M. T. Vasudevan Nair : അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി, എം.ടിക്ക് വിട നല്‍കി കേരളം; മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ഇനി ഓര്‍മകളില്‍ ജീവിക്കും

M. T. Vasudevan Nair Funeral : മാവൂർ റോഡിലെ സ്മൃതിപഥത്തിലാണ് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. കൊട്ടാരം റോഡിലെ വസതിയായ ‘സിതാര’യിൽനിന്ന് വിലാപയാത്രയായാണ് മൃതദേഹം മാവൂര്‍ റോഡിലെ സ്മൃതിപഥത്തിലേക്ക് എത്തിച്ചത്. വന്‍ ജനക്കൂട്ടം വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. വൈകിട്ട് അഞ്ച് മണി കഴിഞ്ഞായിരുന്നു സംസ്‌കാരം

M. T. Vasudevan Nair : അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി, എം.ടിക്ക് വിട നല്‍കി കേരളം; മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ഇനി ഓര്‍മകളില്‍ ജീവിക്കും

എം.ടി. വാസുദേവന്‍ നായര്‍

jayadevan-am
Updated On: 

26 Dec 2024 17:55 PM

കോഴിക്കോട്: മലയാളിക്ക് നാലുകെട്ടും മഞ്ഞും രണ്ടാമൂഴവും അസുരവിത്തും കാലവും സമ്മാനിച്ച പ്രിയ കഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. മലയാളത്തിന് മഞ്ഞ് സമ്മാനിച്ച ഇതിഹാസ എഴുത്തുകാരന്‍ ഒരു മഞ്ഞു മാസത്തില്‍, ജീവിതത്തിലേക്ക് രണ്ടാമൂഴമില്ലാതെ യാത്രയായപ്പോള്‍ മലയാളനാട് അദ്ദേഹത്തിന് ഹൃദയവായ്‌പോടെ വിട ചൊല്ലി. ഹൃദയം കലങ്ങുന്ന നൊമ്പരത്തിലും എംടി ഉണ്ടായിരുന്ന സമയത്ത് ജീവിക്കാനായതില്‍ കാലത്തിന് നന്ദി പറയുകയാണ് മലയാളികള്‍. കഥാകാരന്‍ യാത്രയായെങ്കിലും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ഇനി എന്നും മലയാളികളുടെ മനസിലുണ്ടാകും.

മാവൂർ റോഡിലെ സ്മൃതിപഥത്തിലാണ് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. കൊട്ടാരം റോഡിലെ വസതിയായ ‘സിതാര’യിൽനിന്ന് വിലാപയാത്രയായാണ് മൃതദേഹം മാവൂര്‍ റോഡിലെ സ്മൃതിപഥത്തിലേക്ക് എത്തിച്ചത്. വന്‍ ജനക്കൂട്ടം വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. വൈകിട്ട് വൈകിട്ട് 5.30ഓടെയായിരുന്നു സംസ്‌കാരം.

എംടിയുടെ സഹോദരപുത്രൻ ടി. സതീശന്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ എംടിയുടെ വസതിയായ ‘സിതാര’യിലെത്തി അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന എംടി ബുധനാഴ്ച രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഡിസംബർ 15-നാണ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read Also : വാസു മറഞ്ഞപ്പോൾ ബാക്കിയായ കഥാപ്രേതങ്ങൾ; നിളയുടെ പ്രിയതോഴൻ ബാക്കിയാക്കിയത്

1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരില്‍ ടി നാരായണൻ നായരുടെയും അമ്മാളുവമ്മയുടെയും മകനായി ജനിച്ചു. മലമക്കാവ് എലിമെന്ററി സ്‌കൂൾ, കുമരനെല്ലൂർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ബിരുദ പഠനം നടത്തി. കെമിസ്ട്രിയിലാണ് എംടി ബിരുദം നേടിയത്. പിന്നീട് കുറച്ചുകാലം വിവിധ വിദ്യാലയങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തു.

പിന്നീടാണ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. 1968ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ പത്രാധിപരായി ചുമതലയേറ്റെങ്കിലും 1981ല്‍ സ്ഥാനം രാജിവച്ചു. 1989-ൽ പീരിയോഡിക്കൽസ് എഡിറ്ററായി വീണ്ടും മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചു.

അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ നിര്‍മാല്യത്തിന്‌ 1973-ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഏഴ് സിനിമകൾ സംവിധാനം ചെയ്യുകയും 54 സിനിമകൾക്ക് തിരക്കഥ എഴുതുകയും ചെയ്തു. ഒരു വടക്കൻ വീരഗാഥ, കടവ്, സദയം, പരിണയം എന്നീ ചിത്രങ്ങൾ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഏറ്റവും കൂടുതൽ വാങ്ങിയിട്ടുള്ള എംടിയുടെ റെക്കോഡ് ഇന്നും ഇളക്കം തട്ടാതെ നിലനില്‍ക്കുന്നു.

രണ്ടാമൂഴത്തിന് വയലാർ അവാർഡും, നാല് കെട്ട്, സ്വർഗം തുറക്കുന്ന സമയം, എന്നീ നോവലുകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും, വാനപ്രസ്ഥത്തിന് ഓടക്കുഴൽ അവാർഡും, ‘കാല’ത്തിന്‌ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 1995-ൽ ജ്ഞാനപീഠം ലഭിച്ചു. 2005ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. ഒടുവില്‍ 92-ാം വയസില്‍ മലയാള സാഹിത്യത്തിന് തീരാനഷ്ടം പകര്‍ന്ന് അദ്ദേഹം യാത്രയായി.

Related Stories
Kannur Ban: കണ്ണൂരിൽ പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് ഒരാഴ്ച നിരോധനം
Kerala Lottery Result: ഒരു കോടിയാണേ ഇന്നും! ആർക്കാണ് ലഭിച്ചത്? സമൃദ്ധി ലോട്ടറി ഫലം ഇതാ
Kerala Digital Literacy: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനം; പ്രഖ്യാപനം കാത്ത് കേരളം; ആ നിമിഷം എന്ന്‌?
Fake Hall Ticket Scam: സിയുഇടി, കുസാറ്റ് പരീക്ഷകൾക്കും വ്യാജ ഹാൾടിക്കറ്റുകൾ നൽകി; അക്ഷയ സെന്റർ 
ജീവനക്കാരി ഗ്രീഷ്മയ്ക്കെതിരേ വീണ്ടും കേസ്
Kerala Secretariat Employees Association: മുഖ്യമന്ത്രി സ്തുതി തുടരാന്‍ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍; ഇത്തവണ ചെലവ് 40 ലക്ഷം
Karthika Pradeep: വിദേശ ജോലി തട്ടിപ്പുക്കേസ്; കാര്‍ത്തിക പ്രദീപിന് ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്ന് പോലീസ്
കൊതിയൂറും പച്ച മാങ്ങാക്കറി തയ്യാറാക്കാം
വെണ്ടയ്ക്ക വെള്ളത്തിനുമുണ്ട് ഗുണങ്ങൾ
വേനൽക്കാലത്ത് പ്ലം കഴിക്കാം; ഗുണങ്ങൾ നിരവധി
പനനൊങ്ക് അടിപൊളിയല്ലേ, ഗുണങ്ങൾ ഏറെ