5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mpox in Kerala: പുതിയ വകഭേദം അതീവ അപകടകാരി; രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി എംപോക്‌സ് കേസ് മലപ്പുറത്ത്

Clade 1 B Mpox Variant Reported in Malappuram: പനി, ശരീരത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ പാടുകള്‍ എന്നിവ കണ്ടെതിനെ തുടര്‍ന്നാണ് യുവാവ് ചികിത്സ തേടിയത്. പിന്നീട് സാംപിളുകള്‍ അയച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Mpox in Kerala: പുതിയ വകഭേദം അതീവ അപകടകാരി; രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി എംപോക്‌സ് കേസ് മലപ്പുറത്ത്
എംപോക്‌സ് (David Talukdar/Moment/Getty Images)
shiji-mk
Shiji M K | Updated On: 23 Sep 2024 21:07 PM

മലപ്പുറം: മലപ്പുറത്ത് സ്ഥിരീകരിച്ച എംപോക്‌സ് (Mpox in Kerala) കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ക്ലേഡ് 1 ബി വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ ക്ലേബ് 1 ബി കേസുകൂടിയാണിത്. യുഎഇയില്‍ നിന്ന് നാട്ടിലെത്തിയ 38കാരനിലാണ് രോഗം കണ്ടെത്തിയത്. പനി, ശരീരത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ പാടുകള്‍ എന്നിവ കണ്ടെതിനെ തുടര്‍ന്നാണ് യുവാവ് ചികിത്സ തേടിയത്. പിന്നീട് സാംപിളുകള്‍ അയച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് നേരത്തെ എംപോക്‌സ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇത് ക്ലേഡ് 2 വകഭേദമായിരുന്നു. വിദേശത്ത് നിന്ന് എത്തിയ യുവാവിന് രോഗബാധ സ്ഥിരീകരിച്ചതോടെ എല്‍എന്‍ജെപി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയില്‍ ഇതുവരെ 31 എംപോക്‌സ് കേസുകളാണ് സ്ഥിരീകരിച്ചത്. 2022 മുതല്‍ ഇതുവരെയുള്ള കണക്കാണിത്. എന്നാല്‍ ഇവയെല്ലാം പശ്ചിമ ആഫ്രിക്കന്‍ ക്ലേഡ് 2 വകഭേദം ആയിരുന്നു. ആദ്യമായാണ് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിക്കുന്നത്.

Also Read: Mpox Case: സംസ്ഥാനത്ത് എം പോക്സ് രോഗ ലക്ഷണം; യുവാവ് മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

രോഗ ലക്ഷണങ്ങള്‍

 

  1. സ്ഥിരമായ ഉയര്‍ന്ന പനി
  2. പേശി വേദന
  3. തലവേദന
  4. വീര്‍ത്ത ലിംഫ് നോഡുകള്‍
  5. തണുപ്പ്
  6. നടുവേദന
  7. ക്ഷീണം
  8. ചികിത്സ

വൈറല്‍ രോഗമായതിനാല്‍ എം പോക്സിന് പ്രത്യേക ചികിത്സയില്ല. രോഗ ലക്ഷണങ്ങള്‍ ലഘൂകരിക്കുക, രോഗം മൂലമുള്ള സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യുക എന്നതിലൂടെ വലിയ പ്രശ്നങ്ങള്‍ ഒഴിവാക്കാം. എംപോക്സ് ലക്ഷണമുള്ളയാളെ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുത്തുകയും നിരീക്ഷണത്തില്‍ വയ്ക്കുകയും വേണം. എംപോക്സ് ബാധിതനാണെങ്കില്‍ വ്രണങ്ങളും തടിപ്പുകളും പൂര്‍ണ്ണമായും ഇല്ലാതാകുന്നത് വരെ മറ്റുള്ളവരില്‍ നിന്ന് അകല്‍ച്ച പാലിക്കണം. രോഗം ഭേദമാകാന്‍ രണ്ട് മുതല്‍ നാല് ആഴ്ച വരെ സമയമെടുക്കും.

