5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

M T Vasudevan Nair: മലയാളത്തിന്റെ പെരുന്തച്ചന് വിട; എം ടിയുടെ സംസ്‌കാരം വ്യാഴാഴ്ച

MT Vasudevan Nair's Funeral: നൃത്താധ്യപികയായ കലാമണ്ഡലം സരസ്വതിയാണ് അദ്ദേഹത്തിന്റെ ഭാര്യ. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആണ് ആദ്യഭാര്യ. യുഎസില്‍ ബിസിനസ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവരാണ് മക്കള്‍.

M T Vasudevan Nair: മലയാളത്തിന്റെ പെരുന്തച്ചന് വിട; എം ടിയുടെ സംസ്‌കാരം വ്യാഴാഴ്ച
എം ടി വാസുദേവന്‍ നായര്‍ Image Credit source: Social Media
shiji-mk
SHIJI M K | Updated On: 25 Dec 2024 23:02 PM

കോഴിക്കോട്: മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ വിടവാങ്ങിയിരിക്കുകയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കട്ടോ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്.

എം ടിയുടെ സംസകാരം വ്യാഴാഴ്ച കോഴിക്കോട് മാവൂര്‍ റോഡിലുള്ള ശ്മശാനത്തില്‍ വെച്ച് നടക്കും. വൈകീട്ട് അഞ്ച് മണിക്കാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെസി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. സാഹിത്യം കൂടാതെ തിരക്കഥാകൃത്ത്, സംവിധായകന്‍, അധ്യാപകന്‍, പത്രാധിപര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നൃത്താധ്യപികയായ കലാമണ്ഡലം സരസ്വതിയാണ് അദ്ദേഹത്തിന്റെ ഭാര്യ. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആണ് ആദ്യഭാര്യ. 1965ല്‍ പ്രമീളയെ വിവാഹം ചെയ്ത എം ടി 1977ല്‍ പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയെ ജീവിതസഖിയാക്കുകയായിരുന്നു. യുഎസില്‍ ബിസിനസ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവരാണ് മക്കള്‍.

Also Read: MT Vasudevan Nair : എം.ടി വാസുദേവൻ നായർ അന്തരിച്ചു

ഹൃദ്രോഗം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11 ദിവസങ്ങള്‍ക്ക് മുമ്പാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 91 വയസായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വന്നിരുന്നു. ഇന്ന് കിഡ്‌നിയുടെയും ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു.

1933 ജൂലൈ 15ന് ടി നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനായി കൂടല്ലൂരിലാണ് എം ടിയുടെ ജനനം. മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍ വെളിച്ചവും, അറബിപ്പൊന്ന്, രണ്ടാമൂഴം, വാരണാസി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ നോവലുകള്‍.

ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കവുഴി, പതനം, ബന്ധനം, സ്വര്‍ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാര്‍ എസ് സലാം, രക്തം പുരണ്ട മണ്‍ തരികള്‍, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കള്‍, ഷെര്‍ലക്ക്, ഓപ്പോള്‍, നിന്റെ ഓര്‍മയ്ക്ക്, വിത്തുകള്‍, കര്‍ക്കിടകം, വില്‍പന, ചെറിയ ചെറിയ ഭൂകമ്പങ്ങള്‍, പെരുമഴയുടെ പിറ്റേന്ന്, കല്‍പാന്തം, കാഴ്ച, ശിലാലിഖിതം തുടങ്ങിയ കഥകളും അദ്ദേഹത്തിന് സ്വന്തം.

Latest News