5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mukesh MLA: ‘ നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ട്; നമ്മള്‍ ഇല്ലാതെ കൊല്ലം ഇല്ല’; സിപിഎം സമ്മേളനത്തിനെത്തി മുകേഷ് എംഎൽഎ

CPM State Conference In Kollam:മാധ്യമങ്ങള്‍ക്കുള്ള കരുതലിന് നന്ദിയെന്നും കൊല്ലത്ത് നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോൾ നല്‍കുന്ന സ്നേഹത്തിന് നന്ദിയെന്നും മുകേഷ് പറഞ്ഞു. സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത് പാർട്ടി മെമ്പർമാരാണ്, താൻ മെമ്പറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Mukesh MLA: ‘ നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ട്; നമ്മള്‍ ഇല്ലാതെ കൊല്ലം ഇല്ല’; സിപിഎം സമ്മേളനത്തിനെത്തി മുകേഷ് എംഎൽഎ
നടനും എംഎൽഎയുമായ മുകേഷ് Image Credit source: social media
sarika-kp
Sarika KP | Updated On: 08 Mar 2025 14:42 PM

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്ന വേദിയിലെത്തി നടനും കൊല്ലം എംഎൽഎയുമായ മുകേഷ്. സ്വന്തം മണ്ഡലത്തിൽ പാർട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കുമ്പോഴും മുകേഷിന്റെ അസാന്നിധ്യം വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമ്മേളനത്തിന്റെ മൂന്നാം ദിവസം എത്തിയത്. ജോലി സംബന്ധമായ തിരക്കുകൾ കാരണമാണ് രണ്ട് ദിവസം മാറി നിന്നതെന്നും പാർട്ടിയെ മുൻകൂട്ടി അറിയിച്ചിരുന്നെന്നുമാണ് വിശദീകരണം.

നിയമസഭ ഇല്ലാത്ത സമയം നോക്കി ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു താൻ എന്നാണ് മുകേഷ് പറയുന്നത്. മാധ്യമങ്ങള്‍ക്കുള്ള കരുതലിന് നന്ദിയെന്നും കൊല്ലത്ത് നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോൾ നല്‍കുന്ന സ്നേഹത്തിന് നന്ദിയെന്നും മുകേഷ് പറഞ്ഞു. സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത് പാർട്ടി മെമ്പർമാരാണ്, താൻ മെമ്പറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മള്‍ ഇല്ലാതെ കൊല്ലം ഇല്ലെന്നും മുകേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമ്മേളനത്തിന്റെ രീതി അറിയാത്തത് കൊണ്ടാണ് തന്റെ അസാന്നിധ്യം വലിയ ചർച്ചയായത് എന്നാണ് മുകേഷ് പറയുന്നത്.

Also Read:കൊല്ലത്തെ സമ്മേളനത്തില്‍ മുകേഷില്ല; എവിടെ പോയെന്ന് മാധ്യമപ്രവര്‍ത്തകര്‍; ‘നിങ്ങള്‍ നോക്കിയിട്ട്’ പറയൂവെന്ന്‌ എം.വി. ഗോവിന്ദന്‍

മുകേഷ് ഇല്ലാത്തതിനെ കുറിച്ചുള്ള ചര്‍ച്ചകൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുകേഷിനെ പാര്‍ട്ടി മാറ്റിനിര്‍ത്തിയെന്നത് എന്ന തരത്തിലുള്ള ആരോപണങ്ങൾ വരെ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മുകേഷ് കൊല്ലത്ത് എത്തിയത്. മുകേഷ് എവിടെയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു നിങ്ങൾ തിരക്കിയാൽ മതിയെന്നായിരുന്നു സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്. ആരൊക്കെ എവിടെയെന്ന് തനിക്ക് എങ്ങനെ അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.