വാക്സിന്‍

എംപോക്സിനെതിരെ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുള്ള വാക്സിനുകള്‍ ഉണ്ട്. എംവിബിഎന്‍, എല്‍ സി 16, എസി എഎം2000 എന്നീ മൂന്ന് വാക്സിനുകളാണ് എം പോക്സിനെതിരെ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്. എം പോക്സുള്ള ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ നാല് ദിവസത്തിനുള്ളില്‍ വാക്സിന്‍ നല്‍കണം. വാക്സിനേഷനിലൂടെ രോഗം കുറയ്ക്കാനാകും. 2022-ല്‍ ക്ലേഡ് ടു ബി വൈറസ് വകഭേദമാണ് രോഗ വ്യാപനത്തിന് കാരണമായതെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ വ്യാപന ശേഷിയുള്ള ക്ലേഡ് വണ്‍ ബി വകഭേദമാണ് വ്യാപിക്കുന്നത്. ഇപ്പോഴത്തെ വകഭേദത്തിന് മരണസാധ്യത പഴയ വകഭേദത്തിനേക്കാള്‍ 10 ശതമാനം കൂടുതലാണ്.

പ്രതിരോധ നടപടികള്‍

ഐസൊലേഷന്‍

ഒരു വ്യക്തിക്ക് എംപോക്സ് വൈറസ് ഉണ്ടെന്ന് സംശയിച്ചാല്‍, രോഗം പടരാനുള്ള സാധ്യത കുറയ്ക്കുന്നതിന് അവരെ ഉടന്‍ ഐസൊലേറ്റ് ചെയ്യണം.

ഉടനടി വൈദ്യസഹായം

വ്യക്തിയെ ഉടനടി ഡോക്ടറുടെ അടുത്തെത്തിക്കണം. കൃത്യമായ രോഗനിര്‍ണ്ണയത്തിന് ശേഷം സാമ്പിളുകള്‍ പൂര്‍ണ്ണമായ സ്ഥിരീകരണത്തിനായി ലാബ് ടെസ്റ്റുകളിലേക്ക് അയയ്ക്കും.

ശുചിത്വം

പോക്സ് വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്നാണ് ശുചിത്വം. രോഗബാധിതനായ വ്യക്തിയില്‍ നിന്നോ വ്യക്തി സ്പര്‍ശിക്കുന്ന വസ്തുക്കളില്‍ നിന്നോ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പടരുന്നത്. അതിനാല്‍, കൈകള്‍ കഴുകുക, അകലം പാലിക്കുക, ശരിയായ വ്യക്തി ശുചിത്വം പാലിക്കുക എന്നിവ നിര്‍ബന്ധമായും പിന്തുടരണം. രോഗിക്കും പരിചരണം നല്‍കുന്നവര്‍ക്കും ഇത് ബാധകമാണ്.

Also Read: Mpox Kerala : സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു; മലപ്പുറത്തെ യുവാവിൻ്റെ ഫലം പോസിറ്റീവ്

ആരോഗ്യകരമായ ഭക്ഷണക്രമം

ഏതെങ്കിലും രോഗത്തില്‍ നിന്നോ ആരോഗ്യപ്രശ്നങ്ങളില്‍ നിന്നോ വീണ്ടെടുക്കുന്നതില്‍ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണക്രമത്തില്‍ ആരോഗ്യകരമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുക. പ്രോട്ടീന്‍, വിറ്റാമിന്‍ സി, പ്രോബയോട്ടിക്സ്, ഫ്രഷ് ഫ്യൂരിറ്റുകളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

വിശ്രമവും ജലാംശവും

ക്ഷീണവും മറ്റും രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. ആരോഗ്യം വേഗത്തില്‍ വീണ്ടെടുക്കാന്‍ ശരീരത്തിന് നല്ല വിശ്രമം ആവശ്യമാണ്. കൂടാതെ, ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു.