രം: സുപ്രീം കോടതി
സുപ്രീം കോടതി, മുല്ലപ്പെരിയാര്‍ ഡാം Image Credit source: TV9 Bharatvarsh
shiji-mk
Shiji M K | Published: 28 Jan 2025 15:44 PM

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന് സുരക്ഷ ഭീഷണിയില്ലെന്ന് സുപ്രീം കോടതി. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. അണക്കെട്ട് പൊട്ടിപോകുമെന്നത് ആശങ്ക മാത്രമാണെന്ന് കോടതി പറഞ്ഞു. ആസ്ട്രിക്‌സ് ആന്‍ഡ് ഒബ്ലിക്‌സ് എന്ന കാര്‍ട്ടൂണിനോട് താരതമ്യം ചെയ്തായിരുന്നു കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എന്‍ ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആസ്ട്രിക്‌സ് ആന്‍ഡ് ഒബ്ലിക്‌സ് എന്ന പ്രശസ്തമായ കാര്‍ട്ടൂണില്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന് ഒരു കഥാപാത്രം ആശങ്കപ്പെടുന്നത് പോലെയാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ അതിജീവിച്ചത് 135 വര്‍ഷങ്ങളെയാണ്. അത്രയും കാലം അതിജീവിച്ച അണക്കെട്ട് നിര്‍മിച്ചതിന് നിര്‍മാതാക്കളെ അഭിനന്ദിക്കുകയാണ് വേണ്ടത്. ആളുകള്‍ അണക്കെട്ട് പൊട്ടുമെന്ന ഭീതിയില്‍ കഴിയുകയാണ്. താനും ഒന്നര വര്‍ഷത്തോളം ഡാം പൊട്ടുമെന്ന ആശങ്കയില്‍ കഴിഞ്ഞിരുന്നുവെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് കൂട്ടിച്ചേര്‍ത്തു.

അണക്കെട്ടിന് 50 വര്‍ഷത്തെ ആയുസാണ് പറഞ്ഞിരുന്നതെന്നും മഴക്കാലം വരാനിരിക്കുകയാണെന്നും കേരളത്തിന്റെ അഭിഭാഷകന്‍ കോടതിയെ ഓര്‍മപ്പെടുത്തിയപ്പോള്‍ അണക്കെട്ട് പൊട്ടുമെന്ന ഭീതിയില്‍ രണ്ട് മഴക്കാലത്ത് താന്‍ കേരള ഹൈക്കോടതിയില്‍ ഉണ്ടായിരുന്നുവെന്നും ശേഷം എത്ര മഴക്കാലങ്ങള്‍ കടന്നുപോയെന്നും ജസ്റ്റിസ് ഋഷികേശ് റോയി ചോദിച്ചു.

അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകള്‍ ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് വിട്ടു. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Also Read: Supreme Court: സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങൾ പൊളിച്ചെഴുതണമെന്ന ഹർജി തള്ളി; സമൂഹം മാറണമെന്ന് സുപ്രീം കോടതി

അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം തെറ്റാണെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പ്രദേശം പരിശോധിച്ചതിന് ശേഷമല്ല കോടതിയുടെ നിരീക്ഷണം. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.

മേല്‍നോട്ട സമിതി പലപ്പോഴും തമിഴ്‌നാടിന് ഗുണമുള്ള നിലപാടാണ് സ്വീകരിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം ഇപ്പോള്‍ ഡാം സേഫ്റ്റി അതോറിറ്റിയുടെ കീഴിലാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി അതോറിറ്റിക്ക് സാധിക്കും. അത്തരത്തില്‍ പരിഹരിക്കപ്പെടുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷയെന്നും എംപി കൂട്ടിച്ചേര്‍ത്തു.